എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സ്കീം പദ്ധതിയ്ക്ക് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത ഏറെയാണ്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും നിക്ഷേപം നടത്തുവാനും സമയാ സമയങ്ങളില്‍ ഒട്ടേറെപ്പേര്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇപ്പോഴിതാ
എന്‍പിഎസ് അഥവാ നാഷണല്‍ പെന്ഷന് സ്കീം പദ്ധതിയ്ക്ക് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത ഏറെയാണ്. പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും നിക്ഷേപം നടത്തുവാനും സമയാ സമയങ്ങളില്‍ ഒട്ടേറെപ്പേര്‍ താത്പര്യം കാണിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ പദ്ധതിയെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങളിലാണ് നമ്മുടെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇതിനായി ധാരാളം ബോധവത്ക്കരണ പരിപാടികളും തങ്ങളുടെ ഉപയോക്താക്കള്‍ക്കായി എസ്ബിഐ സംഘടിപ്പിച്ചു വരികയാണ്.
എന്‍പിഎസ് പദ്ധതി
കൂടാതെ എന്‍പിഎസ് പദ്ധതിയ്ക്ക് കീഴില്‍ ബാങ്ക് ചില നേട്ടങ്ങളും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്‍പിഎസ് ദിനാചരണവുമായി ബന്ധപ്പെട്ട പരിപാടികളിലാണ് എന്‍പിഎസ്. ഇത് സംബന്ധിച്ചുള്ള വിവരം എസ്ബിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
എസ്ബിഐ എന്‍പിഎസ്
ഉപയോക്താക്കള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ റിട്ടയര്‍മെന്റ് ഉറപ്പാക്കുന്നതിനായി നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാനുള്ള അവസരം ഒരുക്കുകയാണ് എന്‍പിഎസ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് എസ്ബിഐ ചെയര്മാന് ദിനേശ് ഖാരെ പറഞ്ഞു. ഇതേക്കുറിച്ച് ജീവനക്കാരെയും തങ്ങളുടെ ഉപയോക്താക്കളെയും ബോധവത്ക്കരിക്കുന്ന പ്രവര്‍ത്തനം ബാങ്ക് തുടരും.
സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുവാന്‍
ഇതുവഴി ഉപയോക്താക്കളിലും ജീവനക്കാരിലും സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുവാനും സാധിക്കും. ചെറിയ പ്രായത്തില്‍ തന്നെ ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുന്ന വ്യക്തികള്‍ക്ക് വലിയ നേട്ടമാണ് സ്വന്തമാക്കാനാവുക. കൂടാതെ നിങ്ങള്‍ എസ്ബിഐയുടെ എന്‍പിഎസ് തെരഞ്ഞെടുത്താല്‍ മറ്റ് അധിക നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നുവെന്നും എസ്ബിഐയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
മികച്ച നേട്ടം
എന്‍പിഎസ് ഒരു ദീര്‍ഘകാല നിക്ഷേപ ഉത്പ്പന്നമാണ്. പിഎഫ്ആര്‍ഡിഎയാണ് എന്‍പിഎസ് നിക്ഷേപങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവും നടത്തുന്നത്. വളരെ കുറഞ്ഞ ചിലവിലുള്ള നിക്ഷേപ പദ്ധതിയാണ് എന്‍പിഎസ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. വിപണിയുമായി ബന്ധിപ്പിച്ചിരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. അതിനാല്‍ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്നും ലഭിക്കുന്ന ഉയര്‍ന്ന ആദായ നേട്ടം സ്വന്തമാക്കുവാനും സാധിക്കും.
എസ്ബിഐ ബാങ്ക് ശാഖയില്‍
അടുത്തുള്ള എസ്ബിഐ ബാങ്ക് ശാഖയില്‍ ചെന്ന് ഉപയോക്താക്കള്‍ക്ക് എന്‍പിഎസ് പദ്ധതിയില്‍ അംഗമാകാം. എന്‍പിഎസിന് കീഴില്‍ രണ്ട് തരം അക്കൗണ്ടുകളാണുള്ളത്. നികുതി നേട്ടം ലഭ്യമാകുന്ന ഒരു പെന്ഷന് അക്കൗണ്ടും, നികുതി നേട്ടം ലഭ്യമല്ലാത്ത നിക്ഷേപ അക്കൗണ്ടും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏത് സമയത്തും 50,000 രൂപ വരെ പിന്‍വലിക്കുവാന്‍ പദ്ധതിയിലൂടെ സാധിക്കും.
എസ്ബിഐ യോനോയിലൂടെ
എസ്ബിഐ എന്‍പിഎസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി രണ്ട് മാര്‍ഗങ്ങളാണുള്ളത്. എസ്ബിഐ യോനോയിലൂടെയും ഇന്റര്‍നെറ്റ് ബാങ്കിംഗിലൂടെയും ഇത് സാധ്യമാണ്. യോനോ ആപ്പില്‍ നിക്ഷേപ ഓപഷന്‍ തെരഞ്ഞെടുത്ത് എന്‍പിഎസ് അക്കൗണ്ട് ക്ലിക്ക് ചെയ്താല്‍ ചില വിവരങ്ങള്‍ കൂടി നല്‍കുന്നതോടെ നിങ്ങളുടെ അക്കൗണ്ട് തയ്യാറാകും.
ചുരുങ്ങിയ വിഹിതം
പെന്ഷന് അക്കൗണ്ടിലെ ഏറ്റവും ചുരുങ്ങിയ വിഹിതം 500 രൂപയാണ്. നിക്ഷേപ അക്കൗണ്ടിലെ ഏറ്റവും ചുരുങ്ങിയ വിഹിതം 1,000 രൂപയും. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യ പ്രകാരം പിഎഫ്എം അഥവാ പെന്ഷന് ഫണ്ട് മാനേജരെ തെരഞ്ഞെടുക്കാവുന്നതാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ പെന്ഷന് ഫണ്ട് മാനേജരെ മാറ്റുകയും ചെയ്യാം.
പ്രായ പരിധി
18 വയസ്സ് മുതല്‍ 70 വയസ്സ് വരെ പ്രായമുള്ള വ്യക്തികള്‍ക്കാണ് എന്‍പിഎസ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. 60 വയസ്സോ അതിന് മുകളിലോ പ്രായമെത്തുമ്പോള്‍ ആകെ നിക്ഷേപ തുക 2 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ആ മുഴുവന്‍ തുകയും ഉപയോക്താവിന് പിന്‍വലിക്കാവുന്നതാണ്. റിട്ടയര്‍മെന്റിന് ശേഷവും 70 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ ഉപയോക്താവിന് ഈ പദ്ധതിയില്‍ തുടരുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
