മുതിർന്നവർക്ക് ഉയർന്ന പലിശ നൽകുന്ന എസ്ബിഐ വീകെയർ എഫ്ഡികൾ; ചേരാൻ സെപ്റ്റംബർ 30 വരെ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ മുതിർന്ന പൗരന്മാർ തിരഞ്ഞെടുക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ്. പ്രായമായവർക്ക് പലവിധ ആനുകൂല്യങ്ങളും ബാങ്കുകൾ നൽകുന്നുണ്ട്. പലിശ നിരക്കിലെ വർധനവാണ് അതിൽ പ്രധാനം. എക്കാലത്തും ലഭിച്ചു കൊണ്ടിരിക്കുന്ന പലിശ നിരക്കിനേക്കാൾ അധിക നിരക്ക് ലഭിക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി ആരംഭിച്ചിരുന്നു. കോവിഡും സാമ്പത്തിക രം​ഗത്തുണ്ടായ മാന്ദ്യവും നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചപ്പോഴാണ് ബാങ്കുകൾ 2020തിൽ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ ആരംഭിച്ചത്. 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുതിർന്നവർക്ക് ലഭിക്കുന്ന പലിശ നിരക്കിനൊപ്പം നിശ്ചിത അടിസ്ഥാന നിരക്ക് ഉയർന്ന പലിശയാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. 2020 മേയ് മാസത്തിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചത്. തുടക്കത്തില്‍ 2020 സെപ്റ്റംബര്‍ വരെയായിരുന്ന കാലാവധി. കോവിഡിനെ തുടര്‍ന്ന് പല തവണ നീട്ടുകയായിരുന്നു. പദ്ധതിയില്‍ ചേരാനുള്ള കാലാവധി 2022 സെപ്റ്റംബര്‍ 30ആണ്. പദ്ധതിയുടെ പലിശ നിരക്ക് എത്രയാണെന്ന് നോക്കാം. 

Also Read: ചിട്ടി മാത്രമല്ല, കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ ഉയർന്ന ആദായം, കുറഞ്ഞ ചെലവിൽ വായ്പ; നോക്കുന്നോAlso Read: ചിട്ടി മാത്രമല്ല, കെഎസ്എഫ്ഇയിൽ നിക്ഷേപിച്ചാൽ ഉയർന്ന ആദായം, കുറഞ്ഞ ചെലവിൽ വായ്പ; നോക്കുന്നോ

പലിശ നിരക്ക്

പലിശ നിരക്ക്

സാധാരണ സ്ഥിര നിക്ഷേപങ്ങളെക്കാള്‍ 0.50 ശതമാനം പലിശ നിരക്ക് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ലഭിക്കാറുണ്ട്. ഇതിനൊപ്പം 0.30 ശതമാനം അധിക നിരക്കാണ് എസ്ബിഐ വികെയര്‍ സ്ഥിര നിക്ഷേപം നല്‍കുന്നത്. സാധാരണ നിക്ഷേപത്തിന്റെ പലിശ നിരക്കിനേക്കാള്‍ .80 ശതമാനം പലിശ വീകെയര്‍ എഫ്ഡിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും. എസ്ബിഐ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാർക്കും 1 ശതമാനം അധിക പലിശ ലഭിക്കും.

5 വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിന് കീഴില്‍ വരുന്നത്. 5-10 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 5.5 ശതമാനമാണ് എസ്ബിഐ നല്‍കുന്ന പലിശ നിരക്ക്. ഇത് പ്രകാരം മുതിർന്ന പൗരന്മാർക്ക് വീകെയർ സ്ഥിര നിക്ഷേപത്തിന്റെ ഭാ​ഗമായി 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.30 ശതമാനം പലിശ ലഭിക്കും.  

Also Read: അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്Also Read: അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്

ആർക്കൊക്കെ ചേരാം

ആർക്കൊക്കെ ചേരാം

പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായുള്ളതാണ്. 60 വയസ് കഴിഞ്ഞവര്‍ക്കാണ് ഈ പലിശ ലഭിക്കുക. 2 കോടിക്ക് താഴെയുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങള്‍ക്കും ഈ നിരക്ക് ലഭിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 0.30 ശതമാനത്തിന്റെ അധിക നിരക്ക് ലഭിക്കുകയില്ല. 0.50 ശതമാനം പെനാല്‍ട്ടി ഈടാക്കും.

മാസത്തിലോ പാദങ്ങളിലോ പലിശ വരുമാനം നേടാന്‍ സാധിക്കും. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ്, എസ്ബിഐ ശാഖകള്‍ വഴി വീകെയർ സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപത്തിന് മുകളില്‍ വായ്പ സൗകര്യവും ലഭിക്കുന്നുണ്ട്. 

Also Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യംAlso Read: ബാങ്കുകളിൽ 7.25% പലിശ! ആവർത്തന നിക്ഷേപത്തിന് പോസ്റ്റ് ഓഫീസോ ബാങ്കോ അനുയോജ്യം

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്

2022 ജൂണ്‍ 14നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസാനമായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് .50 ശതമാനം അധിക നിരക്ക് ലഭിക്കും.

7-45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ
46-179 ദിവസം- 3.90%
180-210 ദിവസം- 4.40%
211- 1 വര്‍ഷത്തില്‍ താഴെ- 4.60%
1 വര്‍ഷം- 2 വര്‍ഷത്തില്‍ താഴെ- 5.30%
2 വര്‍ഷം- 3 വര്‍ഷത്തില്‍ താഴെ- 5.35%
3 വര്‍ഷം- 5 വര്‍ഷത്തില്‍ താഴെ- 5.50%

Read more about: fixed deposit senior citizen
English summary

SBI Wecare Fixed Deposit Gives Additional Interest Rate For Senior Citizens; Can Join Till September 30

SBI Wecare Fixed Deposit Gives Additional Interest Rate For Senior Citizens; Can Join Till September 30
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X