നിക്ഷേപം എന്ന നിലയ്ക്കും വായ്പ പദ്ധതിയായും ചിട്ടിയെ ഉപയോഗിക്കുന്നവരുണ്ട്. ആവശ്യ സമയത്ത് വിളിച്ചെടുത്ത് ഉപയോഗിക്കാമെന്നതിനാൽ ചിട്ടികൾ ജനപ്രീയമാണ്. ഉയർന്ന ലാഭം തേടി ചിട്ടിയിൽ ചേരുന്നവർക്ക് സഹായകമാകുന്നത് മൾട്ടി ഡിവിഷൻ ചിട്ടികളാണ്. എന്നാൽ ഈ മൾട്ടി ഡിവിഷൻ ചിട്ടികളിൽ മൂന്നിരട്ടി ലാഭം നേടാനുള്ള വഴി അറിയാമോ?. സാധിക്കും എന്ന് തന്നെയാണ് ഉത്തരം. 3.50 ലക്ഷം രൂപ അടച്ച് 9.50 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു മൾട്ടി ഡിവിഷൻ ചിട്ടിയുടെ വിശദാംശങ്ങളാണ് ചുവടെ.
എന്താണ് മള്‍ട്ടി ഡിവിഷന് ചിട്ടി
നാല് ഡിവിഷനുകളുള്ള സാധാരണ ചിട്ടി എന്ന് മള്‍ട്ടി ഡിവിഷന് ചിട്ടിയെ പറയാം. 4 ഡിവിഷനുകള്‍ ഉള്ള ചിട്ടിയില്‍ ഒരേ സമയം ഒരു നറുക്കും മൂന്ന് ലേലങ്ങളുമാണ് ഉണ്ടാകുക. ഓരോ ഡിവിഷനില്‍ നടക്കുന്ന ലേലത്തില്‍ എല്ലാവര്ക്കും പങ്കെടുക്കാം എന്നത് ഇതിന്റെ ഗുണമാണ്.
മാസ തവണ സംഖ്യ കൃത്യമായി അടച്ചവര്‍ക്ക് ലേലത്തിലും നറുക്കിലും പങ്കെടുക്കാം. നറുക്ക് ലഭിക്കുന്ന വ്യക്തി്ക്ക് ഫോര്‍മാന്‍സ് കമ്മീഷന് ആയ 5 ശതമാനം തുക ചിട്ടിത്തുകയില്‍ നിന്നും കുറച്ച് പണം അനുവദിക്കും.
മള്‍ട്ടിഡിവിഷന്‍ ചിട്ടിയുടെ കാര്യത്തില്‍ ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും 100 മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന് ചിട്ടി 40 ശതമാനം വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്. 60 മാസം മുതല്‍ 100 മാസം വരെ ദൈര്‍ഘ്യമുള്ള ചിട്ടികളില്‍ 35 ശതമാനം വരെയും 60 മാസത്തില്‍ താഴെയുളള ചിട്ടികള്‍ 30 ശതമാനം കിഴിവിലും ലേലം ചെയ്യാം.
9.5 ലക്ഷം എങ്ങനെ നേടാം
മള്‍ട്ടി ഡിവിഷന് ചിട്ടിയില്‍ മാസത്തില്‍ ഒരാള്‍ക്ക് നറുക്കും മൂന്ന് പേര്‍ക്ക് ലേലത്തിലൂടെയും ചിട്ടി പണം ലഭിക്കും. ഇവിടെ 10,000 രൂപ മാസ അടവുള്ള 100 മാസ കാലാവധിയുള്ള 0 ലക്ഷം രൂപയുടെ ചിട്ടി പരിഗണിക്കുമ്പോള്‍ നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന് കിഴിച്ച് 9.5 ലക്ഷം രൂപ ലഭിക്കും.
4 ഡിവിഷനുള്ള മള്‍ട്ടി ഡിവിഷന് ചിട്ടിയില്‍ ഓരോ മാസത്തിലും ഒരാള്‍ക്ക് വീതം 100 പേര്‍ക്കാണ് ഈ തുക ലഭിക്കും. മറ്റു ചിറ്റാളന്മാര്ക്ക് 35 ശതമാനം ലേല കിഴിവില്‍ 6.50 ലക്ഷം രൂപയും നേടാന്‍ സാധിക്കും.
എത്ര രൂപ അടയ്ക്കേണ്ടി വരും
10,000 രൂപ മാസ അടവുള്ള ചിട്ടിയില്‍ 35 ശതമാനം കിഴവില് ലേലം നടക്കുമ്പോള്‍ 7,750 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഇതോടൊപ്പം നറുക്ക് ലഭിച്ച 9.50 ലക്ഷം രൂപ കെഎസ്എഫ്ഇയില്‍ സ്ഥിര നിക്ഷേപമിടുന്നൊരാള്ക്കാണ് 3.50 ലക്ഷം രൂപ അടച്ച് 9.50 ലക്ഷം സ്വന്തമാക്കാന്‍ സാധിക്കുന്നത്.
നിലവില്‍ ചിട്ടി തുക സ്ഥിര നിക്ഷേപമിടുന്നതിന് 7.5 ശതമാനമാണ് പലിശ ലഭിക്കുന്നത്. 9.50 ലക്ഷം സ്ഥിര നിക്ഷേപമിടുമ്പോള്‍ പലിശയായി മാസത്തില്‍ 5,937 രൂപയാണ് ലഭിക്കുന്നത്.
മാസ അടവ്
ഈ പലിശ ചിട്ടിയുടെ മാസ തവണയിലേക്ക് മാറ്റാം. രണ്ടാം മാസം മുതല്‍ 7,750 രൂപ അടയ്ക്കേണ്ട സ്ഥലത്ത് പലിശ കുറച്ചാല്‍ 1,850 രൂപ മാത്രമാണ് അടയ്ക്കേണ്ടി വരിക. 50 മാസത്തോളം 35 ശതമാനം ലേല കിഴിവ് പ്രതീക്ഷിക്കാം. 50 മാസത്തിന് ശേഷം ഡിവിഡന്റ് കുറയുന്ന മാസത്തില്‍ കുറച്ച് അധികം തുക അടയ്ക്കേണ്ടി വരും.
70-100 മാസത്തേക്ക് 4,100 രൂപ വരെ അടയ്ക്കേണ്ടി വരും. ഈ തരത്തില്‍ മാസ അടവ് കണക്കാക്കിയാല്‍ 3.50 ലക്ഷത്തിനുള്ളിലുള്ള തുകയ്ക്ക് 9.50 ലക്ഷം രൂപ സ്വന്തമാക്കാം.ആദ്യമാസത്തില്‍ നറുക്ക് ലഭിച്ചാലാണ് ഈ കണക്ക് ബാധകമാകുക. മൂന്നാം മാസത്തില്‍ ചിട്ടി നറുക്ക ലഭിച്ചൊരാള്‍ക്ക് ഏകദേശം 5 ലക്ഷം രൂപ അടച്ചാല്‍ മതിയാകും.
പുതിയ ചിട്ടി
പലിശ വരുമാനം ഉപയോഗിച്ച് 5,000 രൂപ മാസ അടവുള്ള മറ്റൊരു ചിട്ടിയില്‍ ചേര്‍ന്നും ലാഭമുണ്ടാക്കാം. പലിശ വരുമാനം ചിട്ടി അടവിനായി മാറ്റിയാല്‍ മതിയാകും. പലിശയുടെ തുക മറ്റൊരു നിക്ഷേപത്തിലേക്ക് മാറ്റിയാലും ലാഭമാണ്. മാസത്തില്‍ 5,000 രൂപ വെച്ച് ഓഹരിയിധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി ചെയ്താല്‍ 12 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 10 വര്‍ഷത്തിന് ശേഷം 11.61 ലക്ഷം രൂപ നേടാനാകും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications