സ്വകാര്യ മേഖലയിലെ ജീവനക്കാരനാണോ; മാസത്തില്‍ 35,000 രൂപ പെന്‍ഷന്‍ നേടാം; 4,000 രൂപ നിക്ഷേപിച്ച് തുടങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുറ്റിലും കണ്ണോടിച്ചാൽ സ്വകാര്യ മേഖലയിലെ ജീവനക്കാരായിരിക്കും കൂടുതലും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും കമ്പനികളിൽ നിന്ന് സുരക്ഷിതമായ ശമ്പള പാക്കേജുകൾ ലഭിക്കണമെന്നില്ല. പെൻഷൻ പദ്ധതികലിൽ അം​ഗമല്ലാത്തതിനാൽ വിരമിക്കൽ കാല സമ്പാദ്യം ഇത്തരക്കാർക്ക് അനിവാര്യമാണ്. വരുമാനത്തിൽ നിന്ന് വലിയൊരു തുക മിച്ചം പിടിക്കാൻ സാധിക്കാത്തതിനാൽ ഇത്തരക്കാരുടെ വിരമിക്കൽ കാല സമ്പാദ്യവും പരുങ്ങലിലാകും. ചെറിയ തുക മാസ അടവിൽ നിക്ഷേപിക്കാവുന്ന റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാണ് ഇവിടെ അനുയോജ്യം.

ആദായം

റിസ്‌ക് കുറഞ്ഞ നിക്ഷേപരങ്ങളിലേക്ക് പണം മാറ്റുകയാണെങ്കിൽ പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം ആവശ്യമാണ്. വിരമിക്കൽ കാലത്തേക്കുള്ള ദീർഘകാല നിക്ഷേപമായതിനാൽ ഇക്കാര്യം പ്രദാനത്തോടെ ശ്രദ്ധിക്കേണ്ടതാണ്. റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളിൽ പ്രധാനിയാണ് സ്ഥിര നിക്ഷേപം. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ് എന്നിവയാണ് മറ്റു നിക്ഷേപങ്ങൾ. കുറഞ്ഞ റിസ്കിൽ കൂടുതൽ ആദായത്തിന് എൻപിഎസ് തിരഞ്ഞെടുക്കാം. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം. 

Also Read: വായ്പ വേണോ.. വായ്പ; പ്രീ അപ്രൂവ്ഡ് വായ്പകൾ തേടി വരുന്നുണ്ടോ? തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കാംAlso Read: വായ്പ വേണോ.. വായ്പ; പ്രീ അപ്രൂവ്ഡ് വായ്പകൾ തേടി വരുന്നുണ്ടോ? തിരഞ്ഞെടുക്കും മുൻപ് ശ്രദ്ധിക്കാം

പെൻഷൻ പദ്ധതി

പെൻഷൻ പദ്ധതി

വിരമിക്കൽ സമ്പാദ്യം കണ്ടെത്തിയാൽ ഇതിൽ നിന്ന് ചെലുവുകൾക്ക് പണം കണ്ടത്തുകയാണ് മിക്കവരും ചെയ്യുന്നത്. ചെലവ് ഉയരുന്ന കാലത്ത് നല്ലൊരു തുക ഇതിന് ആവശ്യം വരികയും ഒരു പരിധിക്ക് ശേഷം കയ്യിലെ പണം തീരുകയും ചെയ്യും. എന്നാലിവിടെ നിക്ഷേപത്തിന്റെ 60 ശതമാനം 60-ാം വയസിൽ പിൻവലിക്കാൻ അനുവദിക്കുകയും ബാക്കി വരുന്ന 40 ശതമാനം ആന്യുറ്റി സ്‌കീമിലേക്ക് മാറ്റുകയും ചെയ്യുന്നു. ഈ തുകയാണ് പെൻഷനായി ലഭിക്കുക. 

Also Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേAlso Read: 20,000 രൂപയിലധികം ഇനി കടം കൊടുക്കും മുന്‍പ് സൂക്ഷിക്കണം; പിഴ വരും; അറിഞ്ഞില്ലേ

പ്രായ പരിധി

പ്രായ പരിധി

ആദ്യം കേന്ദ്രസർക്കാർ ജീവനക്കാർക്കായി കൊണ്ടുവന്ന പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം. പിന്നീട് പൊതുജനങ്ങൾക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും ചേരാവുന്ന രീതിയിലേക്ക് മാറ്റി. 18 വയസ് മുതൽ 70വയസു വരെ പദ്ധതിയിൽ ചേരാം. 70 വയസിൽ ചേർന്നൊരാൾക്ക് 75 വയലുവരെ നിക്ഷേപിക്കാം. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്. 

Also Read: ചുമ്മാ പോയങ്ങ് വാങ്ങുന്ന ശീലം മാറ്റണം; സ്വര്‍ണാഭരണം മേടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുകAlso Read: ചുമ്മാ പോയങ്ങ് വാങ്ങുന്ന ശീലം മാറ്റണം; സ്വര്‍ണാഭരണം മേടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

ടെയർ-1

രണ്ട് അക്കൗണ്ടുകളാണ് എൻപിഎസിലുള്ളത്. ടെയർ-1, ടെയർ-2 എന്നിവ. പെൻഷൻ പദ്ധതിയിലേക്ക് നിക്ഷേപിക്കേണ്ടവർക്ക് ടെയർ 1 അക്കൗണ്ട് നിർബന്ധമാണ്. ഇതിലെ പണം 60 വയസിൽ മാത്രമെ പിൻവലിക്കാവൂ. വർഷത്തിൽ ചുരുങ്ങിയത് 1,000 രൂപ നിക്ഷേപിക്കണം. പരിധിയില്ലാതെ നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.

അസറ്റ് അലോക്കേഷൻ

അസറ്റ് അലോക്കേഷൻ

നിക്ഷേപിക്കുന്ന പണം ഏതൊക്കെ അസറ്റുകളിൽ നിക്ഷേപിക്കണമെന്ന് സ്വയം തീരുമാനമെടുക്കാം. ഇതിനായി ആക്ടീവ്, ഓട്ടോ എന്നിങ്ങനെ 2 വഴികളുണ്ട്. നിക്ഷേപകർക്ക് അസറ്റ് അലോക്കേഷൻ തിരഞ്ഞെടുക്കാവുന്ന ആക്ടീവ് ചോയിസിൽ 75 ശതമാനം തുകയും ഇക്വിറ്റിയിലേക്ക് നിക്ഷേപിക്കാൻ അനുവാദം നൽകന്നുണ്ട്.

50 വയസ് വരെയാണ് ഈ സൗകര്യം പിന്നീട്. 60 വയസ് വരെ 2.50 ശതമാനം വീതം പരിധി കുറയും. ഓട്ടോ ചോയിസിൽ നിക്ഷേപകന് തീരുമാനം എടുക്കേണ്ടതില്ല. നിക്ഷേപകന്റെ പ്രായം അനുസരിച്ച് അസറ്റ് അലോക്കേഷൻ നടത്തും.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

26 വയസിൽ എൻപിഎസിൽ നിക്ഷേപം ആരംഭിക്കുന്നൊരാൾക്ക് 4,000 രൂപയുടെ മാസ നിക്ഷേപം വഴി 60 വയസിന് ശേഷം 35,000 രൂപ മാസ പെൻഷൻ നേടാൻ സാധിക്കും. 11 ശതമാനം ആദായം പ്രതീക്ഷിച്ചാൽ ലഭിക്കുന്ന വരുമമാനമാണിത്. 26-ാം വയസിൽ നിക്ഷേപിക്കാൻ തുടങ്ങുന്നൊരാൾ കാലാവധിയോളം 16.32 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നക്.

ആകെ നിക്ഷേപം 1.77 കോടി രൂപയായി വളരും. കാലാവധിയിൽ ഇതിന്റെ 60 ശതമാനമായി 1,06,70,932 രൂപ പിൻവലിക്കാൻ സാധിക്കും. ഈ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം മാസത്തിൽ 35750 രൂപ പെൻഷനായും ലഭിക്കും.

Read more about: investment nps
English summary

Private Sector Employees Can Choose NPS; Get 35000 Rs Pension By 4000 Rs Monthly Installment

Private Sector Employees Can Choose NPS; Get 35000 Rs Pension By 4000 Rs Monthly Installment, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X