കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ കാരണമുണ്ടായ സാമ്പത്തീക പ്രശ്‌നങ്ങള്‍ ചെറുതല്ല. പല കുടുംബങ്ങളിലെയും വരുമാനം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥ വരെ നിലനില്‍ക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ടര്‍ അനവധിയാണ്. ലഭിച്ചു കൊണ്ടിരുന്ന വരുമാനത്തില്‍ കുറവു വന്നിട്ടുള്ളവര്‍ അതിലേറെ. ബിസിനസുകളും സ്വയം തൊഴിലുകളും നടത്തുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. വരുമാനത്തില്‍ എല്ലാവര്‍ക്കും വലിയ അളവിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.

 

സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ വേണോ? ഈ ബാങ്കുകളില്‍ നിക്ഷേപിക്കാം

വരവ് കുറഞ്ഞു, ചിലവ് കൂടുന്നു

വരവ് കുറഞ്ഞു, ചിലവ് കൂടുന്നു

എന്നാല്‍ അതേ സമയം ചികിത്സാ ചിലവുകള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസച്ചിലവുകള്‍ തുടങ്ങി ചിലവുകള്‍ക്കാണെങ്കില്‍ ഒരു കുറവുമില്ലതാനും. അതിനൊപ്പം ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറയും കണക്കെ നാള്‍ക്കുനാള്‍ ഉയരുന്ന ഇന്ധന വിലയും വിപണിയിലെ പണപ്പെരുപ്പവും. വീട്ടിലെ ചിവുകള്‍ എങ്ങനെ ഞെരുക്കമില്ലാതെ മുന്നോട്ട് കൊണ്ടു പോകാം എന്ന് ഏവരും തലപുകയ്ക്കുന്ന കാലമാണിത്. ഇങ്ങനെയൊരു പ്രതിസന്ധി കാലത്തെ എങ്ങനെയാണ് നമുക്ക് മറികടക്കുവാന്‍ സാധിക്കുക? വീട്ടില്‍ ഇതിനായി നമുക്ക് എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും? ഒന്ന് പരിശോധിക്കാം.

ജോലി നഷ്ടപ്പെട്ടോ? പിഎഫ് അക്കൗണ്ടില്‍ നിന്നും 75% വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുക ലഭിക്കും

അമിത ചിലവുകള്‍ നിയന്ത്രിക്കാം

അമിത ചിലവുകള്‍ നിയന്ത്രിക്കാം

രോഗ വ്യാപനം തടയുന്നതിനായുള്ള സുരക്ഷാ നിയന്ത്രണങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളുമൊക്കെ കാരണം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഭൂരിഭാഗം സമയവും വീട്ടില്‍ തന്നെ കഴിയുവാന്‍ ഏറെ സാധ്യതയുള്ള സമയമാണ് ഈ കോവിഡ് കാലം. അതിനാല്‍ തന്നെ വൈദ്യുതി ഉപഭോഗവും വെള്ളത്തിന്റെ ഉപഭോഗവുമൊക്കെ ഏറ്റവും ഉയര്‍ന്ന അളവിലായിരിക്കും ഇപ്പോഴുണ്ടാകുക. എന്നാല്‍ നാമൊന്ന് ശ്രദ്ധവച്ചാല്‍ ഇതുവഴിയുണ്ടാകുന്ന അമിത ചിലവുകള്‍ നമുക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

വൈദ്യുതി ബില്‍

വൈദ്യുതി ബില്‍

വൈദ്യുതി ബില്‍ പരമാവധി കുറയ്ക്കുവാന്‍ ശ്രമിക്കാം. അനാവശ്യമായി ലൈറ്റോ ഫാനോ ഓണ്‍ ചെയ്തിടാതെ ശ്രദ്ധിക്കാം. മഴക്കാലമായതിനാല്‍ ഫാന്‍, എസ് തുടങ്ങിയവ ആവശ്യത്തിന് മാത്രം ഉപയോഗിക്കാം. കുടുംബത്തിലെ എല്ലാവരെയും ഇതേപ്പറ്റി ബോധാവത്ക്കരിക്കേണ്ടതുണ്ട്. വൈദ്യുതി ഉപഭോഗം ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന വൈകീട്ട് 7 മുതല്‍ 9 മണി വരെയുള്ള സമയത്ത് മിക്‌സി, മോട്ടോര്‍ തുടങ്ങിയവയും മറ്റ് അടുക്കള ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ഇത്തരത്തില്‍ കുടുംബത്തില്‍ വൈദ്യുത ഉപഭോഗത്തില്‍ അച്ചടക്കം കൊണ്ടു വരുന്നത് നിങ്ങളുടെ പോക്കറ്റിന് ആശ്വാസമാകും എന്നത് മാത്രമല്ല കാര്യം. അതിലൂടെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനത്തിലും നമ്മള്‍ ഭാഗഭാക്കാവുകയാണ്.

ഈ 1 രൂപാ നോട്ട് കൈയ്യിലുണ്ടെങ്കില്‍ 7 ലക്ഷം രൂപ സ്വന്തമാക്കാം

വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാം

വെള്ളം സൂക്ഷിച്ച് ഉപയോഗിക്കാം

ഇതേ മാതൃക വെള്ളം ഉപയോഗിക്കുന്ന കാര്യത്തിലും നടപ്പിലാക്കാം. അലസമായി പൈപ്പ് തുറന്നിട്ടും മറ്റും വെള്ളം പാഴാക്കിക്കളയുന്ന ശീലം പാടെ അവസാനിപ്പിക്കാം. ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും കുളിക്കുമ്പോഴും പല്ല്ു തേക്കുമ്പോഴും കൈ കഴുകുമ്പോഴുമൊക്കെ ഇത് ഓര്‍മയില്‍ വയ്ക്കാം. അടുക്കളിയില്‍ പാത്രം കഴുകുന്നതൊക്കെ ഒന്നിച്ചാക്കാം. ഇതിനായി പൈപ്പ് ഉപയോഗിക്കാതെ പാത്രത്തില്‍ വെള്ളം ശേഖരിച്ച് വച്ച് കഴുകാം. അതുവഴി ധാരാളം വെള്ളം വെറുതേ കളയുന്നത് ഒഴിവാക്കുവാന്‍ സാധിക്കും. നേരത്തേ വൈദ്യുതിയുടെ കാര്യം പറഞ്ഞ പോലെ വെള്ളം ആവശ്യത്തിന് മാത്രം സൂക്ഷിച്ച് ഉപയോഗിക്കുന്നത് ബില്‍ തുക കുറയ്ക്കാന്‍ മാത്രമല്ല, നാളേക്ക് ജലം സംരക്ഷിക്കുവാനുള്ള ശ്രമം കൂടിയാണ്.

ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് 2 മില്യണ്‍ ഉപയോക്താക്കള്‍; പ്രത്യേകതകളും നേട്ടങ്ങളും അറിയാം

അധിക വരുമാന ശ്രോതസ്സുകള്‍ കണ്ടെത്താം

അധിക വരുമാന ശ്രോതസ്സുകള്‍ കണ്ടെത്താം

തത്ക്കാലത്തേക്ക് ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയും വീട്ടിലെ അനാവശ്യ ചിലവുകള്‍ നിയന്ത്രിച്ചും നമുക്ക് ചിലവ് പരമാവധി കുറയ്ക്കാവുന്നതാണ്. അതോടൊപ്പം അധിക വരുമാന ശ്രോതസ്സുകള്‍ കൂടി കണ്ടെത്താന്‍ ശ്രമിക്കുന്നത് നിങ്ങള്‍ക്ക് ആശ്വാസകരമാകും. വീട്ടില്‍ തന്നെ ആരംഭിക്കാവുന്ന ചെറുകിട സംരംഭങ്ങളെക്കുറിച്ച് ആലോചിച്ച് തുടങ്ങാവുന്നതാണ്. കുട്ടികള്‍ക്കായി ട്യൂഷന്‍ എടുത്ത് നല്‍കാം, വീട്ടില്‍ കോഴി വളര്‍ത്തല്‍, അലങ്കാര മത്സ്യക്കൃഷി, ചെടി വളര്‍ത്തല്‍, മറ്റ് കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി നിങ്ങള്‍ക്ക് അഭിരുചിയും താത്പര്യവുമുള്ള മേഖല തെരഞ്ഞെടുക്കാം.

ഓണ്‍ലൈനായി വെറുതേ സാധനങ്ങള്‍ വാങ്ങിക്കാറുണ്ടോ? അനാവശ്യ പര്‍ച്ചേസുകള്‍ ഒഴിവാക്കാന്‍ എങ്ങനെ ശീലിക്കാം?

കുടുംബ ബഡ്ജറ്റിനെ പുതുക്കിപ്പണിയാം

കുടുംബ ബഡ്ജറ്റിനെ പുതുക്കിപ്പണിയാം

ടെറസിലോ അടുക്കള മുറ്റത്തോ നിങ്ങള്‍ക്ക് പച്ചക്കറി കൃഷി ആരംഭിക്കാവുന്നതാണ്. വീട്ടാവശ്യത്തിനുള്ളത് കഴിഞ്ഞ് അധികം ലഭിക്കുന്ന വില്‍പ്പന നടത്തുകയുമാവാം. ഇത്തരത്തില്‍ അധിക വരുമാനം ലഭിക്കുന്ന മാര്‍ഗങ്ങളിലേക്ക് തിരിയുന്നത് സാമ്പത്തീക ഞെരുക്കത്തില്‍പ്പെട്ട് നട്ടം തിരിയുന്ന അവസ്ഥ ഒഴിവാക്കുവാന്‍ സഹായിക്കും. കുടുംബ ബഡ്ജറ്റിനെ മൊത്തത്തില്‍ പുതുക്കിപ്പണിയുകയും ഒപ്പം കുടുംബത്തില്‍ ആരോഗ്യകരമായ ജീവിത രീതി കൂടി ശീലിക്കുകയും ചെയ്താല്‍ ഈ കോവിഡ് കാലവും നമുക്ക് വിജയകരമായി മറി കടക്കുവാന്‍ സാധിക്കും.

Read more about: budget
English summary

Restructure your family budget in amid covid times; know how to be financially safe | കോവിഡ് കാലത്ത് കുടുംബ ബഡ്ജറ്റ് അവതാളത്തിലാകാതിരിക്കാന്‍ ഈ കുഞ്ഞു 'വലിയ' കാര്യങ്ങള്‍ ശ്രദ്ധിക്കാം

Restructure your family budget in amid covid times; know how to be financially safe
Story first published: Tuesday, July 20, 2021, 16:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X