ഓണ്‍ലൈനിലൂടെ എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 പ്രതിസന്ധിമൂലമുണ്ടായ ആഗോള വില്‍പ്പനയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്. നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരും അതോടൊപ്പം തന്നെ വിപണികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാകാത്തവരുമാണെങ്കില്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാവും ഉത്തമം. നിങ്ങള്‍ ആദ്യമായിട്ടാണ് നിക്ഷേപം നടത്തുന്നതെങ്കില്‍, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുശാസിക്കുന്ന കെവൈസി കംപ്ലയിന്റ് ആകേണ്ടതുണ്ട്.

ഓണ്‍ലൈന്‍ കെവൈസി പ്രക്രിയ

ഓണ്‍ലൈന്‍ കെവൈസി പ്രക്രിയ

ഏതെങ്കിലും ഫണ്ട് ഹൗസ് വെബ്‌സൈറ്റോ കെവൈസി രജിസ്‌ട്രേഷന്‍ ഏജന്‍സി (കെആര്‍എ) വെബ്‌സൈറ്റോ സന്ദര്‍ശിക്കുക.

- രജിസ്റ്റര്‍ ചെയ്യാനാവശ്യമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.

- ആവശ്യമുള്ള പ്രമാണങ്ങള്‍/ രേഖകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത ഇമേജ് അപ്‌ലോഡ്/ സബ്മിറ്റ് ചെയ്യുക.

- ഒരു വീഡിയോ കോളിലൂടെ വ്യക്തിഗത പരിശോധന പൂര്‍ത്തിയാക്കുക.

- പ്രമാണത്തില്‍ ഡിജിറ്റലായി ഒപ്പിടുക.

 

കെവൈസി പ്രക്രിയയിലും നിക്ഷേപം നടത്തുമ്പോഴും ആവശ്യമായ പ്രമാണങ്ങള്‍

കെവൈസി പ്രക്രിയയിലും നിക്ഷേപം നടത്തുമ്പോഴും ആവശ്യമായ പ്രമാണങ്ങള്‍

തിരിച്ചറിയില്‍ രേഖ: പാന്‍ കാര്‍ഡ്, സമീപകാല ഫോട്ടോ, സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ (പാസ്‌പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും).

വിലാസ തെളിവ് (ഏതെങ്കിലും ഒന്ന്): ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, യൂട്ടിലിറ്റി ബില്ലുകള്‍ (ഗ്യാസ്, ടെലിഫോണ്‍, വൈദ്യുതി), അല്ലെങ്കിഡല്‍ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് അല്ലെങ്കില്‍ പാസ്ബുക്ക്.

നിക്ഷേപം നടത്തുമ്പോള്‍: ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് തരം, ഐഎഫ്എസ്‌സി കോഡ്, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍.

 

1. ഫണ്ട് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക

1. ഫണ്ട് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക

ഒരു ഫണ്ട് സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങള്‍ ആദ്യമായിട്ടാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് നിങ്ങള്‍ കെവൈസി കംപ്ലയിന്റ് ആണോ എന്ന് ചോദിക്കും. ഇല്ലെങ്കില്‍, അതിലേക്ക് പോകാനുള്ള ഓപ്ഷന്‍ നല്‍കും. നിങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തയാളാണെങ്കില്‍, അത് വേരിഫൈ ചെയ്യാനായി നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുക.

എന്‍ബിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ മൊറട്ടോറിയം ലഭിച്ചേക്കില്ല; കാരണമിതാണ്‌എന്‍ബിഎഫ്‌സി ഉപഭോക്താക്കള്‍ക്ക് ഇഎംഐ മൊറട്ടോറിയം ലഭിച്ചേക്കില്ല; കാരണമിതാണ്‌

2. വ്യക്തിഗത വിവരങ്ങള്‍ നല്‍കുക

2. വ്യക്തിഗത വിവരങ്ങള്‍ നല്‍കുക

ഈ ഘട്ടത്തില്‍, നിങ്ങള്‍ ചെയ്യേണ്ടത് ദേശീയത, തൊഴില്‍, വരുമാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടതും, മറ്റേതെങ്കിലും രാജ്യത്ത് നിങ്ങള്‍ നികുതി അടക്കുന്നുണ്ടോ എന്ന വിശദാംശങ്ങള്‍ വ്യക്തമാക്കേണ്ടതുമാണ്.

3. നാമനിര്‍ദേശം സംബന്ധിച്ച വിവരങ്ങള്‍

മ്യൂച്വല്‍ ഫണ്ടുകളില്‍ നിങ്ങള്‍ക്ക് മൂന്ന് നോമിനികളെ വരെ നാമനിര്‍ദേശം ചെയ്യാം. ഒരേ ഫോളിയോക്ക് കീഴിലുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും (വ്യത്യസ്ത സ്‌കീമുകളാണെങ്കിലും) ഒരേ നാമനിര്‍ദേശം ഉണ്ടായിരിക്കും. നാമനിര്‍ദേശം നിര്‍ബന്ധമാണ്. കാരണം, യൂണിറ്റ് ഹോള്‍ഡര്‍ മരിക്കുന്ന സാഹചര്യത്തില്‍ കൈവശം വച്ചരിക്കുന്ന യൂണിറ്റുകള്‍ ക്ലെയിം ചെയ്യാന്‍ കഴിയും അല്ലെങ്കില്‍ വരുമാനം വീണ്ടെടുക്കാം.

നിങ്ങൾ എൻ‌പി‌എസ് വരിക്കാരനാണോ? ആന്വിറ്റി പേയ്‌മെന്റിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാനിങ്ങൾ എൻ‌പി‌എസ് വരിക്കാരനാണോ? ആന്വിറ്റി പേയ്‌മെന്റിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ

 

4. നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കുക

4. നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ നല്‍കുക

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍, അക്കൗണ്ട് തരം, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

5. നിക്ഷേപ വിവരങ്ങള്‍

നിക്ഷേപത്തിന്റെ തരം: ഒറ്റത്തവണ ലംപ്‌സം അല്ലെങ്കില്‍ ആനുകാലിക ചിട്ടയായ നിക്ഷേപ പദ്ധതികള്‍ (എസ്‌ഐപി) തിരഞ്ഞെടുക്കുക. ചില സൈറ്റുകള്‍ ഇന്‍ഷുറന്‍സിനൊപ്പം ഇഎല്‍എസ്എസ്, എസ്‌ഐപി എന്നിവ വാഗ്ദാനം ചെയ്യുന്നു. നിങ്ങളൊരു എസ്‌ഐപി തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍, കാലയളവും തുകയും വ്യക്തമാക്കേണ്ടതുണ്ട്.

എസ്‌ബി‌ഐ സേവിംഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു, പുതിയ നിരക്ക് അറിയാം..എസ്‌ബി‌ഐ സേവിംഗ്സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു, പുതിയ നിരക്ക് അറിയാം..

 

6. പേയ്‌മെന്റ്

6. പേയ്‌മെന്റ്

അവസാന ഘട്ടം പേയ്‌മെന്റ് നടത്തുക എന്നതാണ്. നെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ ബാങ്കില്‍ ഓട്ടോ ബില്‍ പേയ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്യുന്നതിന്, നിങ്ങള്‍ക്ക് ഒരു എസ്‌ഐപി രജിസ്‌ട്രേഷന്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും, അത് നിങ്ങള്‍ ബാങ്കിന് നല്‍കേണ്ടതുണ്ട്.

English summary

ഓണ്‍ലൈനിലൂടെ എങ്ങനെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം? | planning to invest in a mutual fund heres how to do it online

planning to invest in a mutual fund heres how to do it online
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X