നിങ്ങളുടെ പ്രശ്നത്തിന് ബാങ്ക് പരിഹാരം നൽകുന്നില്ലേ? പരാതി പറയാം റിസർവ് ബാങ്കിനോട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ ബാങ്കുകളും ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം സെക്ഷന്‍ 22 പ്രകാരം റിസര്‍വ് ബാങ്കില്‍ നിന്ന് ലൈസന്‍സ് വാങ്ങണമെന്നാണ് ചട്ടം. ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത് മുതൽ ബാങ്കുകളുടെ പ്രവർത്തനത്തിന് മേൽ റിസർവ് ബാങ്കിന് കണ്ണുണ്ട്. ബാങ്കേഴ്സ് ബാങ്ക് എന്ന പേര് മാത്രമല്ല, ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായാൽ വടിയെടുക്കാനുള്ള അധികാരവും റിസർവ് ബാങ്കിനാണ്. 

 

ബാങ്കുകളുടെ സേവനങ്ങൾ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് പല ഘട്ടങ്ങളിലും പരാതിയുണ്ടാകാറുണ്ട്. 2021 ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പരാതികളുണ്ടാകുന്നത് എടിഎം, ഡെബിറ്റ് കാർഡുകളെ സംബന്ധിച്ചാണ്. ഇതിനെതിരെ റിസർവ് ബാങ്കിന് പരാതി നൽകാനുള്ള സൗകര്യമുണ്ട്. എന്നാലിതിനെ പറ്റി ഉപഭോക്താക്കൾക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്നം. ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കാനാണ് റിസർവ് ബാങ്ക് ഓംബുഡ്സമാൻ സ്കീം അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളറിയാം.  

റിസർവ് ബാങ്ക് ഓംബുഡ്സമാൻ

റിസർവ് ബാങ്ക് ഓംബുഡ്സമാൻ

2006 ലാണ് റിസര്‍വ് ബാങ്ക് ഒംബുഡ്‌സമാന്‍ സ്‌കീം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ബാങ്കുകളെ സംബന്ധിച്ച പരാതികളുന്നയിക്കാനും പരിഹാരം കണ്ടെത്താനുമുള്ള സംവിധാനമാണ് ഓംബുഡ്‌സമാന്‍. റിസര്‍വ് ബാങ്ക് നിയമിക്കുന്ന അര്‍ധ ജുഡീഷ്യറി ബോഡിയാണ് ബാങ്കിംഗ് ഓംബുഡ്‌സമാന്‍. വാണിജ്യ ബാങ്കുകള്‍, റീജിയണൽ റൂറൾ ബാങ്ക്, സഹകരണ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവ ഓംബുഡ്‌സ്മാന്‍ പരിധിയില്‍ വരും.

എസ്ബിഐ പോലുള്ള ബാങ്കുകളിൽ ഓണ്‍ലൈന്‍ പരാതികള്‍ പരിഹാരത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 22 ബാംങ്കിംഗ് ഓംബുഡ്സ്മാന്‍മാരെ റിസർവ് ബാങ്ക് നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗവും സംസ്ഥാന തലസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. 

Also Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളുംAlso Read: നേട്ടങ്ങളുടെ കൂടാരം; സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ, 7.75%; ഒപ്പം മറ്റു നേട്ടങ്ങളും

ഏതൊക്കെ പരാതികൾ

ഏതൊക്കെ പരാതികൾ

ബാങ്കുകളുമായി ബന്ധപ്പെട്ട വിവിധ പരാതികളു റിസർവ് ബാങ്ക് ഓരോ ഘട്ടത്തിലും നിർദ്ദേശിക്കുന്ന വിഷയങ്ങളും ഓംബുഡ്സമാൻ സ്കീമിൽ പരി​ഗണിക്കും. ഇതിനൊപ്പം ചില പരാതികൾ നോക്കാം. ചെക്ക്, ഡ്രാഫ്റ്റ്, ബില്‍ മുതലായവ സ്വീകരിക്കുന്നതിലോ പണം നല്‍കുന്നതിലോ ഉണ്ടാകുന്ന അസാധാരണ വൈകലുകള്‍ക്ക് ഓംബുഡ്സമാന് പരാതി നല്‍കാം. വ്യത്യമായ കാരണങ്ങളില്ലാതെ ചെറിയ തുകയുടെ നോട്ടുകളോ നാണയങ്ങളോ സ്വീകരിക്കാതിരിക്കുക. പ്രവൃത്തി സമയത്ത് ബാങ്കിം​ഗ് സേവനം ലഭിക്കാതിരിക്കുക, അക്കൗണ്ടിലേക്ക് പലിശ ലഭിക്കാതിരിക്കുക എന്നീ സാഹചര്യങ്ങളിൽ പരാതി നൽകാം. 

Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!Also Read: വായ്പ തിരിച്ചടവ് മുടങ്ങുമോ; പേടി വേണ്ട, ബാങ്ക് നിങ്ങളെ സഹായിക്കും!

പരാതി

പ്രവാസികളുടെ ഇന്ത്യയിലുള്ള അക്കൗണ്ടിലേക്ക് പണമയക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍, നിക്ഷേപം ആരംഭിക്കുന്നതിന് കാരണമില്ലാതെ തടയുക, മുന്നറിയിപ്പില്ലാതെ അധിക നിരക്കുകള്‍ ഈടാക്കുക, എടിഎം, ഡെബിറ്റ്കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ റിസര്‍വ് ബാങ്ക് ചട്ടങ്ങൾ പാലിക്കാതിരുന്നാല്‍, പെന്‍ഷന്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം, റിസര്‍വ് ബാങ്ക്/ സർക്കാർ ആവശ്യപ്പെടുന്ന നികുതികള്‍ അടയ്ക്കാതിനുള്ള സൗകര്യം നൽകാതിരിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുക.

കൃത്യമായ അറിയിപ്പ് നല്‍കാതെയോ മതിയായ കാരണമില്ലാതെയോ ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടിയാലോ അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനുള്ള അപേക്ഷ വിസമ്മതിച്ചാലോ, കാലതാമസം വരുത്തിയാലോ പരാതി നൽകാം.  

Also Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാംAlso Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാം

ആദ്യ പരാതി എവിടെ

ആദ്യ പരാതി എവിടെ

മുകളിൽ നൽകിയ വിഷയങ്ങളിൽ പരാതിയുണ്ടെങ്കിൽ ആദ്യം സമർപ്പിക്കേണ്ടത് പ്രസ്തുത ബാങ്കിലാണ്. ബാങ്കിന് പരാതി നല്‍കിയ ശേഷമാണ് റിസർവ് ബാങ്ക് ഓംബുഡ്മാന് പരാതി നൽകേണ്ടത്. 1 മാസത്തിന് ശേഷം മറുപടി ലഭിക്കാതിരിക്കുകയോ, പരാതി ബാങ്ക് തള്ളികളയുകയോ ബാങ്കില്‍ നിന്നുള്ള മറുപടി സ്വീകാര്യമായി തോന്നാത്ത പക്ഷമോ റിസര്‍വ് ബാങ്ക് ഒംബുഡ്മാന് പരാതി നല്‍കാം.

എങ്ങനെ പരാതി നല്‍കാം

എങ്ങനെ പരാതി നല്‍കാം

റിസര്‍വ് ബാങ്ക് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പരാതി നല്‍കാം. https://cms.rbi.org.in/ ല്‍ പ്രവേശിച്ച് File A Compliant എന്ന ലിങ്ക് വഴിയാണ് പരാതി നല്‍കേണ്ടത്. എഴുതി തയ്യാറാക്കിയ പരാതി അപ്ലോഡ് ചെയ്യണം. പരാതി സംബന്ധിച്ചുള്ള രേഖകളുണ്ടെങ്കില്‍ അവയും സമര്‍പ്പിക്കാം. ബാങ്കിന് നല്‍കിയ പരാതിയുടെ കോപ്പി, ബാങ്കില്‍ നിന്ന് ലഭച്ച പ്രതികരണങ്ങളുടെ കോപ്പി എന്നിവ സമര്‍പ്പിക്കണം. പരാതിയുടെ അവസ്ഥ ട്രാക്ക് ചെയ്യാനുള്ള സൗകര്യവും വെബ്‌സൈറ്റിലുണ്ട്.

Read more about: banking reserve bank
English summary

Reserve Bank Of India Ombudsman Scheme Accept Complaints Against Banks Through Online

Reserve Bank Of India Ombudsman Scheme Accept Complaints Against Banks Through Online
Story first published: Thursday, August 18, 2022, 22:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X