കൊറോണ കാലത്തെ പിഎഫ് അഡ്വാൻസ് പിൻവലിക്കൽ, നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ കൊറോണ വൈറസ് വ്യാപാനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജീവനക്കാർക്ക് അവരുടെ ഇപിഎഫ് അക്കൌണ്ടിൽ നിന്ന് അഡ്വാൻസായി പണം പിൻവലിക്കാൻ ഇപിഎഫഒ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. ഇത് സംബന്ധിച്ച നിങ്ങളുടെ മുഴുവൻ സംശയങ്ങൾക്കമുള്ള ഉത്തരം ഇതാ..

 

യോഗ്യത ആർക്കൊക്കെ?

യോഗ്യത ആർക്കൊക്കെ?

യു‌എ‌എൻ (യൂണിവേഴ്സൽ അക്കൌണ്ട് നമ്പർ) ഉള്ള 1952 ലെ ഇപി‌എഫ് സ്കീമിന് കീഴിലുള്ള ഏതൊരു അംഗത്തിനും പിഎഫിൽ നിന്ന് അഡ്വാൻസ് പിൻവലിക്കൽ നടത്താം. 1952 ലെ ഇപി‌എഫ് സ്കീമിലെ 68L ഖണ്ഡികയിൽ ഒരു പുതിയ ഉപ-ഖണ്ഡിക (3) ചേർത്തിട്ടുണ്ട്. ഇതിലെ

ഗസറ്റ് ഓഫ് ഇന്ത്യ (എക്സ്ട്രാഡറിനറി), ഭാഗം II- വകുപ്പ് 3- ൽ പ്രസിദ്ധീകരിച്ച ജി.എസ്.ആർ നമ്പർ .225 (ഇ) വഴി

28.03.2020 മുതൽ ഈ ആനുകൂല്യം പ്രാബല്യത്തിലുണ്ട്.

പുതിയ വ്യവസ്ഥ എന്താണ്?

പുതിയ വ്യവസ്ഥ എന്താണ്?

ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഇപിഎഫ് അംഗങ്ങൾക്ക് റീഫണ്ട് ചെയ്യാത്ത അഡ്വാൻസ് നൽകാനാണ് പുതിയ വ്യവസ്ഥ. രാജ്യം മുഴുവൻ കൊവിഡ് 9 മഹാമാരി പ്രഖ്യാപിച്ചതിനാൽ രാജ്യം മുഴുവനും ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും

1952 ലെ ഇപിഎഫ് പദ്ധതിയിൽ അംഗങ്ങളായവർക്കും യോഗ്യതയുണ്ട്. അഡ്വാൻസ് തുക ലഭിക്കുന്നതിന് അംഗമോ തൊഴിലുടമയോ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ സമർപ്പിക്കേണ്ടതില്ല.

ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എത്ര രൂപ പിൻവലിക്കാം?

ഇപിഎഫ് അക്കൗണ്ടിൽ നിന്ന് എത്ര രൂപ പിൻവലിക്കാം?

മൂന്ന് മാസത്തെ അടിസ്ഥാന വേതനത്തിന്റെയും ക്ഷാമബത്തയുടെയും പരിധി വരെയോ ഇപിഎഫിലെ നിങ്ങളുടെ ക്രെഡിറ്റിന്റെ 75% വരെ തുകയോ ഇവയിൽ ഏതാണോ കുറവ് അത്രയും തുക നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്. എന്നാൽ പിൻവലിക്കുന്ന തുക പിന്നീട് തിരികെ നൽകേണ്ട ആവശ്യമില്ല. ഉദാഹരണത്തിന് ഇപിഎഫ് അക്കൌണ്ടിലെ ബാലൻസ് തുക 50,000 രൂപയും പ്രതിമാസ ശമ്പളവും ക്ഷാമബത്തയും 15,000 രൂപയുമാണെങ്കിൽ 50000 രൂപയുടെ ബാലൻസിന്റെ 75% 37,500 രൂപയും മൂന്ന് മാസത്തെ ശമ്പളം 45000 രൂപയുമാണ്. അതിനാൽ അംഗത്തിന് 37,500 രൂപ ലഭിക്കാൻ അർഹതയുണ്ട്.

ഓൺലൈൻ പിൻവലിക്കൽ

ഓൺലൈൻ പിൻവലിക്കൽ

  • പണം പിൻവലിക്കാൻ നിങ്ങൾ EPFO- യുടെ ഏകീകൃത പോർട്ടൽ തുറന്ന് നിങ്ങളുടെ UAN ഉം പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്.
  • തുടർന്ന് ‘ഓൺലൈൻ സേവനങ്ങൾ', ‘ക്ലെയിം' വിഭാഗത്തിലേക്ക് പോയി അവിടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പരിശോധിച്ച് ചെക്കിന്റെയോ പാസ്ബുക്കിന്റെയോ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക.
  • മുൻകൂർ പിൻവലിക്കൽ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു കാരണം സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
  • "Outbreak of pandemic" ഓപ്ഷൻ തിരഞ്ഞെടുത്ത് ഒരു ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സൃഷ്ടിക്കുക.
  • നിങ്ങളുടെ ക്ലെയിം പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ, തുക നേരിട്ട് ബാങ്ക് അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ചെക്ക് ലീഫ് ഇല്ലാത്തവർ

ചെക്ക് ലീഫ് ഇല്ലാത്തവർ

ചെക്ക് ലീഫ് ഇല്ലാത്തവർക്ക് നിങ്ങളുടെ യു‌എ‌എൻ ഉപയോഗിച്ച് സീഡ് ചെയ്ത ബാങ്ക് അക്കൌണ്ടിന്റെ പാസ്ബുക്കിന്റെ മുൻ പേജ് അപ്‌ലോഡ് ചെയ്യാം. ഈ പേജിൽ നിങ്ങളുടെ പേര്, അക്കൌണ്ട് നമ്പർ, ബാങ്ക്, ബ്രാഞ്ച്, IFSC കോഡ് എന്നിവ വ്യക്തമായി നൽകിയിട്ടുണ്ടാകണം. ജോലിയിൽ നിന്ന് പിരിഞ്ഞവർക്ക് മാത്രമല്ല, ഇപ്പോൾ ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർക്കും അഡ്വാൻസ് പിൻവലിക്കൽ നടത്താം.

English summary

PF Advance Withdrawal During lock down, The Answer To All Your Doubts | കൊറോണ കാലത്തെ പിഎഫ് അഡ്വാൻസ് പിൻവലിക്കൽ, മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരമിതാ..

The EPFO ​​Act was amended to allow employees who are in financial difficulties to withdraw money from their EPF accounts as a result of the lock-down announced following the spread of coronavirus in the country. Read in malayalam.
Story first published: Saturday, April 4, 2020, 14:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X