പെന്‍ഷന്‍ സൗകര്യമില്ലാത്ത തൊഴിലാളികള്‍ വിരമിക്കുന്ന സമയത്ത് കയ്യില്‍ നല്ലൊരു സംഖ്യ കരുതിയാല്‍ മാത്രമെ വിശ്രമ ജീവിതം സന്തോഷകരമാവുകയുള്ളൂ. ഇതിന് ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപം കണ്ടെത്തുകയാണ് പരിഹാരം. തൊഴിലാളികൾക്ക് മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതികളാണ് അനുയോജ്യം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കേണ്ടതിനാല്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ ശേഷിയുള്ള നിക്ഷേപം തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഇവിടെ പബ്ലിക്ക് പ്രൊവിഡന്റ് പോലുള്ള നിക്ഷേപത്തിൽ മാസ അടവ് നടത്താൻ പറ്റുമെങ്കിലും പണപ്പെരുപ്പത്തിന്റെ റിസ്കുണ്ട്. എന്നാല്‍ സുരക്ഷിതമായി നിക്ഷേപിക്കാന്‍ സാധിക്കുന്ന, പണപ്പെരുപ്പത്തിന് മുകളിൽ ആദായം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. പെന്‍ഷന്‍ സൗകര്യം ലഭിക്കുന്നതോടൊപ്പം കാലാവധിയില്‍ 1 കോടി രൂപ സ്വന്തമാക്കാനും ഇതുവഴി സാധിക്കും. വിശദാംശങ്ങള്‍ നോക്കാം.
പ്രായ പരിധി
2003 ൽ കേന്ദ്രസർക്കാർ ജീവനക്കാർക്കായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം.2009ലാണ് എല്ലാവർക്കും ചേരാവുന്ന പദ്ധതിയായി എൻപിഎസിനെ മാറ്റുന്നത്. ഇന്ന് 18 വയസ് മുതൽ 70 വയസ് പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കും, പൊതുമേഖലാ ബാങ്കകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള പോയിന്റ് ഓഫ് പ്രസൻസ് സേവന കേന്ദ്രങ്ങൾഡ വഴിയാണ് എൻപിഎസിൽ ചേരാൻ സാധിക്കുക.
വിശദാംശങ്ങൾ
* ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. പരമാവധി നിക്ഷേപിക്കുന്ന തുകയ്ക്ക് പരിധിയില്ല.
* എൻപിഎസ് അക്കൗണ്ടിലെ പണം ഏതൊക്കെ അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കണമെന്ന് സ്വയം തീരുമാനിക്കാം. ഇതിനായി ആക്ടീവ്, ഓട്ടോ എന്നിങ്ങനെ 2 വഴികളുണ്ട്.
* ആക്ടീവ് ചോയിസിൽ 75 ശതമാനം തുകയും ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കാൻ അനുവാദം നൽകന്നുണ്ട്. ഓട്ടോ ചോയിസിൽ നിക്ഷേപകന്റെ പ്രായം അനുസരിച്ചാണ് ഇക്വിറ്റി- ഡെബ്റ്റ് വിഹിതം തീരുമാനിക്കുന്നത്.
* നിക്ഷേപത്തിന്റെ 60 ശതമാനം 60-ാം വയസിൽ പിൻവലിക്കാൻ അനുവദിക്കുകയും ബാക്കി വരുന്ന 40 ശതമാനം പെൻഷന് വേണ്ടി ആന്യുറ്റി സ്‌കീമിലേക്ക് മാറ്റുന്നതുമാണ് നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ രീതി.
* ടെയർ-1, ടെയർ-2 എന്നിങ്ങനെ 2 അക്കൗണ്ട് നാഷണൽ പെൻഷൻ സിസ്റ്റത്തിൽ ആരംഭിക്കാനാകും. വിരമിക്കൽ കാല നിക്ഷേപം നടത്തുന്നൊരാൾക്ക് ടെയർ1 അക്കൗണ്ടാണ് ആവശ്യം.
* ടെയർ1 അക്കൗണ്ടിലെ പണം 60 വയസ് പൂർത്തിയാകുമ്പോഴാണ് പിൻവലിക്കാൻ സാധിക്കുക. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
* നികുതി ഇളവുകൾ ലഭിക്കുന്ന നിക്ഷേപമാണ് നാഷണൽ പെൻഷൻ സിസ്റ്റം. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന 60 ശതമാനം വിഹിതത്തിനും നികുതി ഇളവുണ്ട്. പെൻഷൻ നികുതി ബാധകമാണ്.
എൻപിഎസ് കാൽക്കുലേറ്റർ
വിരമിക്കല്‍ കാല നിക്ഷേപമാണ് മുന്നിലുള്ളതെങ്കില്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 26-ാം വയസില്‍ 4,000 രൂപ മാസത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 60-ാം വയസ് മുതല്‍ മാസത്തില്‍ 35,000 രൂപ പെന്‍ഷനും കയ്യില്‍ 1 കോടി രൂപയും ലഭിക്കും.
34 വര്‍ഷം കൊണ്ട് 16,32,000 രൂപയാണ് എന്‍പിഎസിലേക്ക് നിക്ഷേപിക്കുന്നത്. ഇക്കാലം കൊണ്ട് നിക്ഷേപം വളര്‍ന്ന് 1.77 കോടി രൂപയാകും. ഇതില്‍ നിന്ന് 60-ാം വയസില്‍ 1.06 കോടി രൂപ കയ്യില്‍ ലഭിക്കുകയും ബാക്കി തുക ഉപയോഗിച്ച് മാസത്തില്‍ 35,570 രൂപ പെന്‍ഷന്‍ നല്‍കുയും ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
