ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം; സ്വര്‍ണം വീട്ടില്‍ വെറുതേ വയ്ക്കാതെ അവയില്‍ നിന്ന് പലിശ നേടാമല്ലോ!

ഉപയോഗിക്കുവാന്‍ സാധ്യതയില്ലാതെ വീട്ടില്‍ വെറുതേ വച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണാഭരണങ്ങളും സ്വര്‍ണവും ഇനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഉപയോഗ ശൂന്യമായി വീട്ടില്‍ അവ വെറ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോഗിക്കുവാന്‍ സാധ്യതയില്ലാതെ വീട്ടില്‍ വെറുതേ വച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണാഭരണങ്ങളും സ്വര്‍ണവും ഇനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഉപയോഗ ശൂന്യമായി വീട്ടില്‍ അവ വെറുതേ കിടക്കുന്നതിന് പകരം എസ്ജിബികളില്‍ നിന്ന് നിങ്ങള്‍ക്ക് പലിശയും ലഭിക്കും.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

പരമാവധി നേട്ടം സ്വന്തമാക്കാന്‍

പരമാവധി നേട്ടം സ്വന്തമാക്കാന്‍

മിക്ക ആള്‍ക്കാരും ഉപയോഗിക്കാത്ത സ്വര്‍ണം വീട്ടില്‍ സുരക്ഷിതമായോ അല്ലെങ്കില്‍ ബാങ്ക് ലോക്കറുകളിലോ ആണ് സൂക്ഷിക്കാറ്. സ്വര്‍ണത്തിന്റെ വില ഉയരുന്നതിന് അനുസരിച്ച് അസ്തിയുടെ മൂല്യം ഉയരുവാനുള്ള സാധ്യതയുണ്ടെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ കൈയ്യിലുള്ള സ്വര്‍ണത്തിന്റെ മോണിറ്റെസിംഗിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയാണ് ചെയ്യുന്നത്.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷംAlso Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതി

അങ്ങനെ വീട്ടിലും ലോക്കറിലും വെറുതേ വയ്ക്കുന്നതിന് പകരം ആ സ്വര്‍ണ നിക്ഷേപം ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ ഏതെങ്കിലും നിയോഗിക്കപ്പെട്ട ബാങ്കില്‍ നടത്താവുന്നതാണ്. അതിലൂടെ മറ്റേതൊരു സ്ഥിര നിക്ഷേപവുമെന്നത് പോലെ പലിശ നിരക്ക് സ്വന്തമാക്കുവാനും നിങ്ങള്‍ക്ക് സാധിക്കും.

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാംAlso Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

പലിശ നിരക്ക് ഉള്‍പ്പെടെ

പലിശ നിരക്ക് ഉള്‍പ്പെടെ

ചില ബാങ്കുകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഈ പദ്ധതിയെ ഇപ്പോള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതിയ്ക്ക് കീഴില്‍ നിക്ഷേപിക്കപ്പെടുന്ന നിഷ്‌ക്രിയമായിക്കിടക്കുന്ന സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ മൂല്യം തിരികെ നല്‍കുക മാത്രമല്ല മെച്യൂരിറ്റി കാലയളവ് എത്തുമ്പോള്‍ പലിശ നിരക്ക് ഉള്‍പ്പെടെയാണ് തുക തിരികെ ലഭിക്കുക.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താംAlso Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ബാങ്കുകള്‍

നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ബാങ്കുകള്‍

ഐസിഐസിഐ ബാങ്ക്, കോര്‍പറേഷന്‍/ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്്സി ബാങ്ക്, യെസ് ബാങ്ക്, ദേന ബാങ്ക്/ ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് ആര്‍ബിഐയുടെ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് സ്വര്‍ണം നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ബാങ്കുകള്‍.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

മെച്യൂരിറ്റി എത്തുമ്പോള്‍

മെച്യൂരിറ്റി എത്തുമ്പോള്‍

നിക്ഷേപം മെച്യൂരിറ്റി എത്തുമ്പോള്‍ വിപണിയില്‍ എത്രയോണോ വില അതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപിക്കുന്ന സമയത്തെ സ്വര്‍ണ വിലയ്ക്കുമേലായിരിക്കും പലിശ കണക്കാക്കുക. രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സ്വര്‍ണം ഒരുമിച്ചു കൂട്ടുന്നതു വഴി അത് ഉത്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യം സ്വര്‍ണത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായാണ് പദ്ധതി ലക്ഷ്യമാക്കുന്നതെന്ന് സാമ്പത്തീകകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?Also Read : ഈ പദ്ധതികളില്‍ മാസം 3,000 രൂപ മാറ്റി വച്ച് 44 ലക്ഷം രൂപയായി വളര്‍ത്താം! എങ്ങനെ?

പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല

പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല

രാജ്യത്തെ ഏതൊരു വ്യക്തിയ്ക്കും സ്ഥാപനത്തിനും ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകാം. വ്യക്തികള്‍ക്ക് പങ്കാളിത്ത രീതിയിലും നിക്ഷേപം നടത്താവുന്നതാണ്. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 10 ഗ്രാം സ്വര്‍ണ വില വരെയാണ്. പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ശ്രദ്ധിയ്ക്കേണ്ട ഒരു കാര്യം, നിക്ഷേപിച്ച സമയത്തെ സ്വര്‍ണത്തിന് സമാനമായ സ്വര്‍ണമായിരിക്കില്ല മെച്യൂരിറ്റി കാലയളവിന് ശേഷം നിക്ഷേപകന്‍ സ്വീകരിക്കുന്നത്.

Also Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാംAlso Read : അമൂല്‍, പോസ്റ്റ് ഓഫീസ്, ആധാര്‍ ഫ്രാഞ്ചൈസികളിലൂടെ ബിസിനസ് ആരംഭിക്കൂ; ഓരോ മാസവും ലക്ഷങ്ങള്‍ സമ്പാദിക്കാം

കാലയളവ് പൂര്‍ത്തിയാകും മുമ്പ് റെഡീം ചെയ്താല്‍

കാലയളവ് പൂര്‍ത്തിയാകും മുമ്പ് റെഡീം ചെയ്താല്‍

മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ ഒന്നുകില്‍ നിക്ഷേപം നടത്തിയ സ്വര്‍ണത്തിന് തുല്യമായ ഇന്ത്യന്‍ രൂപയിലോ, അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ മൂല്യത്തിലോ ആണ് നല്‍കുക. കാലാവധി എത്താതെയുള്ള വീണ്ടെടുക്കലുകള്‍ക്ക് ഏത് രീതിയില്‍ വേണമെന്നത് ബാങ്കിന്റെ തീരുമാനമായിരിക്കും. കാലയളവ് പൂര്‍ത്തിയാകും മുമ്പ് തുകയുടെ ഒരു ഭാഗം മാത്രമാണ് റെഡീം ചെയ്യുന്നത് എങ്കില്‍ പണമായിട്ടായിരിക്കും തുക നിക്ഷേപകന് നല്‍കുന്നത്.

Read more about: gold rbi
English summary

RBI Gold Monetisation Scheme; deposit golf in RBI’s Sovereign Gold Bonds | ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം; സ്വര്‍ണം വീട്ടില്‍ വെറുതേ വയ്ക്കാതെ അവയില്‍ നിന്ന് പലിശ നേടാമല്ലോ!

RBI Gold Monetisation Scheme; deposit golf in RBI’s Sovereign Gold Bonds
Story first published: Thursday, August 19, 2021, 23:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X