ട്രംപിന്റെ എച്ച്1ബി വിസ വിലക്കിന്റെ കാലാവധി കഴിയുന്നു; ഇന്ത്യയിലെ ഐടി മേഖലയെ എങ്ങനെ ബാധിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കുടിയേറ്റ ഇതര തൊഴിലാളി വിസ നല്‍കുന്നത് നിരോധിക്കുന്ന 2020 ജൂണ്‍ മാസത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കാലാവധി നീട്ടി നല്‍കിയില്ല. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഈ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പു വച്ചിരിക്കുന്നത്. ജോലി വിസയുള്ള വ്യക്തികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ആഗസ്ത് വരെയുള്ള 60 ദിവസത്തേക്ക് നിരോധിച്ചു കൊണ്ടായിരുന്നു ഉത്തരവ്. പിന്നീടിത് ഡിസംബര്‍ വരെയും ശേഷം മാര്‍ച്ച് 31 വരെയും നീട്ടുകയായിരുന്നു.

 

കോവിഡ് 19 രോഗവ്യാപനം കാരണം അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ട തദ്ദേശീയരുടെ ജോലി സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ആദ്യ ഘട്ടമെന്ന പേരിലായിരുന്നു ഈ ഉത്തരവ് ട്രംപ് പുറത്തിറക്കിയത്. വിദേശത്തുള്ളവര്‍ തങ്ങളുടെ സ്ഥാനം കയ്യേറുന്നത് കണ്ട് കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ ജീവനക്കാര്‍ വേദനിക്കാന്‍ പാടില്ല എന്നായിരുന്നു ട്രംപ് അന്ന് പറഞ്ഞത്. ധാരാളം അമേരിക്കക്കാര്‍ തൊഴില്‍ രഹിതായിരിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്നും തൊഴിലിനായി യുഎസിലേക്ക് കൂട്ടത്തോടെ വരുന്നത് അനുവദിക്കാന്‍ സാധിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.

എച്ച്1ബി വിസ

എച്ച്1ബി വിസ

വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന നോണ്‍ ഇമിഗ്രന്റ് വിസകളില്‍ ഏവര്‍ക്കും സുപരിചിതമായത് എച്ച്1 ബി വിസയാണ്. എല്‍1, എച്ച്2ബി വിസ തുടങ്ങിയവും അതേ ഗണത്തിലുള്ളവയാണ്. ഉന്നതയോഗ്യതയും പ്രൊഫഷണലുകളുമായി ഐടി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കാണ് എച്ച്1ബി വിസ നല്‍കുന്നത്. അമേരിക്കയില്‍ തൊഴിലെടുക്കുന്ന ഭൂരിഭാഗം ഇന്ത്യക്കാരും ഈ വിസയിലാണ് അമേരിക്കയില്‍ തൊഴിലെടുക്കുന്നത്. അത് കമ്പനികളിലായാലും സ്വതന്ത്ര കരാറുകളിലായാലും അങ്ങനെ തന്നെ. എച്ച്1ബി വിസകളും മറ്റ് തൊഴില്‍ വിസകളും പ്രാദേശിക തൊഴിലാളികളുടെ ചിലവില്‍ കുറഞ്ഞ നിരക്കില്‍ തൊഴില്‍ അനുവദിക്കുന്നുവെന്ന് തുടങ്ങി പല കാരണങ്ങളാലും പലപ്പോഴും വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അവ യുഎസിന് ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തെന്നാല്‍ അതിലൂടെ കുറഞ്ഞ ചിലവില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും പരിശീലനം ലഭിച്ചതുമായി തൊഴിലാളികളെ അമേരിക്കയ്ക്ക് ലഭിക്കുന്നു.

പ്രമുഖരുടെ എതിര്‍പ്പ്

പ്രമുഖരുടെ എതിര്‍പ്പ്

ആഗോള തലത്തിലുള്ള ഐടി കമ്പനികളും, വ്യവസായ സ്ഥാപനങ്ങളും, ആഗോള ടെക് കമ്പനികളായ ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് തുടങ്ങിയവര്‍ ട്രംപിന്റെ നീക്കത്തെ അപലപിക്കുകയും എച്ച്1ബി വിസ സംവിധാനം യുഎസ് സാമ്പത്തിക വ്യവസ്ഥയില്‍ മികച്ച ഫലങ്ങളാണ് ഉണ്ടാക്കിയതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേറ്റ ഉടന്‍ തന്നെ മേഖലയിലെ പ്രമുഖരെല്ലാം നിരോധനം നീക്കണമെന്നും പുതിയ ജീവനക്കാരെ സ്വീകരിക്കാന്‍ കമ്പനികളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിസയ്ക്ക് മേല്‍ നിയന്ത്രണം

വിസയ്ക്ക് മേല്‍ നിയന്ത്രണം

ഓരോ വര്‍ഷവും എച്ച്1ബി വിസ നല്‍കുന്നതില്‍ അമേരിക്കയ്ക്ക് നിയന്ത്രണമുണ്ട്. 85,000 ആണ് ഒരു വര്‍ഷം അനുവദിക്കാവുന്ന എച്ച്1ബി വിസകളുടെ എണ്ണം. ഇതില്‍ 65,000 എച്ച്1ബി വിസകള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കാണ് നല്‍കുക. ബാക്കിയുള്ള 20,000 വിസകള്‍ ഉയര്‍ന്ന യോഗ്യതയും ഒപ്പം ഏതെങ്കിലും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസമോ ബിരുദാനന്തര ബിരുദമോ നേടിയ വിദേശ തൊഴിലാളികള്‍ക്കും നല്‍കും.

ഇന്ത്യന്‍ കമ്പനികളും എച്ച്1ബി വിസയും

ഇന്ത്യന്‍ കമ്പനികളും എച്ച്1ബി വിസയും

യുഎസിലെ എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന് നമ്മുടെ രാജ്യത്തെ ഐടി കമ്പനികളാണ്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എച്ച്1ബി, എല്‍1 തുടങ്ങിയ വിസകളെ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ കുറച്ചുവരികയാണ്. മൂന്ന് വര്‍ഷത്തേക്കാണ് സാധാരണ ഗതിയില്‍ വ്യക്തികള്‍ക്ക് എച്ച്1ബി വിസ അനുവദിക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ തുടര്‍ന്ന് താമസിക്കുന്നതിനായി പലരും തൊഴില്‍ ദാതാക്കളെ മാറ്റുകയാണ് ചെയ്യുക.

ഇന്ത്യന്‍ ഐടി കമ്പനികളായും ആഗോള ഐടി കമ്പനികളായാലും അമേരിക്കയില്‍ നിലവില്‍ താമസിക്കുന്ന എച്ച്1ബി വിസ ഉടമകളില്‍ നിന്നാണ് ജീവനക്കാരെ കണ്ടെത്തുന്നത്. അവരുടെ ചിലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്. ഉപ കരാറുകളായാണ് അത്തരം ജീവനക്കാര്‍ക്ക് കമ്പനികള്‍ തൊഴില്‍ നല്‍കുക. ട്രംപിന്റെ നിയമത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിതിനാല്‍ യാത്രാ നിരോധനം ബാധിച്ച എല്ലാ എല്ലാ എച്ച്1ബി വിസ ഉടമകള്‍ക്കും ഇനി അമേരിക്കയിലേക്ക് തിരിച്ചു പോകുവാനും ജോലി തുടരുവാനും സാധിക്കും. യുഎസ് കമ്പനികള്‍ക്ക് പുതിയ വര്‍ക്ക് വിസകള്‍ അനുവദിക്കാനും പുതിയ വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കുവാനും സാധിക്കും.

Read more about: usa
English summary

no more extension for H1B Visa restriction ; know how to effect Indian IT sector

no more extension for H1B Visa restriction ; know how to effect Indian IT sector
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X