ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലമെത്ര കഴിഞ്ഞിട്ടും സ്ഥിര നിക്ഷേപത്തെ വലിയ രീതിയില്‍ ആശ്രയിക്കുന്നതാണ് ഇന്ത്യയിലെ രീതി. വ്യത്യസ്തങ്ങളായ നിക്ഷേപ മാര്‍ഗങ്ങളുണ്ടായിട്ടും ഇന്ത്യക്കാര്‍ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പിന്നോട്ടിറങ്ങിയിട്ടില്ല. 2021-22 ലെ കണക്ക് പ്രകാരം ഇന്ത്യന്‍ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ കണക്ക് 99 ട്രില്യന്‍ രൂപയാണ്. സ്ഥിര നിക്ഷേപത്തോടുള്ള താൽപര്യം കുറയാതെ മുന്നോട്ട് പോകുന്നതിനുള്ള കാരണം സുരക്ഷ തന്നെയാണ്.

സ്ഥിര നിക്ഷേപം പൂര്‍ണ സുരക്ഷിതമാണോയെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ അല്ലെന്ന് പറയേണ്ടി വരും. 5 ലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ ഡിഐസിജിസി ഇന്‍ഷൂറന്‍സ് ഉള്ളതിനാല്‍ സുരക്ഷിതമാണ്. ഇതിന് മുകളിലുള്ള തുക നിക്ഷേപിക്കുന്ന ബാങ്ക് അടിസ്ഥാനമാക്കിയിരിക്കും.

റിസർവ് ബാങ്ക്

ഉയര്‍ന്ന സുരക്ഷയുള്ള പൊതുമേഖലാ ബാങ്കുകളില്‍ പലിശ നിരക്ക് താരതമ്യേന കുറവാണ്. ഈ അവസരത്തിൽ റിസർവ് ബാങ്ക് നിക്ഷേപങ്ങളെ തിരഞ്ഞെടുക്കാം. ഇതിൽ ഒന്നാണ് റിസർവ് ബാങ്ക് ഫ്ലോട്ടിം​ഗ് റേറ്റ് ബോണ്ടുകൾ. സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന പലിശ നേടാൻ സാധിക്കുന്ന നിക്ഷേപമാണിത്. ഒറ്റത്തവണ നിക്ഷേപം നടത്തുന്നവര്‍ക്ക്, റിസ്‌കെടുക്കാന്‍ സാധിക്കാത്തവർക്ക് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ആദായം ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ നൽകുന്നുണ്ട്. നിക്ഷേപിച്ച തുകയ്ക്കും പലിശയ്ക്കും കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ട്. 

Also Read: ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉ​ഗ്രൻ കെഎസ്എഫ്ഇ ചിട്ടിAlso Read: ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉ​ഗ്രൻ കെഎസ്എഫ്ഇ ചിട്ടി

ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ട്

ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ട്

ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ എല്ലാ ​ഗുണങ്ങളുമുള്ള നിക്ഷേപമാണിത്. ഫ്ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളിൽ വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും നിക്ഷേപിക്കാം. പ്രായ പരിധിയില്ലെന്നതാണ് മറ്റൊരു ഘടകം. 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാൻ സാധിക്കും. 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഉയർന്ന തുകയ്ക്ക് പരിധിയില്ല. കാലാവധി 7 വർഷമാണ്. നിക്ഷേപത്തിന് ആദായ നികുതിയിളവുകളൊന്നും ലഭിക്കുകയില്ല. 

Also Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളുംAlso Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളും

പലിശ നിരക്ക്

പലിശ നിരക്ക്

ബാങ്ക് പലിശകളെക്കാൾ ഉയർന്ന നിരക്ക് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് സ്കീമുകൾ നൽകുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇത് 7.15 ശതമാനമാണ്. പോസ്റ്റ് ഓഫീസ് നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ഫ്ലോട്ടിം​ഗ് റേറ്റ് ബോണ്ടിന്റെ പലിശ നിരക്ക് കണക്കാക്കുന്നത്. നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിനെക്കാളും 0.35 ശതമാനം അധിക നിരക്ക് ലഭിക്കും.

അതായത് നിലവിൽ 6.8 ശതമാനം പലിശ നാഷണൽ സേവിം​ഗ്സ് സർട്ടിഫിക്കറ്റിൽ ലഭിക്കുമ്പോൾ ഫ്ലോട്ടിം​ഗ് റേറ്റ് ബോണ്ടിൽ 7.15 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ ജനുവരി 1നും ജൂലായ് 1നും പലിശ വിതരണം ചെയ്യും. വര്‍ഷത്തില്‍ രണ്ട് തവണ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകളുടെ പലിശ നിരക്ക് പുതുക്കുകയും ചെയ്യും. 

Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!

നേരത്തെയുള്ള പിൻവലിക്കലുകൾ

നേരത്തെയുള്ള പിൻവലിക്കലുകൾ

റിസർവ് ബാങ്ക് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകളുടെ കാലാവധി 7 വർഷമാണ്. സാധാരണ നിക്ഷേപകർക്ക് കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. മുതിർന്ന പൗരന്മാർക്ക് ഇതിൽ ഇളവുണ്ട്. 60-70 വയസിന് ഇടയിൽ പ്രായമുള്ള നിക്ഷേപകര്‍ക്ക് 6 വര്‍ഷമാണ് ലോക്ഇന്‍ പിരിയഡ്. 70-80 വയസിന് ഇടയിലുള്ളവർക്ക് 5 വര്‍ഷത്തിന് ശേഷവും 80 വയസ് കഴിഞ്ഞവർക്ക് 4 വര്‍ഷത്തിന് ശേഷവും നിക്ഷേപം പിൻവലിക്കാൻ സാധിക്കും. 

നിക്ഷേപം ആരംഭിക്കാൻ

നിക്ഷേപം ആരംഭിക്കാൻ

റിസർവ് ബാങ്ക് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടിൽ നിക്ഷേപം ആരംഭിക്കാന്‍ ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ വാങ്ങാം. തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും ബോണ്ടുകൾ വാങ്ങാൻ സാധിക്കും. എന്നാൽ കാലാവദിക്കുള്ളിൽ സെക്കൻഡറി മാർക്കറ്റിൽ വില്പന നടത്താൻ സാധിക്കില്ല. ഈട് നൽകി വായ്പയെടുക്കാനും റിസർവ് ബാങ്ക് ഫ്ലോട്ടിം​ഗ് റേറ്റ് സേവിം​ഗ്സ് ബോണ്ടുകൾ വഴി സാധിക്കില്ല.

Read more about: investment bond
English summary

RBI Floating Rate Savings Bond Gives 7.15 Percentage Interest And Safety Better Than Banks

RBI Floating Rate Savings Bond Gives 7.15 Percentage Interest And Safety Better Than Banks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X