മാസതവണകളായി നിക്ഷേപത്തിലൂടെ നല്ലൊരു തുക വരുമാനം ഉണ്ടാക്കണമെങ്കില്‍ കുറഞ്ഞ റിസ്കില്‍ തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം (റിക്കറിംഗ് ഡെപ്പോസിറ്റ്-ആര്‍ഡി). ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ടേം ഡെപ്പോസിറ്റ് സ്വഭാവത്തിലുള്ള ആവര്‍ത്തന നിക്ഷേപങ്ങളിലേക്ക് നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയും യാതൊരു റിസ്കുമില്ലാതെ നല്ല ആദായം നേടാനും സാധിക്കും.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾ സാധാരണക്കാർക്കിടയിൽ വലിയ ജനപ്രീതിയുള്ളവയാണ്. 5.8 ശതമാനം എന്ന കുറഞ്ഞ പലിശ നിരക്കിൽ തുടരുന്നതിനാൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തോട് ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഇവിടെ ബാങ്ക് ആവര്‍ത്തന നിക്ഷേപങ്ങള്‍ സഹായകമാകും. ആര്‍ഡിയില്‍ ചേരുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
ശരിയായ ബാങ്ക് തിരഞ്ഞെടുക്കുക
ആവര്‍ത്തന നിക്ഷേപം ആരംഭിക്കുമ്പോള്‍ ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നാണ് മാസത്തില്‍ പണം ആര്‍ഡി അക്കൗണ്ടിലേക്ക് മാറ്റുന്നത്. ഇതിനാല്‍ ഇടപാട് സൗകര്യമുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ബാങ്കുകള്‍ തോറും പലിശ നിരക്കിലും വ്യത്യാസമുണ്ട്. ഉചിതമായ പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ തിരഞ്ഞെടുക്കണം. 5.50 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ ആവര്‍ത്തന നിക്ഷേപത്തിന് പ്രതീക്ഷിക്കാം.
കാലാവധി
6 മാസം മുതല്‍ 120 മാസ കാലയളവിലേക്കാണ് പൊതുവെ ബാങ്കുകള്‍ ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്. എന്ത് സാമ്പത്തിക ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നത് അതിനൊത്ത കാലാവധി തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. 12 മാസത്തിനപ്പുറം മക്കളുടെ വിദ്യാഭ്യാസ ചെലവാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കില്‍ 12 മാസത്തേക്ക് നിക്ഷേപം ആരംഭിക്കാം.
ആര്‍ഡി തുക
ആവര്‍ത്തന നിക്ഷേപത്തില്‍ മാസത്തില്‍ നിശ്ചിത തുക സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് ആര്‍ഡി ആക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്യുകയാണ്. ഇതിനാല്‍ സ്വന്തം വരുമാനത്തിന് അുസൃതമായ തുക തിരഞ്ഞെടുക്കുക. ഇല്ലാത്ത പക്ഷം സാമ്പത്തിക ബാധ്യതയാകും. ഇതോടൊപ്പം ആവർത്തന നിക്ഷേപത്തിലൂടെ ലക്ഷ്യം വെയ്ക്കുന്ന തുക നേടാൻ ആവശ്യമായ നിക്ഷേപം നടത്തണം.
നേരത്തെയുള്ള പിന്‍വലിക്കല്‍ ഒഴിവാക്കുക
നിക്ഷേപം അത്യാവശ്യം വളർച്ചയെത്തുമ്പോൾ പെട്ടന്നുണ്ടാകുന്ന എമർജൻസികൾക്ക് പണം പിൻവലിക്കുന്ന രീതി പൊതുവിലുണ്ട്. നിക്ഷേപം ആരംഭിച്ചാല്‍ കാലാവധി വരെ നിക്ഷേപം തുടരണം. പാതിവഴിയില്‍ പിന്‍വലിക്കുന്നത് വഴി ബാങ്ക് പിഴ ഈടാക്കുകയും നിക്ഷേപ ലക്ഷ്യത്തെ ബാധിക്കുകയും ചെയ്യും.
ആർഡി കാൽക്കുലേറ്റർ
ഐസിഐസിഐ ബാങ്കിന്റെ ആവര്‍ത്തന നിക്ഷേപത്തിന് 6 മാസം മുതല്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കാം. 500 രൂപയാണ് കുറഞ്ഞ നിക്ഷേപം. 10 വര്‍ഷത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 6.9 ശതമാനം പലിശ ലഭിക്കും. 7.50 ശതമാനം പലിശയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്‍കുന്നത്.
സാധരണ നിക്ഷേപകര്‍ മാസത്തില്‍ 10,000 രൂപ വെച്ച് നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധിയില്‍ 17.27 ലക്ഷം രൂപ ലഭിക്കും. ഇതില്‍ 5,27,463 രൂപയാണ് പലിശയായി ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര് 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 17.85 ലക്ഷം രൂപ ലഭിക്കും. 5,85,760 രൂപയാണ് പലിശയായി ലഭിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കില്‍ 500 രൂപ മുതല്‍ നിക്ഷേപിക്കാം. 6 മാസം മുതല്‍ 120 മാസം വരെയാണ് കാലാവധി. 120 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. 10,000 രൂപയുടെ പ്രതിമാസ നിക്ഷേപം വഴി 1,737,470 രൂപ നേടാനാകും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശ നല്‍കുന്നുണ്ട്. മാസം 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 1,811,278 രൂപ നേടാനാകും. മറ്റൊരു മുന്‍നിര ബാങ്കായ ആക്സിസ് ബാങ്കിലും ഇതേ നിരക്കാണ് നല്‍കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications