പെൻഷൻ പദ്ധതികളിൽ നോട്ടമുണ്ടോ? വരുമാന സാധ്യത ഉയർത്തുന്ന ഇ-എൻപിഎസിനെ പരിചയപ്പെടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് സർക്കാർ ജീവനക്കാരിൽ വലിയൊരു വിഭാ​ഗം എൻപിഎസിന്റെ ഭാ​ഗമാണ്. പുതുതുതായി സർവീസിലെത്തുന്ന ജീവനക്കാർക്കും എൻപിഎസ് പെൻഷൻ പദ്ധതിയാണ് തിരഞ്ഞെടുക്കാൻ സാധിക്കുക. വിരമിക്കുന്ന സമയത്ത് പെൻഷനോടൊപ്പം നല്ലൊരു തുക സമ്പാദിക്കാനും സാധിക്കുന്ന പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം.

ഇതിനാൽ ദീർഘകാലം സർവീസ് ലഭിക്കുന്നൊരാൾക്ക് എൻപിഎസിൽ ചേരുന്നത് വഴി നല്ല തുക പെൻഷൻ ലഭിക്കാനും നല്ല തുകയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനും സാധിക്കും. എൻപിഎസിൽ ചേരുന്നവർക്ക് ഉപയോ​ഗിക്കാവുന്നൊരു രീതിയാണ് ഇ-എൻപിഎസ്. ഇഎൻപിഎസ് വഴി നാഷണൽ പെൻഷൻ സ്കീമിൽ ചേരുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഇ-എന്‍പിഎസ്

ഇ-എന്‍പിഎസ്

എന്‍പിഎസ് നിയന്ത്രിക്കുന്ന പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലെപ്‌മെന്റ് അതോറിറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇ-എന്‍പിഎസ് സൗകര്യം ആരംഭിച്ചിരുന്നു. ഇതുവരെ 9000 ഇ-എന്‍പിഎസ് അക്കൗണ്ടുകളാണ് ആരംഭിച്ചിട്ടുള്ളത്. കേന്ദ്ര സ്വയം ഭരണ സ്ഥാപനങ്ങളും, സിവില്‍, പ്രതിരോധ മന്ത്രാലയങ്ങളുമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

2022 ഏപ്രില്‍ 1 മുതല്‍ സർക്കാർ സർവീസിലെത്തുന്ന ജീവനക്കാർക്ക് ഇ-എന്‍പിഎസ് നിര്‍ബന്ധമാക്കാണമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലെപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇ-എപിഎസ് പയോഗിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ആദായം ലഭിക്കാനുള്ള സാധ്യതയുണ്ട്. മറ്റു പ്രത്യേകതകളും പരിശോധിക്കാം. 

Also Read: സർക്കാർ പെൻഷൻ വാങ്ങുന്നവരാണോ? ഈ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ വിതരണം മുടങ്ങാംAlso Read: സർക്കാർ പെൻഷൻ വാങ്ങുന്നവരാണോ? ഈ രേഖകൾ സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ വിതരണം മുടങ്ങാം

വേഗത്തിലുള്ള പ്രോസസ്സിംഗ്

1. സര്‍ക്കാര്‍ മേഖലയ്ക്ക് ലഭ്യമായ അക്കൗണ്ട് തുറക്കല്‍ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അക്കൗണ്ട് തുറക്കല്‍ വേ​ഗത്തിലാക്കാൻ ഇ-എൻപിഎസ് സൗകര്യം സഹായിക്കും.

2. ഇ-എൻപിഎസ് വഴി വേ​ഗത്തിൽ അക്കൗണ്ട് തുറക്കുന്നതിനോടൊപ്പം ഡിജിറ്റലായി വേ​ഗത്തിൽ വിവിരങ്ങൾ പ്രവർത്തനങ്ങൾ നടത്താനും വിവരങ്ങൾ നോഡൽ ഓഫീസിലെത്തിക്കാനും സഹായിക്കും. ഇതുവഴി എളുപ്പത്തിൽ ഒരാൾക്ക് എൻപിഎസ് അക്കൗണ്ട് പൂർത്തിയാക്കാൻ സാധിക്കുന്നു.

Also Read: 60 വയസ് കഴിഞ്ഞവർക്ക് വരുമാനം കണ്ടെത്താൻ എസ്ബിഐയുടെ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതി; വിശദാംശങ്ങളറിയാംAlso Read: 60 വയസ് കഴിഞ്ഞവർക്ക് വരുമാനം കണ്ടെത്താൻ എസ്ബിഐയുടെ റിവേഴ്സ് മോർട്ട്​ഗേജ് പദ്ധതി; വിശദാംശങ്ങളറിയാം

അക്കൗണ്ട്

3. ഇ-എൻപിഎസ് അക്കൗണ്ടെടുക്കുന്നവർക്ക് മികച്ച വരുമാനത്തിനുള്ള സാധ്യതകളുണ്ട്. അക്കൗണ്ട് തുറക്കുന്നതിനുള്ള സമയം ഗണ്യമായി കുറയ്ക്കുന്നതിനാൽ ജീവനക്കാര്‍ക്ക് എൻപിഎസ് പ്രതിമാസ തവണകള്‍ സമയബന്ധിതമായി നിക്ഷേപിക്കാൻ സാധിക്കും. ഇത് വരിക്കാർക്ക് ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ടാക്കുന്നു.

4. അക്കൗണ്ട് ആരംഭിക്കൽ മുഴുവൻ ഡിജിറ്റലായതിനാൽ ചുരുങ്ങിയ ചെലവിൽ ഇ-എൻപിഎസ് അക്കൗണ്ട് തുറക്കാം.

5. ജീവനക്കാര്‍ സ്വന്തം വിവരങ്ങള്‍ ഇഎന്‍പിഎസ് പോര്‍ട്ടല്‍ വഴി പൂരിപ്പിക്കുന്നതിനാല്‍ കുറഞ്ഞ തെറ്റുകളാണ് വരാന്‍ സാധ്യതയും ഇതിന്റെ പ്രത്യേകതയാണ്.

എങ്ങനെ ഇഎൻപിഎസ് വഴി അക്കൗണ്ടെടുക്കാം

എങ്ങനെ ഇഎൻപിഎസ് വഴി അക്കൗണ്ടെടുക്കാം

നാഷണല്‍ പെന്‍ഷന്‍ സ്‌കീമിന്റെ ഇ-എന്‍പിഎസ് സൗകര്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായല്ല. 18 നും 70നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇ-എന്‍പിഎസ് സൗകര്യം ഉപയോഗിക്കാം. പ്രവാസി ഇന്ത്യക്കാര്‍ക്കും ഉപയോഗിക്കാനാകും. ടെയര്‍1, ടെയര്‍2 അക്കൗണ്ടുകള്‍ ഇതുവഴി ആരംഭിക്കാനാകും.

ഇഎന്‍പിഎസ് അക്കൗണ്ട് ആരംഭിക്കുന്നതിനായി മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, നെറ്റ്ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമമാണ്. പാന്‍ ഉപയോഗിച്ച് പെന്‍ഷന്‍ അക്കൗണ്ടെടുത്താല്‍ പ്രാന്‍ കെവൈസി നടത്തണം. വിവരങ്ങള്‍ പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. 500 രൂപയെങ്കിലും കുറഞ്ഞ മാസ അടവായി നിക്ഷേപിക്കണം. 

Also Read: 2 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസും മറ്റ് നേട്ടങ്ങളും; 60 കഴി‍ഞ്ഞവർക്ക് കാനറ ബാങ്കിന്റെ ഈ അക്കൗണ്ടെടുക്കാംAlso Read: 2 ലക്ഷത്തിന്റെ സൗജന്യ ഇൻഷൂറൻസും മറ്റ് നേട്ടങ്ങളും; 60 കഴി‍ഞ്ഞവർക്ക് കാനറ ബാങ്കിന്റെ ഈ അക്കൗണ്ടെടുക്കാം

എൻപിഎസ്

എൻപിഎസ്

60ാം വയസിലന് ശേഷം പെൻഷൻ എന്നത് തന്നെയാണ് എന്‍പിഎസിന്റെ രീതി. ഇതിനായി ടെയർ1 അക്കൗണ്ട് ആരംഭിച്ച് നിക്ഷേപം നടത്തണം. 60 വയസിൽ അക്കൗണ്ടിലുള്ള ആകെ തുകയുടെ 40 ശതമാനം ആന്യുറ്റിയിലേക്ക് മാറ്റി പെന്‍ഷന്‍ ലഭിക്കും. ബാക്കി 60 ശതമാനം നികുതി നൽകാതെ പിൻവലിക്കാൻ സാധിക്കും. ടെയർ-1 ൽ നിക്ഷേപിച്ച തുക വിരമിക്കൽ കാലത്ത് മാത്രമാണ് പിൻവലിക്കാൻ സാധിക്കുക.

എന്‍പിഎസില്‍ ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാന്‍ അവസരം നല്‍കുന്നു. എന്‍പിഎസ് അക്കൗണ്ടിലെ 75 ശതമാനത്തിലധികം തുക ഓഹരിയിൽ നിക്ഷേപിക്കാന്‍ അനുവദിക്കില്ല. ഇതിനായി ഓട്ടോ, ആക്ടീവ് രീതികൾ തിരഞ്ഞെടുക്കാ.

 

Read more about: pension nps
English summary

Pension Plan; e-NPS Helps To Get Higher Returns; Here's All You Need To Know About It

Pension Plan; e-NPS Helps To Get Higher Returns; Here's All You Need To Know About It, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X