മക്കളുടെ ഭാവിക്കായി കഴിയുന്നത്രയും സമ്പാദിക്കാം; ജീവിതം സുരക്ഷിതമാക്കാന്‍ നിക്ഷേപ പദ്ധതികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പം ഏറ്റവും വേ​ഗത്തിൽ ബാധിക്കുന്നൊരു മേഖലയാണ് വിദ്യാഭ്യാസ രം​ഗം. മക്കളുടെ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കൾ നല്ലൊരു തുക കരുതിവെയ്ക്കേണ്ടതും വിദ്യാഭ്യാസത്തിന് തന്നെയാണ് സ്ത്രീകളുടെ, പെൺകുട്ടികളുടെ ഉന്നമനത്തെ പറ്റി സംസാരിക്കുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയും ചർച്ചയാകേണ്ടതുണ്ട്. പെൺകുട്ടികളുടെ പേരിൽ നിക്ഷേപമായി നല്ലൊരു തുകയുണ്ടെങ്കിൽ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്രൊഫഷൻ തിരഞ്ഞെടുക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിക്കും. ഇതിന് സാധിക്കുന്ന വിവിധ നിക്ഷേപ മാർ​ഗങ്ങളും സ്കീമുകളുമാണ് ചുവടെ വിശദമാക്കുന്നത്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ ഭാവിക്കായി മികച്ചൊരു സംഖ്യ സമ്പാദിക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. പോസ്റ്റ് ഓഫീസ് വഴി കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും പലിശ നിരക്ക് പുനഃപരിശോധിക്കുന്നു എന്നത് സുകന്യ സമൃദ്ധി യോജനയുടെ പ്രത്യേകതയാണ്.

നിലവില്‍ 7.60 ശതമാനം പലിശയാണ് സുകന്യ സമൃദ്ധി യോജന നല്‍കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. 10 വയസ് പൂര്‍ത്തിയാകുന്നത് വരെ അക്കൗണ്ടെടുക്കാം. വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയോ പരമാവധി 1.50 ലക്ഷം രൂപയോ നിക്ഷേപിക്കണം. 

Also Read: ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാംAlso Read: ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം

ചില്‍ഡ്രേണ്‍ ഗിഫ്റ്റ് മ്യൂച്വല്‍ ഫണ്ട്

ചില്‍ഡ്രേണ്‍ ഗിഫ്റ്റ് മ്യൂച്വല്‍ ഫണ്ട്

ഭാവിയിലേക്ക് മികച്ച സമ്പാദ്യം കണ്ടെത്താൻ ഉപകരിക്കുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മക്കളുടെ വ്യത്യസ്ത ജീവിത ഘട്ടങ്ങളിലെ ആവശ്യങ്ങൾക്കായി ഉപകരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ചില്‍ഡ്രേണ്‍ ഗിഫ്റ്റ് മ്യൂച്വല്‍ ഫണ്ട്. മക്കളുടെ വിവാഹം, ഉന്ന വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിക്ഷേപം നടത്താം. ഡെബ്റ്റ്, ഇക്വിറ്റി കോമ്പിനേഷനുള്ള മ്യൂച്വല്‍ ഫണ്ടുകളാണ് ചില്‍ഡ്രേണ്‍ ഗിഫ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍.

ഇക്വിറ്റിയിലുള്ള നിക്ഷേപത്തിന്റെ തോത് അനുസരിച്ച് ഹൈബ്രിഡ് ഡെബ്റ്റ് ഓറിയന്റഡ് ഫണ്ട് എന്നും ഹൈബ്രിഡ് ഇക്വിറ്റി ഓറിയന്റഡ് ഫണ്ട് തരം തിരിച്ചിട്ടുണ്ട്. 60 ശതമാനം ഡെബ്റ്റ് ഇന്‍സ്ട്രുമെന്റില്‍ നിക്ഷേപമുള്ള ഫണ്ടുകളാണ് ഹൈബ്രിഡ് ഡെബ്റ്റ് ഓറിയന്റഡ് ഫണ്ടുകള്‍. 

Also Read: ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാംAlso Read: ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം

എല്‍ഐസി കന്യധന്‍ പോളിസി

എല്‍ഐസി കന്യധന്‍ പോളിസി

എല്‍ഐസി ജീവന്‍ ലക്ഷ്യ പദ്ധതിയുടെ രൂപമാറ്റം വരുത്തിയ പതിപ്പാണ് എല്‍ഐസി കന്യധന്‍ പോളിസി. സമ്പാദ്യത്തിനൊപ്പം ജീവതത്തിന് പരിരക്ഷയും കൂടി നല്‍കുന്നൊരു പോളിസിയാണ് എല്‍ഐസി കന്യധന്‍ പോളിസി. കുറഞ്ഞ പ്രീമിയം അടവില്‍ പെണ്‍കുട്ടിയുടെ ഭാവിയിലേക്കുള്ള സമ്പാദ്യം കണ്ടെത്താന്‍ ഈ എല്‍ഐസി പോളിസിയിലൂടെ സാധിക്കുന്നു. 

Also Read: ക്രെ‍ഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോ​ഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാംAlso Read: ക്രെ‍ഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോ​ഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം

ബാലിക സമൃദ്ധി യോജന

ബാലിക സമൃദ്ധി യോജന

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബത്തില്‍ (ബിപിഎല്‍) ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ബാലിക സമൃദ്ധി യോജന. ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികള്‍ക്കാണ് ബാലിക സമൃദ്ധി യോജനയുടെ ഗുണം ലഭിക്കുക.
2 തരത്തിലാണ് പെണ്‍കുട്ടിക്ക് സാമ്പത്തിക സഹായം ലഭിക്കുക.

പെണ്‍കുട്ടിയുടെ ജനന സമയത്ത് അമ്മയ്ക്ക 500 രൂപ സാമ്പത്തിക സഹായം അനുവദിക്കും. പെണ്‍കുട്ടി അടിസ്ഥാനം വിദ്യാഭ്യാസം ആരംഭിക്കുന്ന സമയത്ത് രണ്ടാം ഘട്ടത്തിലുള്ള സാമ്പത്തിക സഹായം അനുവദിക്കും.

സിബിഎസ്ഇ ഉഡാന്‍ സ്‌കീം

സിബിഎസ്ഇ ഉഡാന്‍ സ്‌കീം

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയലവുമായി സഹകരിച്ച് നടത്തുന്നൊരു പദ്ധതിയാണിത്. എന്‍ജിനിയറിംഗ് കോളേജുകളില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 11-ാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി സൗജന്യ ഓണ്‍ലൈന്‍ പഠന സൗകര്യം ഈ പദ്ധതി പ്രകാരം ലഭിക്കും.

Read more about: investment
English summary

Save For Children's Future; Here's Best Investments And Schemes That Cover Future Expense; Details

Save For Children's Future; Here's Best Investments And Schemes That Cover Future Expense; Details, Read In Malayalam
Story first published: Thursday, January 26, 2023, 18:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X