എസ്ബിഐ, കാനറ, ആക്സിസ്; നിരക്ക് വർധനവിന് ശേഷം സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന 6 ബാങ്കുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗസ്റ്റിലെ റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് 50 അടിസ്ഥാന നിരക്കാണ് ഉയര്‍ത്തിയത്. തുടര്‍ച്ചയായ മൂന്ന് യോഗങ്ങളില്‍ നിരക്കുയര്‍ന്നതോടെ റിപ്പോ നിരക്ക് 5.4 ശതമാനത്തിലെത്തി. നിരക്ക് വര്‍ധനവോടെ ബാങ്ക് വായ്പ, നിക്ഷേപ നിരക്കുകള്‍ ഉയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള മുന്‍നിര ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന് നിരക്കുയര്‍ത്തിയത് നിക്ഷേപകര്‍ക്ക് ആശ്വാസകരമായ കാര്യമാണ്. റിസര്‍വ് ബാങ്ക് നിരക്കുയര്‍ത്തിയതിന് ശേഷം നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയ 6 ബാങ്കുകളും അവയുടെ പലിശയും നോക്കാം. 

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് ഓഗസ്റ്റ് 13നാണ് ഉയര്‍ത്തിയത്. വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.15 ശതമാനമാണ് നിരക്കുയര്‍ത്തിയത്. 5 വര്‍ഷ കാലാവധിയുള്ളതും 10 വര്‍ഷം വരെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 5.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.45 ശതമാനവും ലഭിക്കും. 

Also Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾAlso Read: സമ്പാദ്യം വളരാൻ കൂട്ടുപലിശ; പലിശയ്ക്ക് പലിശ നേടിത്തരുന്ന രണ്ട് സർക്കാർ നിക്ഷേപങ്ങൾ

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓഗസ്റ്റ് 12നാണ് പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 4.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്. 1 വര്‍ഷം 6 മാസം മുതല്‍ 61 മാസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്. 

Also Read: ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡീഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാംAlso Read: ബാങ്ക് അക്കൗണ്ടിന് അനക്കമില്ലെങ്കിൽ പണം ആർബിഐയിലേക്ക്; ഡീഫ് അക്കൗണ്ടിലെ തുക എങ്ങനെ തിരിച്ചെടുക്കാം

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

ആക്‌സില്‍ ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 6.05 ശതാമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന നിരക്കാണിത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.50 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ ലഭിക്കും.

17 മാസ കാലയളവുള്ള നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന നിരക്ക്. ഓഗസ്റ്റ് 11 ന് പുതുക്കിയ നിരക്ക് പ്രകാരം, 2 കോടിക്ക് താഴെയുള്ള 17 മാസം മുതല്‍ 18 മാസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 6.05 ശതമാനമായി. നേരത്തെയിത് 5.60 ശതമാനമായിരുന്നു. 

Also Read: വായ്പ എടുക്കാൻ ഒരുങ്ങുന്ന സര്‍ക്കാർ; പണം കൊടുത്ത് നേടാം ഉയർന്ന പലിശ; അറിയാം സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺAlso Read: വായ്പ എടുക്കാൻ ഒരുങ്ങുന്ന സര്‍ക്കാർ; പണം കൊടുത്ത് നേടാം ഉയർന്ന പലിശ; അറിയാം സ്റ്റേറ്റ് ഡെവലപ്മെന്റ് ലോൺ

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

മഹീന്ദ്രാ ഫൈനാന്‍സിന് കീഴില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2013ലാണ് ബാങ്കിന് റിസര്‍വ് ബാങ്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 5.90 ശതമാനം വരെ പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 3.00 ശതമാനം - 6.40 ശതമാനം വരെയാണ്.

കാനറ ബാങ്ക്

കാനറ ബാങ്ക്

രാജ്യത്തെ നാലാമത്തെ വലിയ ബാങ്കാണ് കാനറ ബാങ്ക്. 10,391 ശാഖകളും 13,423 എടിഎമ്മുകളും ബാങ്കിനുണ്ട്. ഓഗസ്റ്റ് 8നാണ് കാനറ ബാങ്ക് 2 കോടിക്ക് താഴെയുള്ള നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കിയത്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയിലാണ് കാനറ ബാങ്ക് നിക്ഷേപം സ്വീകരിക്കുക.

സാധാരണ നിക്ഷേപകര്‍ക്ക് 2.90 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.90 ശതമാനം മുതല്‍ 6.25 ശതമാനം വരെയാണ് പലിശ നിരക്ക്.

യെസ് ബാങ്ക്

യെസ് ബാങ്ക്

2004ല്‍ മുംബൈയിലാണ് യെസ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. പുത്തന്‍ തലമുറ ബാങ്കായ യെസ് ബാങ്കില്‍ ഉയര്‍ന്ന പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 6.75 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 3.75 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ്. സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവുമാണ് ഉയര്‍ന്ന നിരക്ക്.

English summary

SBI, Canara, Axis, Indusind, Kotak Mahindra, Yes Bank; Comparing FD Interest Rate Of These Banks

SBI, Canara, Axis, Indusind, Kotak Mahindra, Yes Bank; Comparing FD Interest Rate Of These Banks
Story first published: Monday, August 15, 2022, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X