കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപങ്ങളിൽ പണം വളരാൻ ഏറ്റവും സൗകര്യപ്രദമായത് കൂട്ടുപലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ്. പലിശയ്ക്ക് മുകളിൽ പലിശ ലഭിക്കുന്ന നേട്ടം ഇതിലൂടെ നിക്ഷേപകന് ലഭിക്കും. ഇത്തരമൊരു സ്ഥിര നിക്ഷേപമാണ് ചുവടെ വിശദമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബാങ്കുകൾ വിവിധ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

 

വ്യത്യസ്ത കാലവധിയുള്ളതും സ്ഥിര നിക്ഷേപത്തിനൊപ്പം ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതുമടക്കമുള്ള സ്ഥിര നിക്ഷേപങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി ടോപ്പ് സൗകര്യത്തോടെയുള്ള സ്ഥിര നിക്ഷേപമാണ് ആർബിഎൽ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്.

സ്മാർട്ട് ഡെപ്പോസിറ്റ് സ്കീം

സ്മാർട്ട് ഡെപ്പോസിറ്റ് സ്കീം

ആര്‍ബിഎല്‍ ബാങ്ക് അവതരിപ്പിച്ച പുതിയ സ്ഥിര നിക്ഷേപ പദ്ധതിയാണ് സ്മാര്‍ട്ട് ഡെപ്പോസിറ്റ് സ്‌കീം. കൂട്ടുപലിശയ്‌ക്കൊപ്പം 8.30 ശതമാനം പലിശ വരെ ബാങ്ക് നല്‍കുന്നു. ഇതോടൊപ്പം മാസത്തില്‍ സ്ഥിര നിക്ഷേപ തുക ഉയര്‍ത്താനും സാധിക്കും. ചുരുങ്ങിയത് 1,000 രൂപയ്ക്ക് സ്മാര്‍ട്ട് ഡെപ്പോസിറ്റ് ആരംഭിക്കാന്‍ സാധിക്കും.

ഇതേ നിക്ഷേപത്തില്‍ മാസ തവണകളായി നിക്ഷേപം ഉയര്‍ത്താനും സാധിക്കും. നിക്ഷേപിച്ച തുകയ്ക്കും മാസത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്കും ഒരേ പലിശ നിരക്ക് ലഭിക്കും. ത്രൈമാസ ഇടവേളകളില്‍ കൂട്ടു പലിശ രീതിയിലാണ് പലിശ കണക്കാക്കുക. 

Also Read: എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെAlso Read: എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ

സ്മാർട്ട് ഡെപ്പോസിറ്റ് സ്കീം പലിശ

സ്മാർട്ട് ഡെപ്പോസിറ്റ് സ്കീം പലിശ

15 മാസ കാലാവധിയുള്ള സ്മാര്‍ട്ട് ഡെപ്പോസിറ്റ് സ്‌കീമില്‍ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.55 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.30 ശതമാനം പലിശയും ലഭിക്കും. 50 രൂപ മുതല്‍ നിക്ഷേപം ഉയര്‍ത്താം. ഇതിന് ശേഷം 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

ദിവസത്തില്‍ പരമാവധി 10,000 രൂപ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ആഴ്ചയില്‍ 25,000 രൂപയില്‍ കൂടാനും പാടില്ല. നേരത്തെ പിന്‍വലിക്കുന്നതിന് സാധാരണ നിക്ഷേപകര്‍ക്ക് 1 ശതമാനം പിഴ ഈടാക്കും. മുതിര്‍ന്ന പൗരന്മാര്‍കര്കും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും പിഴയില്ല. 

Also Read: മക്കളുടെ ഭാവിക്കായി കഴിയുന്നത്രയും സമ്പാദിക്കാം; ജീവിതം സുരക്ഷിതമാക്കാന്‍ നിക്ഷേപ പദ്ധതികളിതാAlso Read: മക്കളുടെ ഭാവിക്കായി കഴിയുന്നത്രയും സമ്പാദിക്കാം; ജീവിതം സുരക്ഷിതമാക്കാന്‍ നിക്ഷേപ പദ്ധതികളിതാ

ആര്‍ബിഎല്‍ ബാങ്ക് സ്ഥിര നിക്ഷേപം

ആര്‍ബിഎല്‍ ബാങ്ക് സ്ഥിര നിക്ഷേപം

7 ദിവസം മുതല്‍ 240 മാസത്തേക്കുള്ള സ്ഥിര നിക്ഷേപമാണ് ആര്‍ബിഎല്‍ ബാങ്ക് സ്വീകരിക്കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 3.50 ശതമാനം മുതല്‍ 6.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 4 ശതമാനം മുതല്‍ 6.75 ശതമാനം പലിശയും ലഭിക്കും. 365 ദിവസം മുതല്‍ 452 ദിവസത്തേക്ക് 7 ശതമാനം പലിശ നല്‍കും. 15 മാസത്തേക്കുള്ള നിക്ഷേപത്തിന് 7.55 ശതമാനം പലിശ ലഭിക്കും. 

Also Read: മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വേണോ? എഫ്ഡിയിടാൻ ഈ 5 ബാങ്കുകൾ നോക്കാംAlso Read: മുതിർന്ന പൗരന്മാർക്ക് 8 ശതമാനത്തിന് മുകളിൽ പലിശ വേണോ? എഫ്ഡിയിടാൻ ഈ 5 ബാങ്കുകൾ നോക്കാം

പലിശ

725 ദിവസത്തേക്ക് ആര്‍ബിഎല്‍ ബാങ്ക് 7.55 ശതമാനം പലിശ ലഭിക്കും. 726 ദിവസം മുതല്‍ 60 മാസ കാലാവധി വരെ 7 ശതമാനം പലിശയും ബാങ്ക് നല്‍കുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ നിക്ഷേപങ്ങള്‍ക്കും 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 5 വര്‍ഷത്തേക്കുള്ള ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്.

ആർബിഎൽ ബാങ്ക്

ആർബിഎൽ ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു സ്വകാര്യ ബാങ്കാണ് ആര്‍ബിഎല്‍ ബാങ്ക്. ഈയിടെ പുറത്തു വന്ന പാദഫലത്തില്‍ മികച്ച പ്രകടനമാണ് ആര്‍ബിഎല്‍ ബാങ്ക് കാഴ്ചവെച്ചത്. 2022 ഡിസംബര്‍ പാദത്തില്‍ 208.97 കോടി രൂപയുടെ മൊത്ത ലാഭം ബാങ്ക് നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനത്തിന്റെ വര്‍ധനവാണിത്. മൊത്ത പലിശ വരുമാനം 14 ശതമാനം ഉയര്‍ന്ന് 1,148 രൂപയിലെത്തി. 507 ബ്രാഞ്ചുകളിലായി 11.77 ദശലക്ഷം ഉപഭോക്താക്കൾ ബാങ്കിനുണ്ട്. 413 ബ്രാ‍ഞ്ചുകളും ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്നു.

Read more about: investment fixed deposit
English summary

RBL Bank Launched Smart Deposit Scheme Which Give Compounding And Top Up Facility; Details

RBL Bank Launched Smart Deposit Scheme Which Give Compounding And Top Up Facility; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X