പോസ്റ്റ് ഓഫീസില്‍ 5,000 മുടക്കിയാല്‍ വെറുതെ ആകില്ല; മാസം നേടാം 50,000 രൂപ വരെ; ഫ്രാഞ്ചൈസി വിവരങ്ങള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നവർക്ക് മുന്നിലുള്ള പ്രധാന സാധ്യതകളാണ് ഫ്രാഞ്ചൈസികൾ. ഇന്ന് അന്താരാഷ്ട്ര കമ്പനികൾ മുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ വരെ ഫ്രാഞ്ചൈസികൾ നൽകുന്നുണ്ട്. പേരെടുത്ത കമ്പനികളുടെ ബ്രാൻഡ് നെയിം ഉപയോ​ഗിച്ച് എളുപ്പത്തിൽ ബിസിനസ് പിടിക്കാമെന്നതാണ് ഫ്രാഞ്ചൈസികളുടെ ​ഗുണം. വലിയ കമ്പനികളുടെ ഫ്രാഞ്ചൈസികൾക്ക് വലിയ ഫ്രാഞ്ചൈസി തുകയും ആവശ്യമായി വരും. ഇത് പലർക്കും സാധിച്ചെന്ന് വരില്ല. 

ഫ്രാഞ്ചൈസി

ഇവിടെയാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്കീം സാധാരണക്കാരന് ഉപകാരപ്പെടുന്നത്. 5,000 രൂപ നിക്ഷേപത്തിലൂടെ മാസത്തില്‍ നല്ലൊരു വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം. രാജ്യത്തുടനീളം 1.50 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ഉണ്ടെങ്കിലും 89 ശതമാനം പോസ്റ്റ് ഓഫീസുകളും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ്. ഇതുകൊണ്ട് തപാല്‍ വകുപ്പിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കാത്തിടത്ത് സ്വകാര്യ സംരംഭകരെ ഉപയോ​ഗപ്പെടുത്തുകയാണ് തപാൽ വകുപ്പിന്റെ ലക്ഷ്യം.

Also Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാംAlso Read: വർഷത്തിൽ 3,999 രൂപ മുടക്കിയാൽ മാസ വരുമാനം റെയിൽവെയുടെ ഉറപ്പ്; ഐആർസിടിസിയുടെ പദ്ധതിയറിയാം

ഫ്രാഞ്ചൈസി രണ്ട് തരം

ഫ്രാഞ്ചൈസി രണ്ട് തരം

കേരളത്തില്‍ 5000ത്തോളം പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത്. രണ്ട് തരത്തിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വഴി ബിസിനസ് നടത്താന്‍ സാധിക്കുന്നത്. ഫ്രൈഞ്ചൈസി ഔട്ട്‌ലേറ്റും പോസ്റ്റല്‍ ഏജന്റുമാകാന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് സംവിധാനമില്ലാത്തയിടങ്ങളിലാണ് ഫ്രാഞ്ചൈസി ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കുന്നത്. ഇവിടെ എല്ലാതരം കൗണ്ടര്‍ സേവനങ്ങളും ലഭിക്കും. പോസ്റ്റല്‍ ഏജന്റുമാര്‍ക്ക് പോസ്റ്റല്‍ സ്റ്റാമ്പുകളും മറ്റ് സ്റ്റേഷനറികളും വില്പന നടത്താം. 

Also Read: ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ടാറ്റയിലെത്തിയ ജഹാം​ഗീർ രത്തൻജി ടാറ്റ; രാജ്യത്തിന് നൽകിയ 3 സമ്മാനങ്ങള്‍ ഇതാAlso Read: ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ടാറ്റയിലെത്തിയ ജഹാം​ഗീർ രത്തൻജി ടാറ്റ; രാജ്യത്തിന് നൽകിയ 3 സമ്മാനങ്ങള്‍ ഇതാ

യോഗ്യത

യോഗ്യത

18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാരന്‍ എന്നതാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാനുള്ള പ്രാഥമിക യോഗ്യത. ഇതോടൊപ്പം 8-ാം ക്ലാസ് വിദ്യാഭ്യാസം നേടുകയും വേണം. അതേസമയം തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നവരുടെ കുടുംബക്കാര്‍ക്കും ഫ്രാഞ്ചൈസി ആരംഭിക്കാന്‍ സാധിക്കില്ല. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുൻ​ഗണന ലഭിക്കും. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഫ്രാഞ്ചൈസി ബിസിനസിന്റെ ഭാഗമാകാന്‍ സാധിക്കും. കോര്‍ണര്‍ഷോപ്പുകള്‍, കിരണ സ്റ്റോര്‍, സ്‌റ്റേഷനറി കടകള്‍. ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം.

ആദായം എങ്ങനെ

ആദായം എങ്ങനെ

വിവിധ പോസ്റ്റല്‍ സേവനങ്ങള്‍ക്ക് കമ്മീഷന്‍ നിരക്കിലാണ് ആദായം ലഭിക്കുക. ഓരോ സേവനങ്ങള്‍ക്കും വ്യത്യസ്ത കമ്മീഷനാണ് ലഭിക്കുക. രജിസ്‌ട്രേഡ് അയക്കുന്നതിന് 3 രൂപയാണ് ഇടപാടിന് കമ്മീഷനായി ലഭിക്കുന്നത്. സ്പീഡ് പോസ്റ്റിന് 5 രൂപയും കമ്മീഷനായി ലഭിക്കും.

200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയാണ് കമ്മീഷന്‍. 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപ കമ്മീഷന്‍ ലഭിക്കും. ഫ്രാഞ്ചൈസി ഏജന്റുമാര്‍ക്ക് 100 രൂപയില്‍ കൂറഞ്ഞ മണി ഓര്‍ഡര്‍ സ്വീകരിക്കാൻ സാധിക്കില്ല.

പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റ്

മാസത്തില്‍ 1000 രജിസ്‌ട്രേഡ്, സ്പീഡ് പോസ്റ്റ് ബുക്കിംഗുകള്‍ നടത്തിയാല്‍ 20 ശതമാനം അധിക കമ്മീഷനും നേടാം. സ്റ്റാംപ്, മറ്റു സ്റ്റേഷനറികള്‍ എന്നിവയ്ക്ക്് വില്പന തുകയുടെ 5 ശതമാനമാണ് കമ്മീഷന്‍. റവന്യു സ്റ്റാമ്പ്, സെന്‍ട്രല്‍ റിക്രൂ്ട്ട്‌മെന്റ് ഫീ സ്റ്റാമ്പ് എന്നിവയ്ക്ക് 40 ശതമാനം കമ്മീഷന്‍. ഇതോടൊപ്പം പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഏജന്റായും പ്രവര്‍ത്തിക്കാം.  

Also Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസുംAlso Read: ചെറിയ മുതൽ മുടക്കിൽ വരുമാനം തരുന്ന ഫ്രാഞ്ചൈസി ആശയങ്ങൾ; കൂട്ടത്തിൽ റെയിൽവെയും പോസ്റ്റ് ഓഫീസും

എങ്ങനെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി നേടാം

എങ്ങനെ പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി നേടാം

വാടകയ്ക്കയോ സ്വന്തമായോ മുറി ഫ്രാഞ്ചൈസി ആരംഭിക്കാന്‍ ആവശ്യമാണ്. ഫ്രാഞ്ചൈസി സ്‌കീം നേടുന്നതിനായി അപേക്ഷയോടൊപ്പം കൃത്യമായ ബിസിനസ് പ്ലാനും സമര്‍പ്പിക്കേണ്ടതുണ്ട്. പോസ്റ്റ് ഓഫീസില്‍ നിന്നും തപാല്‍ വകുപ്പ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തപാൽ വകുപ്പ് ഡിവിഷനല്‍ ഓഫീസിലാണ് സമർപ്പിക്കേണ്ടത്. തപാല്‍ വകുപ്പ് ബിസിനസ് പ്ലാന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ തപാല്‍ വകുപ്പുമായി കരാര്‍ ഒപ്പിടേണ്ടതുണ്ട്. ഡിവിഷനല്‍ ഓഫീസുകളാണ് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുക.

അപേക്ഷ സമര്‍പ്പിച്ച് 14 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും. 5000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം. ഇടപാടുകളുടെ തുക വര്‍ധിക്കുന്നകിന് അനുസരിച്ച് സെക്യൂരിറ്റി തുകയും ഉയരും. ഏജന്റിന് സെക്യരിുറ്റി ഡെപ്പോസിറ്റ് ആവശ്യമില്ല. ഏജന്റിമാർ തൈാട്ടടുത്ത പോസ്റ്റ് ഓഫീസുമായി ലിങ്ക് ചെയ്തിരിക്കും. ഈ പോസ്റ്റ് ഓഫീസില്‍ നിന്നാണ് സ്റ്റാമ്പുകള്‍ വാങ്ങേണ്ടത്. കുറഞ്ഞത് 300 രൂപയുടെ സ്റ്റാമ്പുകള്‍ വാങ്ങണം.

Read more about: post office business
English summary

Post Office Franchise Scheme; Start Private Post Office By Investing 5,000 Rs And Get 50,000 Monthly

Post Office Franchise Scheme; Start Private Post Office By Investing 5,000 Rs And Get 50,000 Monthly, Read In Malayalam
Story first published: Thursday, October 27, 2022, 10:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X