വിരമിച്ചാൽ ചെലവിന് എന്ത് ചെയ്യും; മാസ ചെലവിന് 1.40 ലക്ഷം നേടാൻ ഇന്ന് നിക്ഷേപിക്കേണ്ടത് 5,292 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ കാലത്തേക്ക് കടക്കുന്നതോടെ സ്ഥിര വരുമാന സ്രോതസ് അടയുകയാണ്. ഇതിനാലാണ് വിരമിക്കല്‍ കാല ഫണ്ടിന് പ്രാധാന്യം വരുന്നത്. സ്ഥിരവരുമാനത്തിന്റെയും ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്ക് കുറഞ്ഞു വരുന്ന കാലത്ത് പരമ്പരാഗത നിക്ഷേപങ്ങളെ മാത്രം ആശ്രയിക്കുന്നത് ശുഭകരമല്ല. വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപമാകുമ്പോള്‍ മുതലിന് ലഭിക്കുന്ന സുരക്ഷിതത്വത്തിനൊപ്പം ആദായത്തിനും പരിഗണന കൊടുക്കണം. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങളാകുമ്പോള്‍ പണപ്പെരുപ്പത്തെ മറികടയ്ക്കുന്നവയും ആകണം. 

നിക്ഷേപം ഏത് രീതിയിൽ

നിക്ഷേപം ഏത് രീതിയിൽ

മുകളിൽ പറഞ്ഞ രീതിയിൽ വലിയൊരു തുക വിരമിക്കൽ കാലത്തേക്ക് കയ്യിലുണ്ടാകണം. ഇതിന് നിലവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വെച്ച് നിക്ഷേപത്തിന്റെ വളർച്ച സാവധാനമായിരിക്കും. വിരമിക്കൽ പ്രായത്തിന്റെ പകുതി കടന്നവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിക്ഷേപം വഴി സമ്പാദിക്കാൻ സാധിക്കും. ഇതിന് എസ്ഐപി രീതി തിരഞ്ഞെടുക്കാം.

മാസത്തിൽ നിശ്ചിത തുക തിരഞ്ഞെടുത്ത ഫണ്ടിലേക്ക് എസ്ഐപി വഴി നിക്ഷേപിക്കാം. നിക്ഷേപിച്ച പണം വിരമിക്കൽ കാലത്ത് മൊത്തമായി പിൻവലിക്കാതെ പിൻവലിക്കാനും മ്യൂച്വൽ ഫണ്ടിൽ വഴികളുണ്ട്. ഇതിന് മികച്ച മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി). മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് ഏത് തീയതി, എത്ര ഇടവേളകളില്‍ എത്ര തുക പിന്‍വലിക്കണമെന്ന് എസ്ഡബ്ലുപിയിൽ തീരുമാനിക്കാം. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പിൻവലിക്കുമ്പോൾ ബാക്കിയുള്ള യൂണിറ്റുകൾക്ക് ആദായം ലഭിക്കുമെന്നതും ​ഗുണകരമാണ്. യൂണിറ്റുകൾ അവസാനിക്കുന്നത് വരെ എസ്ഡബ്ലുപി തുടരാം. 

Also Read: ആദായ നികുതി നൽകുന്നവരാണോ; ഇനി മുതല്‍ ഈ സര്‍ക്കാര്‍ പെൻഷൻ പദ്ധതിയില്‍ നിന്നും പുറത്താണ്Also Read: ആദായ നികുതി നൽകുന്നവരാണോ; ഇനി മുതല്‍ ഈ സര്‍ക്കാര്‍ പെൻഷൻ പദ്ധതിയില്‍ നിന്നും പുറത്താണ്

എത്ര തുക മാസം ആവശ്യം

എത്ര തുക മാസം ആവശ്യം

വിരമിക്കല്‍ കാലത്തേക്കുള്ള നിക്ഷേപത്തിന് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനും സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനും ഉപയോഗിക്കാം. നിക്ഷേപ രീതി റെഡിയായാല്‍ എത്ര തുക ഭാവിയില്‍ വിരമിക്കല്‍ കാലത്ത് ആവശ്യമായി വരുമെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. 35 വയസുകാരന്റെ ഉദാഹരണം നോക്കാം.

35കാരൻ മാസ ചെലവിനായി ഇന്ന് 40,000 രൂപ ചെലവാക്കുന്നുണ്ടെങ്കില്‍ 5 ശതമാനം വാര്‍ഷിക പണപ്പെരുപ്പ നിരക്ക് കണക്കാക്കിയാല്‍ 25 വര്‍ഷത്തിന് ശേഷം മാസ ചെലവ് 1.40 ലക്ഷം രൂപയാകും. വിരമിക്കലിന് ശേഷം മാസത്തിൽ 1.4 ലക്ഷം വീതം എസ്ഡബ്ലുപി വഴി പിൻവലിക്കാൻ, 6-7 ശതമാനം ആദായം ലഭിക്കുന്ന ഡെബ്റ്റ് ഫണ്ടിൽ 2.08 കോടി രൂപയുടെയെങ്കിലും ആവശ്യമാണ്. 

Also Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാംAlso Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം

എത്ര രൂപ നിക്ഷേപിക്കണം

എത്ര രൂപ നിക്ഷേപിക്കണം

35 വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 5,292 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപം ആരംഭിച്ച് വര്‍ഷത്തില്‍ 10 ശതമാനം തുക വര്‍ധനവ് വരുത്തണം. 12 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 25 വര്‍ഷത്തിന് ശേഷം നിക്ഷേപം 2.08 കോടിയായി ഉയരും.

25 വര്‍ഷത്തെ ഇക്വിറ്റി നിക്ഷേപത്തില്‍ നിന്ന് 12 ശതമാനം വാര്‍ഷിക ആദായമെന്നത് തികച്ചും പ്രതീക്ഷിക്കാവുന്ന ആദായമാണ്. ഈ പണം 6-7 ശതമാനം ആദായം തരുന്ന ഡെബ്റ്റ് ഫണ്ടില്‍ നിക്ഷേപിച്ച് എസ്ഡബ്ലുപി വഴി പിന്‍വലിച്ചാല്‍ മാസം 1.40 ലക്ഷം രൂപ കിട്ടും. 

Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?Also Read: മാസ വരുമാനം നേടാൻ വാതിൽ തുറന്ന് പോസ്റ്റ് ഓഫീസ്; ആകെ ചെലവ് 5,000 രൂപ; തയ്യാറാണോ?

ഫണ്ട്

പ്രതീക്ഷിത ആദായം ലഭിക്കാൻ ഫ്‌ളെക്‌സി കാപ് ഫണ്ടുകളും ലാര്‍ജ്കാപ്, മിഡ് കാപ് ഫണ്ടുകളും നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. പരാഗ് പരീഖ് ഫ്‌ളെക്‌സി കാപ് ഫണ്ട് നിലവിൽ 21 ശതമാനം വാര്‍ഷിക ആദായം രേഖപ്പെടുത്തിയ ഫണ്ടാണ്. മിറെ അസറ്റ് എമേര്‍ജിംഗ് ബ്ലൂ ചിപ്പ് ഫണ്ട്, പിജിഐഎം ഫ്‌ളെക്‌സി കാപ് ഫണ്ട്. ക്വാന്‍ഡ് ലാര്‍ജ് കാപ് ആന്‍ഡ് മിഡ് കാപ് ഫണ്ട് എന്നിവ ലക്ഷ്യത്തിന് അനുയോജ്യമായ ആദായം നല്‍കുന്ന ഫണ്ടുകളാണ്.

Read more about: retirement sip
English summary

Retirement Planning; SIP investment And SWP Will Help To Secure Monthly Income After Retirement

Retirement Planning; SIP investment And SWP Will Help To Secure Monthly Income After Retirement
Story first published: Thursday, August 11, 2022, 23:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X