നിക്ഷേപിക്കാനുള്ള പണം തയ്യാറാണോ? 2023-ല്‍ പയറ്റേണ്ടത് ഈ നിക്ഷേപ തന്ത്രങ്ങള്‍; നേട്ടം ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 വര്‍ഷത്തില്‍ ആഗോള വിപണികളെ ബാധിച്ച വിഷയങ്ങളായിരുന്നു അമേരിക്കയിലെ മാന്ദ്യ ഭീഷണിയും റഷ്യ-യുക്രൈന്‍ യുദ്ധവും. ലോക വിപണികളെല്ലാം നെഗറ്റീവ് റിസള്‍ട്ടിലേക്ക് പോയ 2022ല്‍ 4.30 ശതമാനം ആദായമാണ് ഇന്ത്യന്‍ വിപണി നല്‍കിയത്. സര്‍ക്കാറിന്റെ നയങ്ങളും സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും ലോകത്തിലെ മികച്ച നിക്ഷേപ കേന്ദ്രങ്ങളാക്കി ഇന്ത്യയെ മാറ്റിയിട്ടുണ്ട്. 

വിപണിയുടെ ഉയര്‍ച്ച താഴ്ച ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കുന്നതല്ല. ഏതേ നിക്ഷേപത്തിലേക്ക് പണമിറക്കുമ്പോഴും പണത്തിന്റെ വളർച്ചയാണ് ഓരോരുത്തരും ആ​ഗ്രഹിക്കുന്നത്. ഇതിന് നിക്ഷേപകരെ സഹായിക്കുന്ന ചില തന്ത്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

നേരത്തെ ആരംഭിക്കുക

നേരത്തെ ആരംഭിക്കുക

കഴിവതും നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് പലമടങ്ങ് നിക്ഷേപം വളരാന്‍ സഹായിക്കുന്നു. കോമ്പൗണ്ടിംഗിന്റെ ഗുണം കൂടുതല്‍ ലഭിക്കാന്‍ നേരത്തെയുള്ള നിക്ഷേപം പ്രയോജനപ്പെടും. ഇതിനാല്‍ നേരത്തെ നിക്ഷേം ആരംഭിക്കുമ്പോള്‍ അത്രയും കാലം പണം കോമ്പൗണ്ടിംഗ് ചെയ്യുകയും വളരുകയും ചെയ്യുന്നു.

ഇതോടൊപ്പം ഒരു ലക്ഷ്യത്തിലേക്ക് സാമ്പാദിക്കുന്നൊരാള്‍ക്ക് നേരത്തെ നിക്ഷേപം ആരംഭിച്ചാല്‍ കുറഞ്ഞ തുകയില്‍ കൂടുതല്‍ നേട്ടം കൊയ്യാം. കരിയറിന്റെ ആരംഭത്തിൽ വലിയ തുക തന്നെ നിക്ഷേപത്തിലേക്ക് മാറ്റാൻ സാധിക്കും എന്നീ ​ഗുണങ്ങൾ നേരത്തെ നിക്ഷേപം ആരംഭിച്ചാൽ ലഭിക്കും.

Also Read: സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാംAlso Read: സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം

വൈവിധ്യവത്കരണം

വൈവിധ്യവത്കരണം

എല്ലാ മുട്ടകളും ഒരു കൊട്ടയില്‍ സൂക്ഷിക്കരുതെന്ന് പറയുന്നത് പോലെ കയ്യിലെ മുഴുവന്‍ തുകയും ഒറ്റ നിക്ഷേപത്തിലേക്ക് മാറ്റുന്നത് ശരിയായ നിക്ഷേപ തന്ത്രമല്ല. പോര്‍ട്ട്‌ഫോളിയോയയുടെ ശരിയായ വൈവിധ്യവത്കരണം നിക്ഷേപ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. ഇത് നിക്ഷേപത്തിന്റെ സ്ഥിരതയും ഉറപ്പാക്കാന്‍ സഹായിക്കും. വൈവിധ്യവത്കരണമുള്ളത് കൊണ്ട് ഒരു മേഖലയില്‍ മോശം പ്രകടനമാണെങ്കിലും ബാലന്‍സ് ചെയ്യാന്‍ പോര്‍ട്ട്‌ഫോളിയോയ്ക്ക് സാധിക്കും. മികച്ച വൈവിധ്യവത്കരണമുള്ള നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. 

Also Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്രAlso Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്ര

സ്വന്തമായൊരു രീതി തിരഞ്ഞെടുക്കുക

സ്വന്തമായൊരു രീതി തിരഞ്ഞെടുക്കുക

ദീര്‍ഘകാല നിക്ഷേപം അഭികാമ്യമായ സമ്പ്രദായമാണെങ്കിലും ഒരോരുത്തരും വ്യക്തിപരമായ നിക്ഷേപ ആവള്യങ്ങള്‍ക്ക് അനുയോജ്യമായ രീതി തിരഞ്ഞെടുക്കണം. എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപത്തിലൂടെ നല്ല നേട്ടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അപകട സാധ്യതയുള്ള ഓഹരികളിലും ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കുണോ റിസ്്ക് കുറഞ്ഞ ഇന്‍ഷൂറന്‍സ്, ആവര്‍ത്തന നിക്ഷേപം എന്നിവയില്‍ നിക്ഷേപിക്കുന്നോ എന്ന കാര്യം സ്വയം തീരുമാനിക്കണം. നിക്ഷേപകന്റെ റിസ്‌ക് പ്രൊഫൈല്‍ ആശ്രയിച്ചിരിക്കും തീരുമാനം.

വിശകലനം ചെയ്യുക

വിശകലനം ചെയ്യുക

നിക്ഷേപം പണപ്പെരുപ്പത്തെ മറികടന്ന് വളര്‍ച്ച നേടാന്‍ കൃത്യമായ അവലോകനവും ആവശ്യമെങ്കില്‍ റീബാലന്‍സ് ചെയ്യുകയും വേണം. നിക്ഷേപത്തിന്റെ വളര്‍ച്ച അറിയാന്‍ മൂന്ന് R പരിഗണിക്കണം (Regular, Review and Re-balance). ഇത് സമ്പാദ്യ ശീലം വര്‍ധിപ്പിക്കുകയും ഭാവിക്ക് അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാനും സഹായിക്കുന്നു. വൈവിധ്യവത്കരണം ശരിയായോ ദിശയിലാണോ, ശരിയായ ഫണ്ടുകളിലാണോ നിക്ഷേപിക്കുന്നത് എന്നീ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വളർച്ചയില്ലാത്തവയെ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്താൽ ഇത് സഹായകമാകും. 

Also Read: വിരമിക്കൽ കാലം സുവർണകാലമാക്കാം; സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങൾ പരിചയപ്പെടാംAlso Read: വിരമിക്കൽ കാലം സുവർണകാലമാക്കാം; സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങൾ പരിചയപ്പെടാം

ബജറ്റ് തയ്യാറാക്കുക

ബജറ്റ് തയ്യാറാക്കുക

നിക്ഷേപത്തെ കൃത്യമായി മുന്നോട്ട് കൊണ്ടു പോകാന്‍ ബജറ്റിംഗ് ആരംഭിക്കുന്നത് പുതുവര്‍ഷത്തില്‍ നല്ലൊരു സമ്പാദ്യം ഉണ്ടാക്കാന്‍ സഹായിക്കും. ബജറ്റിംഗ് വഴി വരുമാനത്തില്‍ നിന്നും പണം എങ്ങനെ ചെലവാകുന്നു എന്നും ഇതില്‍ നിന്ന് എത്ര ഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്ക്കാന്‍ സാധിക്കുന്നു എന്നു മനസിലാക്കാം. ഇതിനായി 50/30/20 റൂള്‍ ഉപയോഗിക്കാം.

വരുമാനത്തില്‍ നിന്ന് ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങള്‍ക്ക് 50 ശതമാനവും ആവശ്യങ്ങള്‍ക്ക് 30 ശതമാനം തുകയും മാറ്റിവെയ്ക്കാം. ബാക്കി 20 ശതമാനം നിക്ഷേപത്തിനായി മാറ്റണം. ഇതിന് അനുസരിച്ചുള്ള ചെലവുകളെ ക്രമീകരിക്കുന്നതാണ് നിക്ഷേപത്തിനുള്ള തുക കണ്ടെത്താനാകും.

Read more about: investment budget 2024
English summary

Ready To Invest; These Investment Strategies Are To Be Implemented In 2023; Details

Ready To Invest; These Investment Strategies Are To Be Implemented In 2023; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X