പണം വളരാൻ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം മതി; പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 16 ലക്ഷം കയ്യിലെത്തും; നോക്കുന്നോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സുരക്ഷിതത്വം തന്നെയാണ്. സർക്കാർ വകുപ്പ് നേരിട്ട് നടത്തുന്ന നിക്ഷേപമായതിനാൽ പോസ്റ്റ് ഓഫീസ് പദ്ധതികൾക്ക് അതിന്റേതായ സുരക്ഷിതത്വം ജനങ്ങൾക്കിടയിലുണ്ട്. ഇതിനാൽ കൂടുതൽ ജനകീയവുമാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ.

 

പോസ്റ്റ് ഓഫീസിൽ കൂടുതൽ പേരും പ്രയോജനപ്പെടുത്തുന്ന നിക്ഷേപമാണ് ആവർത്തന നിക്ഷേപം. ഏജന്റുമാരുടെ വലിയ ക്യാമ്പയിനുകളുടെ ഭാ​ഗമായി നാട്ടിൻപുറങ്ങളിൽ പോസ്റ്റ് ഓഫീസ് ആർഡിക്ക് ചേർന്നവർ ധാരാളമായിരിക്കും. മികച്ച രീതിയിൽ ഉപയോ​ഗിച്ചാൽ നല്ല സമ്പാദ്യം ഇതുവഴി ഉണ്ടാക്കാനാകും. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം

* പ്രായപൂര്‍ത്തിയായവര്‍ക്കും കുട്ടികള്‍ക്കും അക്കൗണ്ടെടുക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടും അനുവദിക്കും. ഒരാള്‍ക്ക് എത്ര അക്കൗണ്ടും ആരംഭിക്കാം.

* 100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിക്ഷേപമായി ആവര്‍ത്തന നിക്ഷേപത്തിലേക്ക് മാസത്തില്‍ അടയ്‌ക്കേണ്ടത്. 10 രൂപയുടെ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്നതാണ്.

* 15-ാം തീയതിക്ക് മുന്‍പ് അക്കൗണ്ടെടുത്തവര്‍ എല്ലാ മാസങ്ങളിലും 15ാം തീയതിക്ക് മുന്‍പ് മാസ അടവ് നടത്തണം. 16 നും മാസത്തിലെ അവസാന തീയതിക്ക് ഇടയില്‍ അക്കൗണ്ടെടുത്തവര്‍ക്ക് മാസത്തിലെ അവസാന പ്രവൃത്തി ദിവസം വരെ പണമടയ്ക്കാന്‍ സൗകര്യമുണ്ട്. 

Also Read: 1 വർഷത്തേക്ക് 7.50%; ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്നത് കേരളകരയിലെ ബാങ്കുകൾ തന്നെAlso Read: 1 വർഷത്തേക്ക് 7.50%; ഹ്രസ്വകാലത്തേക്ക് മികച്ച പലിശ നൽകുന്നത് കേരളകരയിലെ ബാങ്കുകൾ തന്നെ

പിഴ

* നിശ്ചിത തീയതിക്കകം പണം അടച്ചില്ലെങ്കില്‍ 100 രൂപയ്ക്ക് 1 രൂപ നിരക്കില്‍ പിഴ ഈടാക്കും. ആര്‍ഡി അക്കൗണ്ടില്‍ മാസ തവണ കുടിശ്ശിക വരുത്തിയ അക്കൗണ്ടുടമ കുടിശ്ശിക അടച്ച ശേഷം മാത്രമെ അടുത്ത മാസ അടവ് സ്വീകരിക്കുകയുള്ളൂ.

* തുടര്‍ച്ചയായി 4 മാസ അടവുകള്‍ കുടിശ്ശിക ആയാല്‍ അക്കൗണ്ട് റദ്ദാക്കും. അഡ്വാന്‍സ് ഡെപ്പോസിറ്റ് നടത്തിയവരാണെങ്കില്‍ അക്കൗണ്ട് റദ്ദാകില്ല.

* 2020 ഏപ്രില്‍ 1 മുതല്‍ 5.8 ശതമാനമാണ് പലിശ നിരക്ക്. ലഘു സമ്പാദ്യ പദ്ധതിയായതിനാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് വിലയിരുത്തി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കും. പലിശ നിരക്ക് ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്താണ് കണക്കാക്കുന്നത്. 

Also Read: പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോAlso Read: പ്രായം 30 കടന്നോ; എങ്കിൽ ഇനി കാശുണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കാം; ഈ 5 അക്കൗണ്ടുകൾ കയ്യിലുണ്ടോ

വായ്പ

* 12 മാസ അടവ് പൂര്‍ത്തിയാക്കിയവര്‍ക്ക് അടച്ച തുകയുടെ 50 ശതമാനം തുക വായ്പയായി പിന്‍വലിക്കാം. ആര്‍ഡി പലിശ നിരക്കിനൊപ്പം 2 ശതമാനം പലിശ ചേര്‍ത്താണ് വായ്പ തിരിച്ചടയ്‌ക്കേണ്ടത്.

* അക്കൗണ്ട് ആരംഭിച്ച് 3 വര്‍ഷം പൂര്‍ത്തിയായാല്‍ പിന്‍വലിക്കാന്‍ അനുവദിക്കും. കാലാവധിക്ക് മുന്‍പ് അക്കൗണ്ട് പിന്‍വലിച്ചാല്‍ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് മാത്രമെ ലഭിക്കുകയുള്ളൂ.

* 5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി. 5 വര്‍ഷത്തേക്ക് കാലാവധി വര്‍ധിപ്പിക്കാം. അക്കൗണ്ട് ആരംഭിച്ച ദിവസം മുതലാണ് മാസം കണക്കാക്കുക. 

Also Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാംAlso Read: കയ്യിലെ പണത്തിന് അധിക പലിശ വേണോ? സേവിം​ഗ്സ് അക്കൗണ്ടിന് പകരം ഇതാ ഇങ്ങനെ നിക്ഷേപിക്കാം

കാൽക്കുലേറ്റർ

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം കാൽക്കുലേറ്റർ

മാസത്തിൽ 10,000 രൂപ നിക്ഷേപിക്കുന്നൊരാൾ 5 വർഷത്തെ കാലാവധിക്കൊപ്പം 5 വർഷം അധിക കാലാവധി നീട്ടിയാൽ 16 ലക്ഷം രൂപ സ്വന്തമാക്കാം. വർഷത്തിൽ 1,20,000 രൂപയാണ് ഇത്തരത്തിൽ ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റുന്നത്. ഇതേ തുക 10 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 12 ലക്ഷം അടയ്ക്കേണ്ടി വരും. ഇതിൽ നിന്ന് 4,26,476 രൂപ പലിശയായി ലഭിക്കും. പലിശയും മുതലും ചേർത്താൽ കാലാവധിയിൽ 16,26,476 രൂപ ലഭിക്കും.

100 രൂപ നിക്ഷേിച്ചാൽ

100 രൂപ മാസത്തിൽ ആവർത്ത നിക്ഷേപിലേക്ക് മാറ്റുന്നൊരാൾക്ക് 5.80 ശതമാനം പലിശ നിരക്കിൽ അഞ്ച് വർഷത്തിന് ശേഷം ലഭിക്കുന്ന തുക ‌6,970 രൂപയാണ്. 970 രൂപ പലിശയായി ലഭിക്കും. മാസത്തിൽ 500 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 30,000 രൂപ കാലാവധിയിൽ ലഭിക്കും. 4,849 രൂപ പലിശയായി ലഭിക്കും.

 

Read more about: investment post office
English summary

Post Office RD Calculator; ​Invest 10,000 Rs Monthly In This Plan Get 16 Lakhs On Maturity

Post Office RD Calculator; ​Invest 10,000 Rs Monthly In This Plan Get 16 Lakhs On Maturity, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X