പേഴ്സണൽ ലോൺ ആണോ സ്വർണ പണയ വായ്പയാണോ ലാഭകരം? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പലർക്കും ജോലി നഷ്‌ടപ്പെടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തു. അതിനാൽ തന്നെ പലർക്കും സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നതും വ്യക്തമാണ്. ഈ സാഹചര്യത്തിൽ‌ വ്യക്തിഗത വായ്‌പയും സ്വർണ്ണ വായ്‌പയും നിങ്ങൾക്ക് ഉപയോഗപ്രദമാകുന്ന മാർഗങ്ങളാണ്. എന്നാൽ ഇവയിൽ ഏത് തിരഞ്ഞെടുക്കും എന്ന് സംശയിക്കുന്നവർ തീർച്ചയായും ഇക്കാര്യങ്ങൾ മനസ്സിലാക്കണം.

കാലാവധി

കാലാവധി

അടുത്ത വർഷത്തിനുള്ളിൽ നിങ്ങളുടെ സ്വർണ്ണ വായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സ്വർണ്ണ വായ്പയാണ് ഏറ്റവും നല്ല ഓപ്ഷൻ. മൂന്ന് മുതൽ അഞ്ച് വർഷം വരെ തവണകളായി വായ്പ തിരിച്ചടയ്ക്കാനാണ് പദ്ധതിയെങ്കിൽ വ്യക്തിഗത വായ്പ ഒരു നല്ല ഓപ്ഷനാണ്. സാധാരണഗതിയിൽ 2 വർഷം വരെ കാലാവധിക്കാണ് സ്വർണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നത്. ആ കാലാവധിക്കുശേഷം നിങ്ങൾക്ക് വായ്പ പുതുക്കാം.

കേരളത്തിൽ ഇന്നും സ്വ‍ർണ വില സ‍ർവ്വകാല റെക്കോ‍ഡിൽകേരളത്തിൽ ഇന്നും സ്വ‍ർണ വില സ‍ർവ്വകാല റെക്കോ‍ഡിൽ

ഈട്

ഈട്

സ്വർണ്ണ വായ്പയുടെ കാര്യത്തിൽ, നിങ്ങൾ സ്വർണം (ഏതെങ്കിലും രൂപത്തിൽ, അതായത്, ആഭരണങ്ങൾ, ബാർ അല്ലെങ്കിൽ നാണയം) ഈടായി നൽകണം. ബാങ്കുകൾ സ്വർണത്തിന്റെ മൂല്യത്തിന്റെ 80% വരെ വായ്പയായി വാഗ്ദാനം ചെയ്യും. എന്നാൽ വ്യക്തിഗത വായ്പയുടെ കാര്യത്തിൽ, നിങ്ങൾക്ക് ഈടിന്റെ ആവശ്യമില്ല. വായ്പ തുക നിങ്ങളുടെ വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് ഈടായി നൽകാൻ സ്വർണമില്ലെങ്കിൽ, വ്യക്തിഗത വായ്പ മാത്രമാണ് നിങ്ങൾക്ക് ഏക പോംവഴി.

പലിശ നിരക്ക്

പലിശ നിരക്ക്

സ്വർണ്ണ വായ്പ ഒരു സുരക്ഷിത വായ്പയായതിനാൽ, അതിന്റെ പലിശ നിരക്ക് വ്യക്തിഗത വായ്പയേക്കാൾ കുറവാണ്. ഇത് സുരക്ഷിതമല്ലാത്ത വായ്പയാണ്. നിലവിൽ, നിങ്ങളുടെ തൊഴിൽ പ്രൊഫൈലിനെയും ക്രെഡിറ്റ് സ്കോറിനെയും ആശ്രയിച്ച് 10-15% വരെ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ ലഭ്യമാണ്. എന്നാൽ 8-12% വരെ പലിശ നിരക്കിൽ സ്വർണ്ണ വായ്പ ലഭിക്കും. കൂടാതെ, ഗോഡ് ലോൺ ലഭിക്കുന്നതിന് നിങ്ങൾക്ക് സ്ഥിരമായി ഒരു വരുമാന മാർഗ്ഗം ആവശ്യമില്ല. വീട്ടമ്മമാർ മുതൽ വിദ്യാർത്ഥികൾക്ക് പോലും സ്വർണ്ണ വായ്പ ലഭിക്കും.

10 നിമിഷംകൊണ്ട് കാര്‍ ലോണ്‍, 'സിപ്‌ഡ്രൈവുമായി' എച്ച്ഡിഎഫ്‌സി ബാങ്ക് - അറിയേണ്ടതെല്ലാം10 നിമിഷംകൊണ്ട് കാര്‍ ലോണ്‍, 'സിപ്‌ഡ്രൈവുമായി' എച്ച്ഡിഎഫ്‌സി ബാങ്ക് - അറിയേണ്ടതെല്ലാം

തിരിച്ചടവ്

തിരിച്ചടവ്

സ്വർണ്ണ വായ്പയുടെ കാര്യത്തിൽ, നിങ്ങൾക്ക് അനുകൂലമായ തിരിച്ചടവ് ഓപ്ഷനുകൾ ലഭിക്കും. നിങ്ങൾക്ക് ഒന്നുകിൽ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ ബുള്ളറ്റ് തിരിച്ചടവ് തിരഞ്ഞെടുക്കാം. സ്വർണ്ണ വായ്പയുടെ ഭാഗിക തിരിച്ചടവും ലഭ്യമാണ്. വ്യക്തിഗത വായ്പയുടെ കാര്യത്തിൽ, തിരിച്ചടവ് ഓപ്ഷൻ ഇഎംഐ വഴിയാണ്. നിങ്ങളുടെ വ്യക്തിഗത വായ്പ മുൻകൂട്ടി അടയ്ക്കണമെങ്കിൽ ബാങ്കുകൾ 5% വരെ പ്രീ-ക്ലോഷർ പിഴയും ജിഎസ്ടിയും ഈടാക്കും.

കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്ധാനം ചെയ്യുന്ന രാജ്യത്തെ 10 ബാങ്കുകൾ ; അറിയേണ്ടതെല്ലാംകുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്‌പ വാഗ്ധാനം ചെയ്യുന്ന രാജ്യത്തെ 10 ബാങ്കുകൾ ; അറിയേണ്ടതെല്ലാം

ക്രെഡിറ്റ് സ്കോർ

ക്രെഡിറ്റ് സ്കോർ

ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിന്, നിങ്ങൾക്ക് 750ൽ കൂടുതൽ സിബിൽ സ്കോർ ഉണ്ടായിരിക്കണം. ചില ബാങ്കുകൾ 700 മുതൽ 750 വരെ സിബിൽ സ്കോർ ഉള്ള ആളുകൾക്ക് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവർ ഈ ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കും. എന്നാൽ സ്വർണ്ണ വായ്പ ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു നല്ല ക്രെഡിറ്റ് ഹിസ്റ്ററി ആവശ്യമില്ല. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് സ്വർണ്ണ വായ്പ ലഭിക്കും.

രേഖകൾ

രേഖകൾ

സ്വർണ്ണ വായ്പ ലഭിക്കുന്നതിന് നിങ്ങൾക്ക് ഐഡന്റിറ്റിയും വിലാസ തെളിവും മാത്രമേ ആവശ്യമുള്ളൂ, എന്നാൽ ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിന് ഐഡന്റിറ്റി, അഡ്രസ് പ്രൂഫ് രേഖകൾ എന്നിവയ്ക്കൊപ്പം വരുമാന തെളിവ് സമർപ്പിക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട്, നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് സ്വർണ്ണ വായ്പയാണോ വ്യക്തിഗത വായ്പയാണോ എന്ന് തീരുമാനിക്കാം.

English summary

Personal Loan or Gold Loan? Which would you choose? | പേഴ്സണൽ ലോൺ ആണോ സ്വർണ പണയ വായ്പയാണോ ലാഭകരം? നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Personal loans and gold loans are useful for your financial crisis situations. Read in malayalam.
Story first published: Sunday, July 12, 2020, 18:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X