ചെക്ക് ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ പോസിറ്റീവ് പേ സിസ്റ്റം ബാധകം; കൂടുതല്‍ അറിയാം

ഇന്ന് മുതല്‍ അതായത് 2021 സെപ്തംബര്‍ 1ാം തീയ്യതി മുതല്‍ ചെക്ക് ഇടപാടുകളില്‍ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കിത്തുടങ്ങുകയാണ്. ചെക്ക് പെയ്‌മെന്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ഓ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മുതല്‍ അതായത് 2021 സെപ്തംബര്‍ 1ാം തീയ്യതി മുതല്‍ ചെക്ക് ഇടപാടുകളില്‍ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കിത്തുടങ്ങുകയാണ്. ചെക്ക് പെയ്‌മെന്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം. എന്താണ് പോസിറ്റീവ് പേ സിസ്റ്റം എന്നും അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നും നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

 

 

ചെക്ക് ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ പോസിറ്റീവ് പേ സിസ്റ്റം ബാധകം; കൂടുതല്‍ അറിയാം

ഇന്ന് മുതല്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്ന പോസിറ്റീവ് പേ സിസ്റ്റം 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള ചെക്കുകളുടെ ഇടപാടുകളിലാണ് ബാധകമാകുന്നത്. എന്താണ് പോസിറ്റീവ് പേ സിസ്റ്റം എന്ന് മനസ്സിലാക്കുന്നതിന് മുമ്പായി എങ്ങനെയാണ് ചെക്കുകള്‍ വഴിയുള്ള പെയ്‌മെന്റ് പ്രക്രിയ മൊത്തത്തില്‍ ്പ്രവര്‍ത്തിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

ഉദാഹരണത്തിന് ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് എസ്ബിഐയിലും മറ്റൊരാളുടേത് ആക്‌സിസ് ബാങ്കിലും ആണെന്നിരിക്കട്ടെ. എസ്ബിഐയില്‍ അക്കൗണ്ടുള്ള വ്യക്തി 1 ലക്ഷം രൂപയുടെ ചെക്ക് ആക്‌സിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തിയ്ക്ക് നല്‍കുന്നു എന്നിരിക്കട്ടെ. ആക്‌സിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തി ആ ചെക്ക് ആക്‌സിസ് ബാങ്കില്‍ സമര്‍പ്പിക്കുന്നു. ആക്‌സിസ് ബാങ്ക് ഈ ചെക്ക് സിടിഎസ് (ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം) മുഖേന എസ്ബിഐ ബാങ്കിന് കാണിക്കുകയും ചെക്കിലെ തുക എസ്ബിഐ ബാങ്ക് ആക്‌സിസ് ബാങ്കിന് നല്‍കുകയും ചെയ്യുന്നു. അതിലൂടെ നിങ്ങള്‍ക്ക് തുക ലഭിക്കുന്നു.

Also Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാംAlso Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

ഇനി ഇതിലെ തട്ടിപ്പിനുള്ള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം. 1 ലക്ഷം രൂപയുടെ ചെക്കാണ് ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് നല്‍കുന്നത് എങ്കില്‍ അതില്‍ എന്തെങ്കിലും തട്ടിപ്പ് കാണിച്ച് അത് 10 ലക്ഷം രൂപയാക്കി മാറ്റിയാല്‍ ചെക്ക് നല്‍കിയിരിക്കുന്ന വ്യക്തിയ്ക്ക് അത് തിരിച്ചടിയാകും. ഇന്ന് മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ പോസിറ്റീവ് പേ സിസ്റ്റം പ്രകാരം നിങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയ്ക്ക് ചെക്ക് നല്‍കിയാല്‍ ആ ചെക്കിന്റെ മുഴുവന്‍ വിവരങ്ങളും ചെക്കിനൊപ്പം നിങ്ങളുടെ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. ചെക്കില്‍ നല്‍കിയിരിക്കുന്ന തീയ്യതി, ബെനഫിഷ്യറിയുടെ പേര്, അക്കൗണ്ട് നമ്പര്‍, ആകെ തുക, മറ്റ് അവശ്യ വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ബാങ്കില്‍ ചെക്കിനൊപ്പം നിങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

ഇനി നിങ്ങളുടെ ചെക്ക് സ്വീകരിക്കുന്ന വ്യക്തി അയാളുടെ ബാങ്കിലെക്ക് ഈ ചെക്ക് സമര്‍പ്പിക്കുമ്പോള്‍ അത് തിരിച്ച് ചെക്ക് ഇഷ്യൂ ചെയ്ത ബാങ്കിന് ഈ ബാങ്ക് നല്‍കും. സിടിഎസ് മുഖേനയായിരിക്കും ഈ പ്രക്രിയയും. ബാങ്ക് ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം ഒത്തു നോക്കി പരിശോധിക്കുകയും എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ മാത്രം ചെക്ക് ക്ലിയര്‍ ചെയ്യുകയും ചെയ്യും. വിവരങ്ങളില്‍ ചേര്‍ച്ചയില്ലാതെ വന്ന ചെക്ക് തിരസ്‌കരിക്കപ്പെടുകയും പണം ലഭിക്കാതിരിക്കുകയും ചെയ്യും.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

ഇഷ്യു ചെയ്തിരിക്കുന്ന ചെക്കിന്റെ വിവരങ്ങള്‍ എങ്ങനെയാണ് ബാങ്കിനെ അറിയിക്കുന്നത് എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ബാങ്കിംഗ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇനി നിങ്ങള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ഇല്ലാ എങ്കില്‍ ബാങ്കിന്റെ ഔദ്യോഗീക വെബ്‌സൈറ്റ് വഴിയോ എസ്എംസ് സേവനം വഴിയോ ഈ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കാവുന്നതാണ്.

2021 ജനുവരി 1 മുതല്‍ പോസിറ്റീവ് പേ സിസ്റ്റം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കിയിരുന്നു. പല ഘട്ടങ്ങളിലായി രാജ്യത്തെ ബാങ്കുകള്‍ ഇവ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. എന്നാല്‍ സെപ്തംബര്‍ 1 മുതല്‍ ഈ നിബന്ധന നിര്‍ബന്ധമായും ബാങ്കുകള്‍ പാലിക്കേണ്ടതുണ്ട്. ആക്‌സിസ് ബാങ്ക് ഇന്ന് മുതലാണ് ഇത് നടപ്പിലാക്കുന്നത്. അതേ സമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ നേരത്തെ തന്നെ ഈ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.

Read more about: cheque
English summary

Positive Pay System implemented from today is applicable on cheques of value above Rs 50,000 | ചെക്ക് ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ പോസിറ്റീവ് പേ സിസ്റ്റം ബാധകം; കൂടുതല്‍ അറിയാം

Positive Pay System implemented from today is applicable on cheques of value above Rs 50,000
Story first published: Wednesday, September 1, 2021, 18:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X