നിക്ഷേപകര്‍ ഇക്വുറ്റി ഫണ്ടുകളില്‍ പണമിറക്കുന്നത് തുടരുകയാണ്. 2022 ഏപ്രിലില്‍ മാസത്തിലെ കണക്ക് പ്രകാരം 15,890 കോടി രൂപയാണ് ഇക്വുറ്റി ഫണ്ടിലേക്ക് നിക്ഷേപമായെത്തിത്. വിപണി താഴ്ന്ന സമയം നിക്ഷേപകനെ സംബന്ധിച്ച് വാങ്ങല്‍ തുടങ്ങേണ്ട സമയമാണ്. ഈ കാലാവസ്ഥ നിക്ഷേപകര്‍ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്നാണിത് കാണിക്കുന്നത്. ഇത്തരത്തിലുള്ള നിക്ഷേപം നടത്തുന്നമ്പോള് ദീര്‍ഘകാലത്തേക്ക് മികച്ച റിട്ടേണ്‍ നല്കുന്ന ഫണ്ടാണ് വാല്യു ഇക്വുറ്റി ഫണ്ടിനെ പറ്റി നോക്കാം. എസ്ഐപി രീതിയില്‍ നിക്ഷേപം നടത്തിയാള്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ 80 ശതമാനം ആദായമാണ് ഈ ഫണ്ട് നല്‍കിയത്.
ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ട് - ഡയറക്ട് ഗ്രോത്ത്
ദീര്‍ഘകാലത്തേക്ക് മികച്ച പ്രകടനം നടത്തുന്ന ഓഹരികളിലാണ് വാല്യു ഇക്വുറ്റി ഫണ്ടുകൾ നിക്ഷേപിക്കുന്നത് എന്നതിനാൽ കാത്തിരുന്നാൽ മികച്ച ആദായം ഇത്തരം ഫണ്ടുകൾ നൽകുന്നു. ക്വാന്‍ഡം മ്യൂച്വല്‍ ഫണ്ട് കുടുംബത്തില്‍ നിന്നുളളതാണ് ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ട്. 16 വര്‍ഷം പഴക്കമുള്ള ഫണ്ട് 2006 മാര്‍ച്ച് 13നാണ് അവതരിപ്പിച്ചത്. 857.33 കോടി ആസ്തിയാണ് ഫണ്ട് കൈരകാര്യം ചെയ്യുന്നുണ്ട്. 2022 മേയ് 23 ന് നാവ് 71.82 രൂപയാണ്. എക്സ്പെന്‍സ് നിരക്ക് 1.29 ശതമാനവും കാറ്റഗറി ആവറേജ് 1.14 ശതമാനമവുമാണ്. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ഒരു സ്റ്റാറാണ് ഫണ്ടിന് നൽകിയിരിക്കുന്നത്. ബിഎസ്ഇ 200 ഇന്‍ഡക്സില്‍ വരുന്ന കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപിച്ചിട്ടുള്ളത്.
എസ്ഐപി നിക്ഷേപിക്കാൻ
ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപത്തിനുള്ള ചുരുങ്ങിയ തുക 500 രൂപയാണ്ഫ. ഈ ഫണ്ടിൽ എസ്ഐപി നിക്ഷേപം ആരംഭിക്കാനും 500 രൂപ മതി. അധിക നിക്ഷേപത്തിനും ചുരുങ്ങിയത് 500 രൂപ ആവശ്യമാണ്, നിക്ഷേപിച്ച് 365 ദിവസത്തിനുള്ളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ യൂണിറ്റ് പിന്‍വലിച്ചാല്‍ രണ്ട് ശതമാനം ചാര്‍ജ് ഈടാക്കും. 366-730 ദിവസത്തിനുള്ളില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ യൂണിറ്റ് പിന്‍വലിച്ചാല്‍ 1 ശതമാനം ചാര്‍ജാണ് ഈടാക്കുക. യൂണിറ്റുകള്‍ പിന്‍വലിക്കുന്നത് തടയുന്ന ലോക്ക് ഇന്‍ പിരിയഡ് ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ടിൽ ഇല്ല.
ഉയർന്ന ആദായം
എസ്ഐപി നിക്ഷേപം നടത്തിയാള്‍ക്ക് ഉയര്‍ന്ന റിട്ടേണാണ് ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ട് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തെ നിക്ഷേപത്തിന് മൊത്ത ആദായം 79.27 ശതമാനമാണ്. 10 വര്‍ഷം മുന്നേ എസ്ഐപി വഴി 10,000 രൂപ നിക്ഷേപിച്ചാള്ക്ക് ഇന്നത് 21.28 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും. അഞ്ച് വര്‍ഷം നിക്ഷേപിച്ചയാള്‍ക്ക് 30.80 ശതമാനമാണ് ആദായം ലഭിച്ചത്. അഞ്ച് വര്‍ഷം മുൻപ് എസ്ഐപി വഴി 10,000 രൂപ നിക്ഷേപിച്ച് തുടങ്ങിയാ ആൾക്ക് ഇന്ന് 7.76 ലക്ഷം രൂപ ലഭിക്കും. മൂന്ന് വര്‍ഷത്തേക്ക് 25.82 ശതമാനം മൊത്ത ആദായമാണ് ഫണ്ട് നൽകിയത്.
പോർട്ട്ഫോളിയോ
ക്വാന്‍ഡം ലോംഗ് ടേം ഇക്വുറ്റി വാല്യു ഫണ്ടിന്റെ 93 ശതമാനം നിക്ഷേപവും ഇക്വുറ്റിയിലാണ്. ഇതില്‍ 66.64 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലാണ്. 15.66 മിഡ് കാപ് കമ്പനികളുടെ ഓഹരികളിലുമാണ്. .06 ശതമാനം സര്‍ക്കാര്‍ സെക്യൂരിറ്റിയലും നിക്ഷേപിച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍, ഓട്ടോ മൊബൈല്‍, ടെക്നോളജി, എനര്‍ജി, എന്നിവയാണ് പ്രധാന നിക്ഷേപ മേഖലകള്‍. വാല്യു ഇക്വുറ്റി വിഭാഗത്തിലെ മറ്റു ഫണ്ടുകളുടമായി താരതമ്യം നടത്തുമ്പോള്‍ ഫിനാന്‍സ്,ഓട്ടോ മൊബൈല്‍ മേഖലകളില്‍ ഫണ്ടിന്റെ നിക്ഷേപം കുറവാണ്. ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന്, ഇന്‍ഫോസിസ്, എച്ചഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപമുള്ള കമ്പനികള്‍.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications