ഈ പോസ്റ്റ് ഓഫീസ് സ്കീം തലവര മാറ്റും; 5,000 രൂപ മുതല്‍ മുടക്കില്‍ 50,000 രൂപ വരെ മാസ വരുമാനം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയുടെ മടുപ്പ് കൊണ്ട് പുതിയ അവസരങ്ങള്‍ തേടുന്നവര്‍, ജോലി ലഭിക്കാത്തത് കൊണ്ട് സ്വന്തം ആശയങ്ങള്‍ക്ക് പിന്നാലെ കൂടിയവര്‍ തുടങ്ങി പുതിയ സംരംഭങ്ങളുമായി എത്തുന്നവര്‍ ഇന്ന് നിരവധിയാണ്. സ്വന്തം ആശയങ്ങളെ സംരഭങ്ങളാക്കി മാറ്റുന്നവരും ഫ്രാഞ്ചൈസി മോഡല്‍ പിന്തുടരുന്നവരും സംരഭകരിലുണ്ട്. സ്വന്തം ആശയം വിജയിപ്പിച്ചെടുക്കുക എന്നത് അല്പം ശ്രമകരമായ ദൗത്യമാണ്. പുതിയ ആശയത്തെ ജനങ്ങള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള മാര്‍ക്കറ്റിംഗ് ഇവിടെ ആവശ്യമാണ്.

ഫ്രാഞ്ചൈസിയ്ക്ക് ഇത്തരം പ്രയാസങ്ങളില്ലെന്നതാണ് ഗുണം. കമ്പനികളുടെ നിലവിലുള്ള ബിസിനസുകളുടെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുമ്പോള്‍ പൊതുവെ ജനങ്ങള്‍ക്ക് പരിചയകരമാകുന്നു എന്നത് സംരംഭകര്‍ക്ക് ഗുണമാണ്. ഫ്രാഞ്ചൈസി ബിസിനസ് ആശയങ്ങള്‍ തേടുന്നവര്‍ക്ക് ഗുണകരമായ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാരും നല്‍കുന്നുണ്ട്. ഇവയിലൊന്നാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍. 5,000 രൂപ മുതൽ മുടക്കിൽ ആരംഭിക്കാൻ സാധിക്കുന്നവയാണ് ഇവ.

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികൾ

ഇന്ത്യന്‍ പോസ്റ്റ്ൽ വകുപ്പിന് രാജ്യത്ത് വലിയ പോസ്റ്റ് ഓഫീസ് ശൃംഖലയുണ്ട്. 1.50 ലക്ഷത്തോളം പോസ്റ്റ് ഓഫീസുകളുണ്ടെന്നാണ് കണക്ക്. എന്നാൽ വികസിച്ചു വരുന്ന പുതിയ ന​ഗരങ്ങളിൽ പുതിയ തപാല്‍ ഓഫീസുകള്‍ തുറക്കാന്‍ ഉപഭോക്താക്കളില്‍ നിന്ന് നിരന്തരമായ ആവശ്യമുണ്ട്. ഇവിടെയാണ് ഫ്രാഞ്ചൈസികളുടെ സാധ്യതകളുള്ളത്. മണി ഓര്‍ഡര്‍ അയയ്ക്കല്‍, സ്റ്റേഷനറി ഡെലിവറി, സ്റ്റാമ്പ് വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ ഫ്രാഞ്ചൈസി വഴി നൽകാനാകും. 

Also Read: എല്‍ഐസി പോളിസിയുണ്ടോ? കിടിലം ഓഫറുകളുള്ള 2 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകൾ നേടാംAlso Read: എല്‍ഐസി പോളിസിയുണ്ടോ? കിടിലം ഓഫറുകളുള്ള 2 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകൾ നേടാം

രണ്ട് തരം ഫ്രാഞ്ചൈസികൾ

രണ്ട് തരം ഫ്രാഞ്ചൈസികൾ

പ്രധാനമായും രണ്ട് തരം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളാണ് നിലവിലുള്ളത്. ആദ്യത്തേത് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റും രണ്ടാമത്തേത് പോസ്റ്റല്‍ ഏജന്റ്‌സ് ഫ്രാഞ്ചൈസിയുമാണ്. വീട്ടുപടിക്കല്‍ പോസ്റ്റല്‍ സ്റ്റാമ്പുകളും മറ്റ് സ്റ്റേഷനറികളും എത്തിക്കുന്നവരാണ് പോസ്റ്റല്‍ ഏജന്റ്‌സ്. കൗണ്ടര്‍ സേവനങ്ങള്‍ ആവശ്യമുള്ളിടത്ത് ഫ്രാഞ്ചൈസികള്‍ ആരംഭിക്കാം. ചെറിയ കടകള്‍ നടത്തുന്നവര്‍ക്ക് ഫ്രാഞ്ചൈസി നേടാന്‍ സാധിക്കും. 

Also Read: ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാസത്തില്‍ ചാര്‍ജ് പിടിക്കുന്നുണ്ടോ? എടിഎം ഇടപാട് പരിധികളറിയാംAlso Read: ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാസത്തില്‍ ചാര്‍ജ് പിടിക്കുന്നുണ്ടോ? എടിഎം ഇടപാട് പരിധികളറിയാം

സെക്യൂരിറ്റി

ഫ്രാഞ്ചൈസി സ്കീമും ആരംഭിക്കാൻ 5,000 രൂപയാണ് സെക്യൂരിറ്റി നിക്ഷേപമായി വേണ്ടത്. ഫ്രാഞ്ചൈസി തുടങ്ങാനൊരുങ്ങുന്നവർ ബിസിനസ് പ്ലാന്‍ ഉണ്ടാക്കി തപാൽ വകുപ്പിന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തപാല്‍ വകുപ്പ് ഫ്രാഞ്ചൈസി ഉടമയുമായി ധാരണ പത്രം ഒപ്പിട്ടും. തപാല്‍ വകുപ്പ് ഡിവിഷണല്‍ തലവന്മാരാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുക. അപേക്ഷ സമര്‍പ്പിച്ച് 14 ദിവസം കൊണ്ട് ഇത് പൂർത്തിയാകും. പോസ്റ്റൽ ഏജൻ്‍റുമാർക്ക് ധാരണ പത്രത്തിന്റെ ആവശ്യമില്ല.

ആർക്കൊക്കെ ആരംഭിക്കാം

ആർക്കൊക്കെ ആരംഭിക്കാം

18 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാർക്ക് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കാൻ സാധിക്കും. ചുരുങ്ങിയത് എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകർ. നിശ്ചിത ഫോറത്തില്‍ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. വ്യക്തികള്‍ക്ക് പുറമേ ചെറുകിട കടക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് അപേക്ഷിക്കാനാകും.

പുതുതായി ആരംഭിക്കുന്ന ടൗണ്‍ഷിപ്പുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, പുതിയ വ്യവസായ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കാനാകും. തുടര്‍ നടപടി ക്രമങ്ങള്‍ക്കു ശേഷം തപാല്‍ വകുപ്പുമായി ധാരണാപത്രം ഒപ്പിട്ടാണ് പ്രവർത്തനം തുടങ്ങേണ്ടത്.

കമ്മീഷൻ വരുമാനം

കമ്മീഷൻ വരുമാനം

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളുടെ പ്രധാന വരുമാനം കമ്മീഷനാണ്.

* രജിസ്‌ട്രേഡ് അയക്കുന്നവയിൽ മൂന്ന് രൂപയാണ് കമ്മീഷന്‍ ലഭിക്കുക. സ്പീഡ് പോസ്റ്റിന് 5 രൂപയും ലഭിക്കും.

* 100 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപ കമ്മീഷന്‍ ലഭിക്കും.

* 200 രൂപയ്ക്ക് മുകളിലുള്ള മണി ഓർഡറിന് 5 രൂപയാണ് കമ്മീഷൻ.

* ഫ്രാഞ്ചൈസി വഴി 100 രൂപയ്ക്ക് താഴെയുള്ള മണി ഓര്‍ഡറുകള്‍ ചെയ്യാൻ അനുമതിയില്ല. 

Also Read: മാസത്തിൽ ചുരുങ്ങിയത് 30,000 രൂപ വരുമാനം ഉറപ്പിക്കാം; തുടങ്ങാം കേന്ദ്ര സർക്കാറിന്റെ ഈ ഫ്രാഞ്ചൈസിAlso Read: മാസത്തിൽ ചുരുങ്ങിയത് 30,000 രൂപ വരുമാനം ഉറപ്പിക്കാം; തുടങ്ങാം കേന്ദ്ര സർക്കാറിന്റെ ഈ ഫ്രാഞ്ചൈസി

പോസ്റ്റല്‍ ഏജന്റുമാർ

മാസത്തില്‍ 1000 സ്പീഡ് പോസ്റ്റും രജിസ്‌ട്രേഡും നേടിയാല്‍ 20 ശതമാനം അധിക കമ്മിഷൻ ലഭിക്കും. പോസ്റ്റല്‍ സ്റ്റാബ് മറ്റു സാധനങ്ങള്‍ എന്നിവയ്ക്ക് വില്പനയുടെ 5 ശതമാനം കമ്മീഷൻ ലഭിക്കും. ഫ്രാഞ്ചൈസികളിൽ ലഭിക്കുന്ന സ്പീഡ് പോസ്റ്റ് മുതലായവ പോസ്റ്റ് ഓഫീസ് വഴിയാണ് അയക്കുക. പോസ്റ്റല്‍ ഏജന്റുമാർ സ്റ്റാബ് വില്‍പനയും സ്റ്റേഷനറി വില്പനുമാണ് നടത്തേണ്ടത്.

ഇവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റോ ധാരണ പത്രമോ നൽകേണ്ടതില്ല. പോസ്റ്റല്‍ ഏജന്റുമാർ പ്രദേശത്തെ ഒരു പോസ്റ്റ് ഓഫീസ് ലിങ്ക് ചെയ്തിരിക്കും. ഇവിടെ നിന്ന് തപാൽ സ്റ്റാബ്, റവന്യു സ്റ്റാബ് എന്നിവ വാങ്ങാം. കുറഞ്ഞത് 300 രൂപയില്‍ കൂടിയ സ്റ്റാമ്പുകൾ വാങ്ങണം. ഇത്തരത്തിൽ വാങ്ങുമ്പോൾ വിലയിൽ അഞ്ച് ശതമാനം കുറച്ച് നൽകും. ഇതാണ് ഇവരുടെ വരുമാനം.

Read more about: business
English summary

Post Office Franchise; Get Monthly Income Up To 50,000 Rs By Investing 5,000 In This Scheme

Post Office Franchise; Get Monthly Income Up To 50,000 Rs By Investing 5,000 In This Scheme, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X