റിപ്പോ നിരക്ക് വർധനവോടെ സ്ഥിര നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. 2022ൽ 225 അടിസ്ഥാന നിരക്ക് വർധനവ് റിപ്പോ നിരക്കിലുണ്ടായപ്പോൾ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്കും ഇതിന് അനുസൃതമായ വർധനവ് ഉണ്ടായി. കോവിഡ് മുൻപുള്ള തലത്തിലേക്ക് ബാങ്കുകളിലെ നിക്ഷേപ പലിശ നിരക്കുയർന്നിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളിലെ പലിശ നിരക്കടക്കം 7 ശതമാനത്തിന് മുകളിലെത്തി.
സ്ഥിര നിക്ഷേപത്തെ കൂടുതൽ ആശ്രയിക്കുന്ന മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനത്തിന് മുകളിലാണ് മുൻനിര ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്. പുതു വർഷത്തിൽ പലിശ നിരക്കുയർത്തിയ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിന്റെ പലിശ നിക്ക് 7.75 ശതമാനത്തിലേക്ക് എത്തി. പലിശ നിരക്കിന്റെ വിശദാംശങ്ങളും 5 ലക്ഷം നിക്ഷേപിച്ചാൽ പലിശ വരുമാനം എത്ര ലഭിക്കുമെന്നുമാണ് നോക്കുന്നത്.
കാനറ ബാങ്ക് പലിശ നിരക്ക്
പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ ജനുവരി 18 മുതല്‍ പ്രാബല്യത്തിലായി. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7.15 ശതമാനം വരെ പലിശയാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 3.25 ശതമാനം മുതല്‍ 7.65 ശതമാനം വരെ പലിശ ലഭിക്കും.
ഉയര്‍ന്ന പലിശ
കാനറ ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപമായ 400 ദിവസ കാലാവധിയുള്ള നിക്ഷേപത്തിന് 7.15 ശതമാനം പലിശ നല്‍കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.65 ശതമാനം പലിശയും ലഭിക്കും. 400 ദിവസം കാലാവധിയുള്ള നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ ലഭിക്കുക. 15 ലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കേണ്ടതുണ്ട്. സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം പലിശയും ലഭിക്കും.
പലിശ നിരക്ക്
മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ 666 ദിവസത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും നല്‍കുന്നുണ്ട്. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയയുള്ള നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.55 ശതമാനം പലിശയും ലഭിക്കും.
കാല്‍ക്കുലേറ്റര്‍
400 ദിവസത്തെ കോളബില്‍ സ്ഥിര നിക്ഷേപത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.65 ശതമാനമാണ്. 5 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് 5,42,068 രൂപ കാലാവധിയില്‍ ലഭിക്കും. 5 ലക്ഷം നിക്ഷേപിക്കുന്ന സാധാരണ പൗരന്മാര്ക്ക് 7.25 ശതമാനം പലിശ നിരക്കില്‍ 5,39,861 രൂപ ലഭിക്കും.
ഉയര്‍ന്ന പലിശ ലഭിക്കുന്ന നോണ്‍ കോളബില്‍ സ്ഥിര നിക്ഷേപത്തില്‍ ചുരുങ്ങിയത് 15 ലക്ഷം നിക്ഷേപിക്കണം. മുതിര്‍ന്ന പൗരന്മാര്ക്ക് 400 ദിവസത്തേക്ക് 7.75 ശതമാനം പലിശ ലഭിക്കും. ഇതുപ്രകാരം 15 ലക്ഷം നിക്ഷേപിച്ച 60 വയസ് കഴിഞ്ഞ വ്യക്തിക്ക് 16,27,859 രൂപ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 16,19,583 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
