പണം പെരുകാൻ റിസർവ് ബാങ്കിൽ അക്കൗണ്ടെടുകാം; നിക്ഷേപത്തിന് സുരക്ഷിതത്വവും ആദായവും ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിതത്വത്തിന് കൂടുതൽ പ്രധാന്യം നൽകുന്ന നിക്ഷേപകർ ബാങ്ക് നിക്ഷേപങ്ങളെയാണ് പൊതുവെ ആശ്രയിക്കുന്നത്. ഉയർന്ന സുരക്ഷിതത്വം ബാങ്ക് നൽകുന്നു എന്നതിൽ തർക്കമില്ല. എന്നാൽ ഇതിലും കൂടുതൽ സുരക്ഷയും ആദായവും ലഭിക്കുന്ന നിക്ഷേപങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് തിരയുന്നവർ അറിയേണ്ടൊരു പദ്ധതിയാണ് സർക്കാർ ബോണ്ടുകൾ.

ഇവയിൽ എളുപ്പത്തിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ റിസർവ് ബാങ്ക് ഒരുക്കിയ റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് കൂടി ആരംഭിച്ചാൽ കാര്യങ്ങൾ എളുപ്പമായി. റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ടിന്റെയും ബോണ്ടിന്റെയും വിശദാംശങ്ങൾ നോക്കാം.

റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട്

റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട്

റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് (ആർഡിജി) അക്കൗണ്ട് നല്‍കുന്നത്. ഈ അക്കൗണ്ടു വഴി സർക്കാർ ബോണ്ട്, ട്രഷറി ബില്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സംസ്ഥാന വികസന വായ്പ എന്നിവയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സൗജന്യമായി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. 10,000 രൂപയ്ക്കും 2 കോടിക്കും ഇടയിലുള്ള തുകയ്ക്കാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുക. 

Also Read: പെന്മുട്ടയിടുന്ന താറാവോ? 5 വർഷത്തിനിടെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കിയ 4 മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ; നോക്കുന്നോAlso Read: പെന്മുട്ടയിടുന്ന താറാവോ? 5 വർഷത്തിനിടെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കിയ 4 മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ; നോക്കുന്നോ

ബോണ്ട്

ബോണ്ട്

സര്‍ക്കാറിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള പണ സമാഹരണ വഴിയാണ് ബോണ്ടുകള്‍. വായ്പകളിലേക്ക് പോകാതെ നിശ്ചിത പലിശയ്ക്ക് ബോണ്ടുകളറിക്കകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാറുകള്‍ക്കായി റിസര്‍വ് ബാങ്കാണ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. ഹ്രസ്വകാലത്തേക്കുള്ളവയെ ട്രഷറി ബ്ലിലെന്നും 1 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ളവരെ സര്‍ക്കാര്‍ ബോണ്ടുകളെന്നും പറയും. ബോണ്ടുകളിലെ പലിശ നിരക്കിനെ രൂപ്പണ്‍ റേറ്റ് എന്നാണ് പറയുന്നത്. 

Also Read: ഒന്നിലധികം സേവിം​ഗ്സ് അക്കൗണ്ടുകളുണ്ടോ? ഡോർമന്റ് അക്കൗണ്ടുകൾ പണി തരും; പണം നഷ്ടമാകാതെ സൂക്ഷിക്കാംAlso Read: ഒന്നിലധികം സേവിം​ഗ്സ് അക്കൗണ്ടുകളുണ്ടോ? ഡോർമന്റ് അക്കൗണ്ടുകൾ പണി തരും; പണം നഷ്ടമാകാതെ സൂക്ഷിക്കാം

നിക്ഷേപം 2 തരത്തിൽ

നിക്ഷേപം 2 തരത്തിൽ

ആര്‍ജിഡി അക്കൗണ്ട് വഴി 2 തരത്തില്‍ സെക്യൂരിറ്റികള്‍ വാങ്ങാന്‍ സാധിക്കും. പ്രൈമറി മാര്‍ക്കറ്റില്‍ നിന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വ്യക്തികള്‍ക്ക് നേരിട്ട് വാങ്ങാം. ലേലത്തില്‍ ആവശ്യമായ സെക്യൂരിറ്റികളുടെ എണ്ണമാണ് നിക്ഷേപകന്‍ നല്‍കേണ്ടത്. ഇതോടൊപ്പം സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വിപണനം നടത്തുന്ന സെക്യൂരിറ്റികള്‍ വാങ്ങാനും വില്ക്കാനും സാധിക്കും. 

Also Read: കൈ നനയാതെ മാസ അടവ് നടക്കും! പലിശ നിരക്ക് ഉയർന്നു; ചിട്ടിതുക സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക ലഭിക്കുംAlso Read: കൈ നനയാതെ മാസ അടവ് നടക്കും! പലിശ നിരക്ക് ഉയർന്നു; ചിട്ടിതുക സ്ഥിര നിക്ഷേപമിട്ടാൽ എത്ര തുക ലഭിക്കും

നികുതി

നികുതി

രണ്ട് തരത്തിലാണ് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ലാഭത്തിന് മുകളില്‍ നികുതി ചുമത്തുന്നത്. കാലാവധിക്ക് മുന്‍പ് ബോണ്ടുകള്‍ വില്പന നടത്തുമ്പോഴുള്ള ലാഭത്തിനും ബോണ്ടുകളില്‍ നിന്നുള്ള പലിശയ്ക്കും നികുതി ചുമത്തും. കാലാവധിക്ക് മുന്‍പ് 1 വര്‍ഷത്തിനുള്ളില്‍ ബോണ്ടുകള്‍ വില്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന ലാഭത്തിന് നികുതി നല്‍കണം.

ആദായ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. 1 വര്‍ഷത്തിന് ശേഷം വില്പന നടത്തിയുണ്ടാകുന്ന ലാഭത്തിന് ദീര്‍ഘകാല മൂലധ നേട്ടത്തിന് 10 ശതമാനം നികുതി നല്‍കണം. പലിശ വരുമാനത്തിന് നിക്ഷേപകന്റെ സ്ലാബിന് അനുസരിച്ചാണ് നികുതി ഈടാക്കുക.

ആദായ നിരക്ക്

ആദായ നിരക്ക്

ബോണ്ടുകളിലൂടെയും കടപത്രങ്ങളിലൂടെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകൾക്കാണ് പണം നൽകുന്നത് എന്നതിനാൽ തിരിച്ചടവിന് പൂർണ സുരക്ഷിത്വം നിക്ഷേപത്തിലൂടെയുണ്ട്. 1 വര്‍ഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാന വരെ ആദായം പ്രതീക്ഷിക്കാം. 4-5 വര്‍ഷം വരെ കാലാധിയുള്ള ബോണ്ടുകള്‍ക്ക് 7.18 ശതമാനം ആദായം ലഭിക്കും.

9-10 വര്‍ഷ കാലാലവവധിയുള്ള ബോണ്ടുകളില്‍ നിന്ന് 7.47 ശതമാനം വരെ ആദായം ലഭിക്കുന്നുണ്ട്. 5 വര്‍ഷത്തെ സംസ്ഥാന വികസന വായ്പകളിൽ നിന്ന് 7.83 ശതമാനം ആദായം ലഭിക്കും.

എങ്ങനെ അക്കൗണ്ടെടുക്കാം

എങ്ങനെ അക്കൗണ്ടെടുക്കാം

അക്കൗണ്ട് ഓണ്‍ലൈനായി എടുക്കാന്‍ സാധിക്കും. ഇതിനായി rbiretaildirect.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഓപ്പൺ ആർബിഐ റീട്ടെയിൽ ഡയറക്ട് അക്കൗണ്ട് എന്ന് ഭാഗത്ത് ക്ലിക്ക് ചെയ്ത് നടപചികള്‍ തുടങ്ങാം. അക്കൗണ്ട് ആരംഭിക്കുന്നതിന് മുന്‍പ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ് നമ്പര്‍, ഉപയോഗത്തിലള്ള ഇ മെയില്‍, മൊബൈല്‍ നമ്പര്‍, കെവൈസിക്കായി ആധാര്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കരുതണം.

Read more about: investment reserve bank
English summary

RBI Direct Gilt Account Is Popular Among Retail Investor Who Look To Invest In G-Securities; Details | സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ആർബിഐ റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ടിന് സ്വീകാര്യതയുണ്ട്

RBI Direct Gilt Account Is Popular Among Retail Investor Who Look To Invest In G-Securities; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X