60 കഴിഞ്ഞവർക്ക് അടിമുടി നേട്ടങ്ങൾ; ഉയർന്ന പലിശയും നികുതിയിളവും ലഭിക്കുന്ന 4 നിക്ഷേപങ്ങൾ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്ന പൗരന്മാര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ രാജ്യത്ത് ലഭിക്കുന്നുണ്ട്. ഇതിലൊന്നാണ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന അധിക പലിശ. നിക്ഷേപങ്ങളിൽ 0.25 ശതമാനം മുതൽ 0.50 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നുണ്ട്. ഇതിനൊപ്പം തിരഞ്ഞെടുത്ത് നിക്ഷേപിച്ചാൽ നികുതിയിവും നേടാൻ സാധിക്കും.

 

60 കഴിഞ്ഞവർക്ക് സാമ്പത്തിക വർഷത്തിൽ വരുമാനം 3 ലക്ഷം രൂപ വരെ നികുതി ഇളവുണ്ട്. 80 കഴിഞ്ഞവർക്ക് ഇത് 5 ലക്ഷം രൂപ വരെയാണ്. ഇതിനൊപ്പം നിക്ഷേപത്തിലൂടെയും നിികുതിയിളവുകൾ നേടാം. ഇത്തരത്തിലുള്ള 4 നിക്ഷേപങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

ടാക്‌സ് ഫ്രീ ബോണ്ട്

ടാക്‌സ് ഫ്രീ ബോണ്ട്

സര്‍ക്കാര്‍ പിന്തുണയുള്ള സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ബോണ്ടുകളിലെ നിക്ഷേപം വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ വരുമാനത്തിന് നികുതിയിളവുണ്ട്. റിസ്‌കില്ലാതെ സ്ഥിര വരുമാനം നേടാന്‍ സാധിക്കുന്ന നിക്ഷേപമാണിത്. ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള എന്‍എച്ച്പിസിയുടെ പത്ത് വര്‍ഷ കാലാവധിയുള്ള ബോണ്ടിന് 8.67 ശതമാനമാണ് കൂപ്പണ്‍ റേറ്റ്. യീല്‍ഡ് ടു മെച്യൂരിറ്റി വര്‍ഷത്തില്‍ 5.52 ശതമാനമാണ്.

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ബോണ്ടിനും 8.66 ശതമാനമാണ് കൂപ്പണ്‍ റേറ്റ്. യീല്‍ഡ് ടു മെച്യൂരിറ്റി 5.50ശതമാനമാണ്. 1 വര്‍ഷത്തിന് ശേഷം ടാക്‌സ് ഫ്രീ ബോണ്ട് വില്പന നടത്തിയാല്‍ നികുതി അടയക്കേണ്ടി വരും. ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കി 10 ശതമാനം നികുതി ഈടാക്കും. 

Also Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാAlso Read: 5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ

5 വര്‍ഷ ടാക്‌സ് ഫ്രീ സ്ഥിര നിക്ഷേപം

5 വര്‍ഷ ടാക്‌സ് ഫ്രീ സ്ഥിര നിക്ഷേപം

5 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡ് ഉള്ള സ്ഥിര നിക്ഷേപമാണ് ടാക്‌സ് ഫ്രീ സ്ഥിര നിക്ഷേപങ്ങള്‍. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിളവ് ലഭിക്കും. നഷ്ട സാധ്യതയില്ലാത്ത നിക്ഷേപത്തില്‍ നിന്ന് നികുതിയിളവ് ലഭിക്കുന്നതിനൊപ്പം ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സും നിക്ഷേപത്തിന് ലഭിക്കും.

ടാക്‌സ് ഫ്രീ സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനത്തിന് ആദായ നികുതിയിളവില്ല. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 50,000 രൂപ കടന്നാല്‍ ബാങ്ക് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കും. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം. പോസ്റ്റ് ഓഫീസില്‍ 6.70 ശതമാനമാണ് പലിശ നിരക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.30 ശതമാനം പലിശ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 

Also Read: ചില്ലറക്കാരനല്ല സേവിം​ഗ്സ് അക്കൗണ്ട്; ബാങ്കുകളിൽ പലിശ 7% വരെ; അക്കൗണ്ട് തുറക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾAlso Read: ചില്ലറക്കാരനല്ല സേവിം​ഗ്സ് അക്കൗണ്ട്; ബാങ്കുകളിൽ പലിശ 7% വരെ; അക്കൗണ്ട് തുറക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായുള്ള നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. നിക്ഷേപത്തിന് 1.50 ലക്ഷം രൂപയുടെ നികുതി ഇളവ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിന്ന് ലഭിക്കും. 1,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. നിലവില്‍ 7.4 ശതമാനം വാര്‍ഷിക പലിശ പദ്ധതിക്ക് ലഭിക്കും.

ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ്. സാമ്പത്തിക വര്‍ഷത്തിന്റെ പാദങ്ങളിലാണ് നിക്ഷേപത്തിന് പലിശ അനുവദിക്കുക. 5 വര്‍ഷമാണ് കാലാവധി. ആവശ്യമെങ്കില്‍ 3 വര്‍ഷം നിക്ഷേപം ഉയര്‍ത്താനും സാധിക്കും. പോസ്റ്റ് ഓഫീസ്, ദേശസാൽകൃത ബാങ്കുകൾ വഴി നിക്ഷേപം ആരംഭിക്കാം. 

Also Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതിAlso Read: മാസത്തിൽ പണം കയ്യിലെത്തും! ഒറ്റത്തവണ നിക്ഷേപിച്ച് മാസ വരുമാനം നേടാന്‍ എല്‍ഐസി സഞ്ചയ് പദ്ധതി

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ള പെന്‍ഷന്‍ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. 18 വയസ് മുതല്‍ 70 വയസ് വരെ പദ്ധതിയില്‍ ചേരാന്‍ സാധിക്കും. വർഷത്തിൽ 1,000 രൂപ കുറഞ്ഞത് നിക്ഷേപിക്കണം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷവും സെക്ഷന്‍ സിസിഡി (1ബി) പ്രകാരം 50,000 രൂപയും നികുതിയിളവ് ലഭിക്കും.

നിക്ഷേപം പൂർത്തിയായ സമയത്ത് പിൻവലിക്കുന്ന 60 ശതമാനം തുകയ്ക്ക് നാഷണൽ പെൻഷൻ സ്കീമിമിൽ നികുതിയിളവുണ്ട്. എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല. നിക്ഷേപിക്കുന്ന ഓഹരിയുടെയും കടപത്രങ്ങളുടെയും വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക.

Read more about: investment senior citizen
English summary

Senior Citizen Can Avail Additional Interest And Tax Benefit By Investing In These 4 Plans

Senior Citizen Can Avail Additional Interest And Tax Benefit By Investing In These 4 Plans
Story first published: Monday, August 8, 2022, 14:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X