നിക്ഷേപ തുക സുരക്ഷിതമായിരിക്കുകയും പലിശ വരുമാനം ഉപയോഗിച്ച് മൂലധന നേട്ടമുണ്ടാക്കാനും ശ്രമിക്കുന്നവർ തിരഞ്ഞെടുക്കുന്ന മാർഗം സ്ഥിര നിക്ഷേപമാണ്. ബാങ്ക് നിക്ഷേപങ്ങളേക്കാൾ സുരക്ഷിതത്വവും പലിശ നിരക്കും ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിക്ഷേപമാണ് ലഘു സമ്പാദ്യ പദ്ധതികൾ.
ഇക്കൂട്ടത്തിൽപ്പെട്ട നാഷണൽ സേവിംഗ്‌സ് സ്കീം പണം വളരാൻ ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ്. പലിശ നിരക്കിൽ രാജ്യത്തെ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയേക്കാൾ മുന്നിൽ നിൽക്കുന്ന പദ്ധതിയിൽ നിക്ഷേപിക്കുന്ന പണം കേന്ദ്ര സർക്കാറിന്റെ ഗ്യാരണ്ടിയുള്ളതാണ്. വിശദാംശങ്ങൾ നോക്കാം.
അക്കൗണ്ട്
പ്രായ പരിധിയില്ലാതെ ഏതൊരാൾക്കും നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് ആരംഭിക്കാം. 10 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. 10 വയസിന് താഴെ പ്രായമുള്ളവരുടെ പേരിൽ രക്ഷിതാക്കൾക്ക് അക്കൗണ്ടെടുക്കാം. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ട് ആരംഭിക്കാനും ജോയിന്റ് അക്കൗണ്ട് ആരംഭിക്കാനും സാധിക്കും. എന്നാൽ പ്രവാസികൾക്ക് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കില്ല.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളില്‍ ബാങ്കുകളേക്കാള്‍ പലിശ നല്‍കുന്ന നിക്ഷേപങ്ങളുടെ കൂട്ടത്തിലാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. 5 വര്‍ഷത്തേക്ക് 7 ശതമാനമാണ് പലിശ നിരക്ക്. വര്‍ഷത്തില്‍ കോമ്പൗണ്ടിംഗ് രീതിയില്‍ പലിശ കണക്കാക്കി കാലാവധിയിലാണ് പലിശ നല്‍കുക. ഇതുപ്രകാരം 1000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷത്തില്‍ 1403 രൂപ ലഭിക്കും. രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കും.
നിക്ഷേപം
ചുരുങ്ങിയത് 1,000 രൂപ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിൽ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് ശേഷമാണ് കാലാവധിയെത്തുക. 5 വർഷ ലോക്ഇൻ പിരിയഡുള്ള നിക്ഷേപമാണിത്.
കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. നിക്ഷപകന്റെ മരണം, കോടതി ഉത്തരവ്, അക്കൗണ്ട് പിടിച്ചെടുക്കുക എന്നീ സാഹചര്യത്തിൽ മാത്രമാണ് നിക്ഷേപം 5 വർഷത്തിന് മുൻപ് പിൻവലിക്കാൻ അനുവദിക്കുന്നത്.
ഈട് നൽകാം
5 വർഷം ലോക്ഇൻ പിരയഡുള്ളതിനാൽ പണം ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപം ഈട് നല്‍കാന്‍ സാധിക്കും. നിക്ഷേപമുള്ള പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കി ഈട് നല്‍കാവുന്നതാണ്. ഷെഡ്യൂള്‍ഡ് ബാങ്ക്, സഹകരണ ബാങ്ക്, സഹകരണ സൊസൈറ്റി, കോര്‍പ്പറേഷനുകള്‍, കമ്പനി, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവിടങ്ങളില്‍ വായ്പയ്ക്ക് ഈടായി നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്.
കാൽക്കുലേറ്റർ
പണത്തിന്റെ വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് നാഷണൽ സേവിംഗ്സ സർട്ടിഫിക്കറ്റ്. 5 വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ നേടാൻ 10 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തേക്ക് 7 ശതമാനം പലിശ നൽകുന്നതോടെ കാലാവധിക്ക് ശേഷം 14 ലക്ഷം രൂപ നേടാൻ സാധിക്കും.
4,02,552 രൂപയാണ് പലിശയായി 5 വർഷം കൊണ്ട് സമ്പാദിക്കുന്നത്. 14,02,552 രൂപ കാലാവധിയിൽ സ്വന്തമാക്കാം. നാഷണൽ സേവിംഗ്‌സ് സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5 വര്‍ഷത്തിന് ശേഷം 7 ലക്ഷത്തിലധികം സ്വന്തമാക്കാം. 2,01,276 രൂപ പലിശ വരുമാനത്തിലൂടെ 7,01,276 രൂപ കാലാവധിയിൽ പോക്കറ്റിലെത്തും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
