റിപ്പോ നിരക്ക് ഉയരുന്നു; ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപകർ ​ഗുണം കിട്ടാൻ എന്ത് ചെയ്യണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധനാഴ്ച ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് 0.50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ 0.9 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോ നിരക്കിലുണ്ടായിരിക്കുന്നത്. ഇതിന്റെ ആനുകൂല്യം ലഭിക്കാന്‍ പോകുന്നത് സ്ഥിര നിക്ഷേപകര്‍ക്കാണ്. ആറു വര്‍ഷത്തിനിടെ 4 ശതമാനത്തോളമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞത്. 2014 സെപ്റ്റംബറില്‍ സ്റ്റേറ്റ് ബാങ്ക് നല്‍കിയ പലിശ നിരക്ക് 9 ശതമാനമായിരുന്നു. 2020 മേയില്‍ ഇത് 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞു. തുടര്‍ച്ചയായ നിരക്ക് ഉയര്‍ത്തിയതോടെ സ്ഥിര നിക്ഷേപകര്‍ക്ക് പലിശ നിരക്ക് ഉയരും. 90 ബേസിക് പോയിന്റ് ഉയര്‍ന്നതോടെ സ്ഥിര നിക്ഷേപത്തിന്റെ പലിശ 5.5 ശതമാനത്തില്‍ നിന്ന് 6.4 ശതമാനത്തിലേക്ക് ഉയരും. ഇത് പ്രകാരം 1 ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് പലിശയില്‍ അധികമായി 5.958 രൂപ ലഭിക്കും.

പലിശ നിരക്ക്

നിക്ഷേപത്തിന് നല്ല കാലമാണെന്നതിനാൽ പെട്ടന്ന തന്നെ പണം നിക്ഷേപിക്കേണ്ടതുണ്ടോയെന്ന് അറിഞ്ഞിരിക്കണം. പലിശ നിരക്ക് ഉയരുന്നതാണ് നിക്ഷേപകർക്ക് ​ഗുണകരം. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യം നിലനില്‍ക്കെ നിലവിലെ മാറ്റം ഉപഭോക്താക്കളെ ബാധിക്കുക എങ്ങനെയെന്ന് നോക്കാം. സമ്പദ്ഘടനയില്‍ പണപ്പെരുപ്പം വെല്ലുവിളിയാകുമ്പോള്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ സാഹചര്യത്തിന് അനുസൃതമായ മാറ്റം വരുത്തിയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്.

Also Read: ഇഎംഐ ഉയരുന്നു; ഭവന വായ്പ നേരത്തെയടച്ചാല്‍ ഈ ലോണുകാര്‍ക്ക് ഗുണകരംAlso Read: ഇഎംഐ ഉയരുന്നു; ഭവന വായ്പ നേരത്തെയടച്ചാല്‍ ഈ ലോണുകാര്‍ക്ക് ഗുണകരം

നിക്ഷേപിക്കാനുള്ള മികച്ച സമയമോ?

നിക്ഷേപിക്കാനുള്ള മികച്ച സമയമോ? എന്നാണ് പലരുടെയും ചോദ്യം. നിക്ഷേപത്തിന് പലിശ ഉയരുന്നു എന്നത് നിക്ഷേപകനെ സംബന്ധിച്ച് ശുഭ വാര്‍ത്തയാണ്. എന്നാല്‍ ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുകയാണോ വേണ്ടതെന്ന് സംശയമുണ്ടാകാം. നിക്ഷേപിച്ചാല്‍ അതിന് ശേഷം വര്‍ധന ഉണ്ടാകുമോ എന്നിങ്ങനെ സംശയങ്ങളുണ്ടാകാം. സമ്പദ്ഘടനയില്‍ പണപ്പെരുപ്പം വെല്ലുവിളിയാകുമ്പോള്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ സാഹചര്യത്തിന് അനുസൃതമായ മാറ്റം വരുത്തിയാണ് റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നത്.
റിപ്പോ നിരക്ക് ഉയരാന്‍ തുടങ്ങുമ്പോള്‍ വായ്പ നിരക്ക് അതിന് അനുസരിച്ച് നല്ല വേഗത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഈ വേഗതയില്ല. ബാങ്കുകള്‍ക്ക് ആവശ്യത്തിന് പണലഭ്യതയുള്ളതിനാലും നിക്ഷേപത്തിന് മത്സരക്ഷമതയില്ലാത്തുമാണ് ഇതിനൊരു കാരണം.

Also Read: സർക്കാറിന്റെ സൂപ്പർ നിക്ഷേപം; ദിവസം 500 രൂപ മിച്ചം പിടിക്കുന്ന ആളാണോ; കോടിപതിയാകാം; നോക്കുന്നോAlso Read: സർക്കാറിന്റെ സൂപ്പർ നിക്ഷേപം; ദിവസം 500 രൂപ മിച്ചം പിടിക്കുന്ന ആളാണോ; കോടിപതിയാകാം; നോക്കുന്നോ

സ്ഥിര നിക്ഷേപം

കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് 2022 ഫെബ്രുവരിയിലേക്ക് എസ്ബിഐയുടെ രണ്ട് വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ .1 ശതമാനമാണ് ഉയര്‍ന്നത്. എന്നാലും അടുത്ത വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളൊരു സ്ഥിര നിക്ഷേപകനാണെങ്കില്‍ ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ വളരെ ചുരുങ്ങിയ കാലയളവിലേക്ക് നിക്ഷേപിക്കുന്നതാണ് ഇപ്പോള്‍ മികച്ച തീരുമാനം. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തിരഞ്ഞെടുക്കാം. ഉയര്‍ന്ന നിരക്കിലേക്ക് മാറുമ്പോള്‍ അങ്ങോട്ടേക്ക് മാറാം.

Also Read: സമ്പാദ്യം പടിപടിയായി ഉയർത്താം; വീട്ടമ്മമാർ എവിടെ നിക്ഷേപിക്കും; ഇതാ നല്ല പദ്ധതികൾAlso Read: സമ്പാദ്യം പടിപടിയായി ഉയർത്താം; വീട്ടമ്മമാർ എവിടെ നിക്ഷേപിക്കും; ഇതാ നല്ല പദ്ധതികൾ

പോസ്റ്റ് ഓഫീസ് നിക്ഷേപം

വിവിധ പോസ്റ്റ് ഓഫീസ് സമ്പാദ്യങ്ങളുടെ പലിശ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും കേന്ദ്രസര്‍ക്കാര്‍ പുനര്‍ നിശ്ചയിക്കാറുണ്ട്. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്്, മന്ത്‌ലി ഇന്‍കം അക്കൗണ്ട്. നാഷണല്‍ സേവിംഗ്‌സ് അക്കൗണ്ട്, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പിപിഎഫ് എന്നിവയുടെ പലിശ നിരക്കാണ് പാദങ്ങളില്‍ പുനര്‍ നിശ്ചയിക്കുക. കഴിഞ്ഞ ആറ് മാസങ്ങളില്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വര്‍ഷം പോസ്റ്റ് ഓഫീസ് പലിശ നിരക്ക് മാറ്റിയിട്ടില്ല. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയരാനാണ് സാധ്യത. അതിനാല്‍ ദീര്‍ഘകാലത്തേക്കുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപം ഇപ്പോള്‍ ഒഴിവാക്കാമെന്നാണ് നിക്ഷേപകര്‍ പറയുന്നത്. അതായത് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ലോക് ഇന്‍ പിരിയഡുള്ള നിക്ഷേപങ്ങളിലേക്ക് ചേരുന്നവര്‍ക്ക് കാത്തിരിക്കാം.

English summary

Repo Rate Hike Will Benefits For Post office And Bank Fixed Depositors; Here's How

Repo Rate Hike Will Benefits For Post office And Bank Fixed Depositors; Here's How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X