പെന്‍ഷന്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം

കമ്പനികളുടെ ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍ ഈ അടുത്തിടെയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനികളുടെ ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍ ഈ അടുത്തിടെയാണ് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് പിഎഫ്ആര്‍ഡിഎ കൈമാറിക്കഴിഞ്ഞു. 21, 415 കോടിയ്ക്ക് മുകളില്‍ മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷനുള്ള കമ്പനികളുടെ ഐപിഒകളില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപം നടത്താമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ആഴ്ചയിലാണ് പിഎഫ്ആര്‍ഡിഎ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Also Read : പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാംAlso Read : പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

പിഎഫ്ആര്‍ഡിഎ

പിഎഫ്ആര്‍ഡിഎ

പിഎഫ്ആര്‍ഡിഎയുടെ പുതിയ നിയമം എന്‍പിഎസ് അക്കൗണ്ട് ഉടമകള്‍ക്ക് എന്‍പിഎസ് ആദായം കൂടുതല്‍ ഫലപ്രദമാക്കി മാറ്റും. പെന്‍ഷന്‍ ഭേദഗതി ബില്ലില്‍ പിഎഫ്ആര്‍ഡിഎ പല ഭേദഗതി നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു. ഇവയില്‍ നിന്നും പെന്‍ഷന്‍ ഫണ്ടുകളിലെ എഫ്ഡിഐ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്തണം എന്നതും, പെന്‍ഷന്‍ ഫണ്ടുകളെ ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍ അനുവദിക്കണം എന്നുമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.

Also Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂAlso Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

എന്‍പിഎസ്

എന്‍പിഎസ്

എന്‍പിഎസ് പദ്ധതിയിലും കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി. സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നവയുടെ നേട്ടങ്ങള്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ എന്‍പിഎസ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന ആദായത്തില്‍ പ്രതിഫലിക്കും. നേരത്തേ 5,000 കോടി മാര്‍ക്കറ്റ് ക്യാപിറ്റല്‍ ഉള്ള ഓഹരികളില്‍ മാത്രമേ പെന്‍ഷന്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തുവാന്‍ അനുവദിച്ചിരുന്നുള്ളൂ.

Also Read: മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപAlso Read: മാസം ഈ തുക എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 25 വര്‍ഷത്തില്‍ നേടാം 10 കോടി രൂപ

പെന്‍ഷന്‍ ഫണ്ടുകളിലെ എഫ്ഡിഐ പരിധി

പെന്‍ഷന്‍ ഫണ്ടുകളിലെ എഫ്ഡിഐ പരിധി

പെന്‍ഷന്‍ ഫണ്ടുകളിലെ എഫ്ഡിഐ പരിധി 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്തിയത് പെന്‍ഷന്‍ ഫണ്ടുകളുടെ സ്ഥിരത വര്‍ധിപ്പിക്കുവാന്‍ കാരണമാകും. നിക്ഷേപിക്കാന്‍ കൂടുതല്‍ മൂലധനമുള്ളത് കാരണമാണിത്. എഫ്ഡിഐ പരിധി ഉയര്‍ത്തിയതിന് ശേഷം നിലവിലുള്ള 7 പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് അവരുടെ ഓഹരി വിദേശ പങ്കാളികള്‍ക്കും ഓണ്‍ ടാപ് ലൈസന്‍സ് വഴി വരുന്ന പുതിയ ഫണ്ട് മാനേജര്‍മാര്‍ക്കും വില്‍ക്കുവാന്‍ സാധിക്കും. 74 ശതമാനമായിരിക്കും വിദേശ നിക്ഷേപത്തിന്റെ പരിധി.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാംAlso Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍

ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍

ഐപിഒകളില്‍ നിക്ഷേപം നടത്തുവാന്‍ അനുമതി നല്‍കിയതോടെ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് വരുമാനത്തിനായി പുതിയൊരു മാര്‍ഗമാണ് തുറന്നിരിക്കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കമ്പനികളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന നേട്ടം കൊയ്യുമെന്നത് ഉറപ്പുള്ള കാര്യമാണ്. എന്‍പിഎസ് ആദായത്തില്‍ ദീര്‍ഘകാല നേട്ടങ്ങള്‍ ഇതുവഴിയുണ്ടാകും. പുതിയ നിയമം നടപ്പിലാകുമ്പോള്‍ പെന്‍ഷന്‍ ഫണ്ടുകളുടെ ഇക്വറ്റി വിഹിതം ഉയരും. ഉപയോക്താക്കള്‍ക്ക് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായം ലഭിക്കുകയും ചെയ്യും.

Also Read : എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാംAlso Read : എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

പെന്‍ഷന്‍ ഫണ്ടുകളിലെ ആദായം

പെന്‍ഷന്‍ ഫണ്ടുകളിലെ ആദായം

ഇക്വിറ്റി നിക്ഷേപത്തില്‍ റിസ്‌ക് സാധ്യതകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് പിഎഫ്ആര്‍ഡിഎ വിശ്വസിക്കുന്നത്. എന്നാല്‍ അതേ സമയം അവയ്ക്ക് ഉയര്‍ന്ന ആദായം നല്‍കുവാനും ശേഷിയുണ്ട്. ഇക്വിറ്റിയില്‍ നിന്നും 11 ശതമാനം ആദായമാണ് എന്‍പിഎസ് നല്‍കുന്നത്. സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്കുകള്‍ താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍ ഫിക്‌സ്ഡ് ഇന്‍കം ഉത്പ്പന്നങ്ങളില്‍ നിന്നുമുള്ള പെന്‍ഷന്‍ ഫണ്ടുകളിലെ ആദായവും കുറഞ്ഞു.

Also Read : ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!Also Read : ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

പ്രാരംഭ ഓഹരി വില്‍പ്പന

പ്രാരംഭ ഓഹരി വില്‍പ്പന

ഈ വര്‍ഷത്തില്‍ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ റെക്കോര്‍ഡ് തുക സമാഹരണം നടക്കുമെന്നാണ് കണക്കൂകൂട്ടല്‍. 2021ല്‍ ഇതുവരെ പിന്നിട്ടു കഴിഞ്ഞ 7 മാസങ്ങള്‍ കൊണ്ട് 28 ഐപിഒകളിലൂടെ 42,000 കോടി രൂപയുടെ സമാഹരണം നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെബിയില്‍ ഇതിനോടകം തന്നെ ഐപിഒ ഇഷ്യൂവിനായി രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളും, ലിസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളും കൂടെ ചേരുമ്പോള്‍ ഡിസംബര്‍ മാസത്തോടെ തന്നെ ഈ സംഖ്യ 1 ലക്ഷം രൂപ കടക്കും.

Read more about: nps
English summary

pension fund managers can now invest in initial public offerings; know how NPS subscribers will beneficial? | പെന്‍ഷന്‍ ഫണ്ടുകളുടെ ഐപിഒ നിക്ഷേപത്തില്‍ നിന്നും എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് നേട്ടം ലഭിക്കുന്നതെങ്ങനെ? അറിയാം

pension fund managers can now invest in initial public offerings; know how NPS subscribers will beneficial?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X