റിപ്പോ നിരക്കുയരുമ്പോൾ നേട്ടം കൊയ്യാം; അടുത്ത ഒരു വര്‍ഷത്തേക്ക് നിക്ഷേപിക്കാന്‍ പറ്റിയ ഇടം; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകനെ സംബധിച്ചിടത്തോളം പണപ്പെരുപ്പ നിരക്കിനെക്കാളും ഉയര്‍ന്ന നിരക്കിലുള്ള ആദായം നല്‍കുന്ന നിക്ഷേപങ്ങള്‍ ആവശ്യമാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലായിലെ 6.75 ശതമാനത്തില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 7.62 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് പണപ്പെരുപ്പം നിയന്തിരക്കാന്‍ റിറിപ്പോ നിരക്ക് ഉയര്‍ത്തുന്നതാണ് റിസര്‍വ് ബാങ്കിന് മുന്നിലുള്ള ഒരു വഴി. നിലവിലെ സാഹച്യരത്തിൽ വീണ്ടും നിരക്കുയർത്തും. ഇവിടെ നേട്ടം ലഭിക്കുന്നൊരു നിക്ഷേപമാണ് ഫ്ളോട്ടിം​ഗ് റേറ്റ് സ്ഥിര നിക്ഷേപം. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.

 

ഫ്ളോട്ടിം​ഗ് റേറ്റ് സ്ഥിര നിക്ഷേപം

ഫ്ളോട്ടിം​ഗ് റേറ്റ് സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തിനൊപ്പം റിപ്പോ നിരക്ക് ഉയരുന്നതിന് അനുസരിച്ച് ഉയര്‍ന്ന പലിശ നികക്കും നേടാന്‍ സാധിക്കുന്ന നിക്ഷേപങ്ങളാണ് ഫ്‌ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍. 1 വര്‍ഷം മുതല്‍ 3 വര്‍ഷ കാലത്തേക്കാണ് ഫ്‌ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുക.

റിപ്പോ നിരക്ക് ഉയരുന്ന കാലത്ത് ഫ്‌ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപങ്ങള്‍ മികച്ച ഓപ്ഷനാണ്. റിപ്പോ നിരക്കിനൊപ്പം ബാങ്ക് നിശ്ചയിക്കുന്ന ഒരു നിരക്ക് കൂടി ചേർത്താണ് പലിശ ലഭിക്കുക. റിപ്പോ നിരക്കിലെ മാറ്റത്തിന് വിധേയമായി മാസത്തിൽ ഫ്ളോട്ടിം​ഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന്റെ പലിശ പുതുക്കും. 

Also Read: 5 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 3 വർഷത്തിനുള്ളിൽ നേട്ടം; മുതിർന്ന പൗരന്മാർക്ക് 8.25% പലിശ ലഭിക്കുന്ന 3 ബാങ്കുകൾAlso Read: 5 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 3 വർഷത്തിനുള്ളിൽ നേട്ടം; മുതിർന്ന പൗരന്മാർക്ക് 8.25% പലിശ ലഭിക്കുന്ന 3 ബാങ്കുകൾ

പലിശ നിരക്കുകള്‍

1 വര്‍ഷത്തേക്ക് പലിശ നിരക്കുകള്‍ ഉയരുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപം നടത്താവുന്നതാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ് ഇതിനാൽ ഫ്‌ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം ഉപകാരപ്പെടും. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് ഈയിടെ ഫ്‌ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപം ആരംഭിച്ചിരുന്നു. ഇതിന്റെ പലിശ നിരക്ക് റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 

Also Read: കുറഞ്ഞ നെറ്റ് അസറ്റ് വാല്യു കൂടുതൽ ലാഭം തരുമോ? മ്യൂച്വൽ ഫണ്ട് തിര‍ഞ്ഞെടുക്കുമ്പോൾ തെറ്റ് പറ്റുന്നത് ഇവിടെAlso Read: കുറഞ്ഞ നെറ്റ് അസറ്റ് വാല്യു കൂടുതൽ ലാഭം തരുമോ? മ്യൂച്വൽ ഫണ്ട് തിര‍ഞ്ഞെടുക്കുമ്പോൾ തെറ്റ് പറ്റുന്നത് ഇവിടെ

നിരക്ക് ഉയരാനുള്ള സാധ്യതകൾ

നിരക്ക് ഉയരാനുള്ള സാധ്യതകൾ

മേയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് പണ അവലോകന യോഗത്തിന് ശേഷം തുടര്‍ച്ചയായി 3 തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയത്. മേയില്‍ 40 പോയിന്റും ജൂണില്‍ 50 അടിസ്ഥാന നിരക്കും ഓഗസ്റ്റില്‍ 50 അടിസ്ഥാന നിരക്കും ഉയര്‍ത്തി നിലവില്‍ 5.40 ശതമാനത്തിലാണ് റിപ്പോ നിരക്ക്. സെപ്റ്റംബര്‍ 28നാണ് അടുത്ത പണനയ അവലോകന യോഗം ആരംഭിക്കുന്നത്.

റിസർവ് ബാങ്ക് നിശ്ചയിച്ച 6 ശതമാനമെന്ന പരിധക്കപ്പുറമാണ് ഇപ്പോഴും പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ 30-35 അടിസ്ഥാന നിരക്ക് വര്‍ധനവാണ് സെപ്റ്റംബറിലെ യോ​ഗത്തിൽ ധനകാര്യ വിദ​ഗ്ധർ പ്രതീക്ഷിക്കുന്നത്. 

Also Read: ഇന്നത്തെ ആയിരം നാളത്തെ ലക്ഷങ്ങളാകും! ഹ്രസ്വകാലം കൊണ്ട് പോക്കറ്റ് നിറയ്ക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടിയിതാAlso Read: ഇന്നത്തെ ആയിരം നാളത്തെ ലക്ഷങ്ങളാകും! ഹ്രസ്വകാലം കൊണ്ട് പോക്കറ്റ് നിറയ്ക്കുന്ന 5 ലക്ഷത്തിന്റെ ചിട്ടിയിതാ

യെസ് ബാങ്ക് ഫ്‌ളോട്ടിംഗ് റേറ്റ് എഫ്ഡി

യെസ് ബാങ്ക് ഫ്‌ളോട്ടിംഗ് റേറ്റ് എഫ്ഡി

റിപ്പോ നിരക്കിനൊപ്പം മാര്‍ക്കപ്പ് റേറ്റ് (റിപ്പോ നിരക്കിനൊപ്പം ബാങ്ക് നല്‍കുന്ന പലിശ നിരക്ക്) കൂടി കണക്കാക്കിയാണ് യെസ് ബാങ്ക് പലിശ കണക്കാക്കുന്നത്. സെപ്റ്റംബര്‍ 1 മുതല്‍ പുതിക്കിയ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നോക്കാം. 1 വര്‍ഷം മുതല്‍ 18 മാസത്തേക്ക് 1.10 ശതമാനമാണ് മാര്‍ക്്കഅപ്പ് റേറ്. ഇതുപ്രകാരം 6.50 ശതമാനം പലിശ നിക്ഷേപകന് ലഭിക്കും. 

മാര്‍ക്കപ്പ് റേറ്റ്

18 മാസം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലത്തേക്കുളള നിക്ഷേപത്തിന് 1.60 ശതമാനമാണ് മാര്‍ക്കപ്പ് റേറ്റ്. ഇതു പ്രകാരം 7.00 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് .50 ശതമാനം പലിശ ലഭിക്കും. നിക്ഷേപം രംഭിച്ച 7 ദിലസത്തിനും 90 ദിലസ്തിതനും ഇടയില്‍ പിന്‍വലിച്ചാല്‍ 3 ശതാനമം ആണ് പിഴ. 

Read more about: investment fixed deposit
English summary

Repo Rate Hike Scenario; Floating Rate FD Is Best Investment Option For Next One Year; Here's Why

Repo Rate Hike Scenario; Floating Rate FD Is Best Investment Option For Next One Year; Here's Why
Story first published: Tuesday, September 20, 2022, 8:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X