ഈ അക്കൗണ്ടെടുത്താല്‍ സേവ് ചെയ്യാം; കൈനിറയെ ഓഫറും ഉയർന്ന പലിശയും; മികച്ച 5 സേവിംഗ്‌സ് അക്കൗണ്ടുകളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ബാങ്കിംഗ് സേവനങ്ങളിലൊന്നാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍. ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ പണം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നൊരിടമാണ് സേവിംഗ്‌സ് അക്കൗണ്ടുകള്‍. ഒപ്പം അക്കൗണ്ടിലെ പണത്തിന് പലിശ നിരക്കും ലഭിക്കും. ഇന്നത്തെ ഡിജിറ്റല്‍ കാലത്ത് ബാങ്ക് അക്കൗണ്ടുകളെടുക്കാന്‍ നേരിട്ട് ബാങ്കിലെത്തേണ്ട ആവശ്യം പോലുമില്ല. ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ അക്കൗണ്ടെടുത്ത് കെവൈസി നടപടികള്‍ വീഡിയോയിലൂടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ട്.

 

ഈ കാലത്ത് പഴയരീതിയില്‍ ഏതെങ്കിലുമൊരു സേവിംഗ്‌സ് അക്കൗണ്ട് എടുക്കുന്നതിന് പകരം മികച്ച ഓഫറുകള്‍ നല്‍കുന്ന സേവിംഗ്‌സ് അക്കൗണ്ടുകള്‍ തിരഞ്ഞെടുക്കണം. പണം ചെലവാക്കുന്നതിന് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടുകളുണ്ട്. ഇത്തരത്തില്‍ മികച്ച ഓഫറുകളും പലിശയും നല്‍കുന്ന 5 സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

 

എയു ബാങ്ക് സേവിഗംസ് അക്കൗണ്ട്

ബാങ്ക് ബ്രാഞ്ചുകളില്‍ ചെന്നോ ബാങ്ക് പ്രതിനിധി അപേക്ഷകന്റെ വീട്ടിലെത്തിയോ എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാം. 5000/2000 രൂപയാണ് ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന നഗരത്തിന് അനുസരിച്ച് ആവശ്യമായ മിനിമം ആവറേജ് ബാലന്‍സ്. എന്‍ഇഎഫ്ടി/ആര്‍ടിജിഎസ്/ ഐഎംപിഎസ് സേവനങ്ങള്‍ ഡിജിറ്റലായി ഉപയോഗിക്കുമ്പോള്‍ സൗജന്യമാണ്.

Also Read: വരുമാന മാർ​ഗമാണ് യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും; എങ്ങനെ കണ്ടന്റ് ക്രിയേറ്ററായി പണമുണ്ടാക്കാംAlso Read: വരുമാന മാർ​ഗമാണ് യൂട്യൂബും ഫെയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും; എങ്ങനെ കണ്ടന്റ് ക്രിയേറ്ററായി പണമുണ്ടാക്കാം

സ്വിഗ്ഗിയില്‍ 249 രൂപ ഉപയോഗിച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. പരമാവധി 100 രൂപയാണ് മാസത്തില്‍ ലഭിക്കുക. ടാറ്റ ക്ലിക്കില്‍ 15%, ഐഎന്‍ഒക് ല്‍ 20% ഇളവ് ലഭിക്കും. ജിയോമാര്‍ട്ടില്‍ 10% ക്യാഷ് ബാക്ക് ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ടിന് എയു ബാങ്കില്‍ ലഭിക്കുന്ന പലിശ നിരക്ക് 7 ശതമാനം വരെയാണ്.

ഈ അക്കൗണ്ടെടുത്താല്‍ സേവ് ചെയ്യാം; കൈനിറയെ ഓഫറും ഉയർന്ന പലിശയും; മികച്ച 5 സേവിംഗ്‌സ് അക്കൗണ്ടുകളിതാ

യെസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്

അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങളെല്ലാം യെസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് വഴി ലഭിക്കും. 10,000 രൂപയാണ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സായി ആവശ്യപ്പെടുന്നത്. അക്കൗണ്ട് ആരംഭിക്കുമ്പോള്‍ 500 യെസ് റിവാര്‍ഡ് പോയിന്റ് ലഭിക്കും. ബാങ്കില്‍ സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോഴും റിവാര്‍ഡ് പോയിന്റ് ലഭിക്കും.

ബില്‍ അടയക്കല്‍, ഡെബിറ്റ് കാര്‍ഡ് ചെലവാക്കല്‍, ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്കും റിവാര്‍ഡ് ലഭിക്കും. വാട്‌സാപ്പ് ബാങ്കിംഗ ലഭിക്കും. ഇതിനൊപ്പം വോയിസ് ആക്ടിവേറ്റഡ് എടിഎം കാഴ്ച പരിമിതര്‍ക്ക് സഹായകമാണ്. 5.25 ശതമാനം പലിശയും ലഭിക്കും.

Also Read: ദിവസം 35 രൂപ മാറ്റിവെച്ചാൽ 4.75 ലക്ഷം നേടാം; 200 രൂപ കരുതിയാൽ 28 ലക്ഷം സ്വന്തമാക്കാം; നോക്കുന്നോAlso Read: ദിവസം 35 രൂപ മാറ്റിവെച്ചാൽ 4.75 ലക്ഷം നേടാം; 200 രൂപ കരുതിയാൽ 28 ലക്ഷം സ്വന്തമാക്കാം; നോക്കുന്നോ

ബന്‍ഡന്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്

ബന്‍ഡന്‍ ബാങ്ക് അനുവദിക്കുന്നൊരു സേവിംഗ്‌സ് അക്കൗണ്ടാണ് അഡ്വാന്‍ടേജ് സേവിംഗ്‌സ് അക്കൗണ്ട് . മറ്റു ബാങ്കുകളേക്കാള്‍ പലിശ ബാങ്ക് നല്‍കുന്നുണ്ട്. 25,000 രൂപയാണ് മന്ത്‌ലി ആവറേജ് ബാലന്‍സ് ആവശ്യമായി വരുന്നത്.

മാസത്തില്‍ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് 10 ഇടപാടുകള്‍ വരെ സൗജന്യമായി നടത്താം. മാസത്തില്‍ 10 ഐഎംപിഎസ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങളും സൗജന്യമാണ്. 6.25 ശതമാനം വരെ പലിശ സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്നു.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അതിന്റെ വിശേഷ് സേവിംഗ്സ് അക്കൗണ്ട് ഗ്രാമങ്ങളിലും സബര്‍ബന്‍ മേഖലകളിലുമാണ് കൂടുതലായി അുവദിക്കുന്നത്. പ്രതിമാസ അടിസ്ഥാനത്തില്‍ പലിശ ക്രെഡിറ്റ് ചെയ്യുന്നുഎന്നത് ഈ അക്കൗണ്ടുകളുടെ ഗുണമാണ്.

മാസത്തില്‍ 5,000 രൂപയാണ് മന്ത്‌ലി ആവറേജ് ബാലന്‍സായി കരുതേണ്ടത്. ഫ്യുവല്‍ സര്‍ച്ചാര്‍ജ് ഒഴിവാക്കല്‍, ഓണ്‍ലൈന്‍ തട്ടിപ്പിനുള്ള സംരക്ഷണം, ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് എന്നിവ ലഭിക്കും. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ സൗജന്യമാണ്. സേവിംഗ്‌സ് അക്കൗണ്ടിന് 6.75 ശതമാനം പലിശ ലഭിക്കും.

Also Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാംAlso Read: ഉയര്‍ന്ന പലിശ നിരക്ക്; 2023 ല്‍ അവസാനിക്കുന്ന 4 പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നോക്കാം

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ് മള്‍ട്ടിപ്ലയര്‍ മാക്‌സ് സേവിംഗ്‌സ് അക്കൗണ്ട് വഴി അധിക തുക സ്ഥിര നിക്ഷേപമാക്കി മാറ്റാനും സാധിക്കും. സേവിംഗ്‌സ് അക്കൗണ്ടിലുള്ള 20,000 രൂപയില്‍ കൂടുതല്‍ തുക ഓട്ടോമേറ്റിക്കായി സ്ഥിര നിക്ഷേപമാക്കി മാറ്റും. സേവിംഗ്‌സ് അക്കൗണ്ടില്‍ 10,000 രൂപ മിനിമം ബാലന്‍സായി സൂക്ഷിക്കണം.

ലോക്കറിന് 25 ശതമാനം ഇളവ് ലഭിക്കും. പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ചെലാവാക്കുമ്പോള്‍ 5X റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. റിവാര്‍ഡ് പോയിന്റുകള്‍ ക്യാഷ് ബാക്കുകളാക്കി മാറ്റാന്‍ സാധിക്കും. ഡൈനിംഗ്, ട്രാവല്‍, ഫാഷന്‍ വിഭാഗങ്ങളില്‍ ഓഫര്‍ ലഭിക്കും. 5 ശതമാനം വരെയാണ് പലിശ നിരക്ക്.

Read more about: savings account year ender 2023
English summary

Savings Accounts Offer Reward Points And High Interest Rate; Here's Best 5 Savings Account

Savings Accounts Offer Reward Points And High Interest Rate; Here's Best 5 Savings Account, Read In Malayalam
Story first published: Thursday, December 29, 2022, 16:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X