സമ്പാദ്യ ശീലം വളര്‍ത്താന്‍ ആവര്‍ത്തന നിക്ഷേപം; ചിട്ടയായി തുടങ്ങിയാല്‍ 8.15 % വരെ പലിശ നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ ചെറിയ തുക മിച്ചം പിടിക്കുന്നവർക്കും നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. വലിയ സമ്പാ​ദ്യങ്ങളിലേക്ക് ചെറിയ ചുവടുകൾ വെച്ചു നീങ്ങാമെന്ന് കരുതുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് ആവർത്തന നിക്ഷേപം. 100 രൂപ മുതൽ മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുമെന്നതിനാൽ സ്ഥിര വരുമാനക്കാർക്കും സാധാരണ തൊഴിലാളികൾക്കും ആവർത്തന നിക്ഷേപത്തിൽ ചേരാം. നിശ്ചിത തുക മാസത്തിൽ നിക്ഷേപിക്കുകയും കാലാവധി പൂർത്തിയാകുമ്പോൾ പലിശയും മുതലും ചേർത്ത് തിരികെ ലഭിക്കുന്നതാണ് ആവർത്തന നിക്ഷേപത്തിന്റെ രീതി. 

പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളിൽ 100 രൂപയ്ക്ക് നിക്ഷേപം ആരംഭിക്കാം. ബാങ്കുകളും ആവർത്തന നിക്ഷേപം സ്വീകരിക്കും. ഓരോ ബാങ്കും അനുസരിച്ച് ചുരുങ്ങിയ തുകയ്ക്കും പലിശയ്ക്കും വ്യത്യാസമുണ്ടാകും. പോസ്റ്റ് ഓഫീസിൽ 5.8 ശതമാനം പലിശ ലഭിക്കുമ്പോൾ 7.5 ശതമാനം മുതൽ 8.15 ശതമാനം വരെ ആവർത്തന നിക്ഷേപത്തിന് പലിശ നൽകുന്ന ബാങ്കുകളുണ്ട്. റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡിഐസിജിസിയുടെ ഇൻഷൂറൻസ് പരിക്ഷയുള്ളതിനാൽ നിക്ഷേപം സുരക്ഷിതമാണ്. ഇത്തരത്തിലുള്ള 4 ബാങ്കുകളാണ് ചുവടെ.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ റിക്കറിംഗ് ഡെപ്പോസിറ്റിന് 500 രൂപയാണ് ആവശ്യം. 100 ന്റെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. 12 മാസം മുതല്‍ 120 മാസം വരെയാണ് ബാങ്ക് നിക്ഷേപം സ്വീകരിക്കുക. സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള അതേ പലിശ നിരക്കാണ് ആവര്‍ത്തന നിക്ഷേപത്തിനും ബാങ്ക് നല്‍കുന്നത്.

6.25 ശതമാനമാണ് 1 വര്‍ഷത്തേക്ക് ലഭിക്കുന്ന പലിശ നിരക്ക്. എല്ലാ നിരക്കിനൊപ്പവും 0.75 ശതമാനം അധിക നിരക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 18 മാസം മുതല്‍ 61 മാസം വരെയുള്ള വ്യത്യസ്ത കാലാവധിയില്‍ 6.75 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇക്കാലയളവില്‍ 7.50 ശതമാനം പലിശ ലഭിക്കും. 

Also Read: മുതിർന്നവരെ പരി​ഗണിച്ച് ബാങ്കുകൾ; അധിക പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതികളിതാAlso Read: മുതിർന്നവരെ പരി​ഗണിച്ച് ബാങ്കുകൾ; അധിക പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധതികളിതാ

ആര്‍ബിഎല്‍ ബാങ്ക്

ആര്‍ബിഎല്‍ ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്കിലും 7.5 ശതമാനം പലിശ ആവർത്തന നിക്ഷേപത്തിന് ലഭിക്കും. ചുരുങ്ങിയത് 6 മാസം മുതല്‍ 240 മാസം വരെയുള്ള ആവർത്തന നിക്ഷേപങ്ങളാണ് ആര്‍ബിഎല്‍ ബാങ്ക് സ്വീകരിക്കുക. 1,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരത്തെ പിന്‍വലിച്ചാല്‍ പിഴയില്ല. മറ്റുള്ള നിക്ഷേപര്‍ക്ക് 1 ശതമാനം പിഴയുണ്ട്. മാസ അടവിൽ മുടക്കം വരുത്തിയാലും 1 ശതമാനം പിഴ നൽകണം.

ആര്‍ബിഎല്‍ ബാങ്കില്‍ 12 മാസം മുതല്‍ 14 മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശയും 15 മാസത്തേക്ക് 7 ശതമാനം പലിശയുമാണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുക. 0.50 ശതമാനം അധിക നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. 15 മാസത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശ ലഭിക്കും. 24 മാസം മുതല്‍ 35 മാസത്തേക്കുള്ള നിക്ഷേപത്തിന് 6.75 ശതമാനം പലിശ സാധാരണ നിക്ഷേപകർക്ക് ലഭിക്കും. 

Also Read: ചിട്ടിയില്‍ ചേര്‍ന്നത് നിക്ഷേപിക്കാനോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണംAlso Read: ചിട്ടിയില്‍ ചേര്‍ന്നത് നിക്ഷേപിക്കാനോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

യെസ് ബാങ്ക്

യെസ് ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുത്തൻ തലമുറ ബാങ്കാണ് യെസ് ബാങ്ക്. 2004ലാണ് ആരംഭം. 1,000 രൂപയാണ് യെസ് ബാങ്കിൽ ആവർത്തന നിക്ഷേപത്തിന് ആവശ്യം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. ചുരുങ്ങിയ നിക്ഷേപ കാലയളവ് 6 മാസമാണ്. 10 വര്‍ഷത്തേക്ക് വരെ നിക്ഷേപം സ്വീകരിക്കും.

6 മാസത്തേക്ക് 5.50 ശതമാനമാണ്‌ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന നിരക്ക്. 0.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. 15 മാസത്തേക്ക് 6.25 ശതമാനവും 36 മാസത്തേക്ക് 6.75 ശതമാനവും ലഭിക്കും. 120 മാസത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശ ലഭിക്കും. 

Also Read: വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടിശ്ശിക എഴുതി തള്ളുമോ? കുടുംബത്തിന് ബാധ്യതയാകുന്നത് എങ്ങനെAlso Read: വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ കുടിശ്ശിക എഴുതി തള്ളുമോ? കുടുംബത്തിന് ബാധ്യതയാകുന്നത് എങ്ങനെ

ജനസ്മോൾ ഫിനാൻസ് ബാങ്ക്

ജനസ്മോൾ ഫിനാൻസ് ബാങ്ക്

ബം​ഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾ ഫിനാൻസ് ബാങ്കാണ് ജനസ്മോൾ ഫിനാൻസ് ബാങ്ക്. 6 മാസം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി. 100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം. മാസം തവണ മുടങ്ങിയാല്‍ 100 രൂപയ്ക്ക് 1.5 രൂപ നിരക്കില്‍ പിഴ ഈടാക്കും.

6 മാസത്തേക്ക് സാധാരണ നിക്ഷേപകര്‍ക്ക് 4 ശതമാനമാണ് പലിശ നിരക്ക്. 24 മാസത്തേക്ക് 7.25 ശതമാനം പലിശയും 60 മാസത്തേക്ക് 7.35 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 24 മാസത്തേക്ക് 8.05 ശതമാനവും 60 മാസത്തേക്ക് മുതിര്‍ന്ന പൗരന്മാർക്ക് ഉയർന്ന നിരക്കായ 8.15 ശതമാനം പലിശ ലഭിക്കും.

Read more about: recurring deposit investment
English summary

Recurring Deposit Helps To Get An Investment Habit; These 4 Banks Gives Highest Interest Rate

Recurring Deposit Helps To Get An Investment Habit; These 4 Banks Gives Highest Interest Rate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X