60 വയസ് കഴിഞ്ഞവർക്ക് ലോട്ടറി; ഉയർന്ന പലിശക്കൊപ്പം സുരക്ഷിതത്വവും നൽകുന്ന സ്കീമിൽ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്നവരാണെങ്കിൽ നിക്ഷേപത്തിന് പുതിയ രീതികളെ പരിഗണിക്കാൻ സാധ്യത കുറവാണ്. ഓഹരി വിപണിയും മ്യൂച്വൽ ഫണ്ടുകളും പലരും അറിയാൻ ശ്രമിക്കാത്ത നിക്ഷേപ മാർഗങ്ങളായി തുടരുകയാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് റിസ്‌കെടുത്ത് നിക്ഷേപം നടത്താനും സാധിക്കില്ല. ബാങ്കിലെ സ്ഥിര നിക്ഷേപവും ആവർത്തന നിക്ഷേപവും പോലുള്ള പരമ്പരാഗത നിക്ഷേപ രീതികളെ ഇവർ പിന്തുടരുന്നു. ചില പദ്ധതികളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഇത്തരം ആനുകൂല്യങ്ങളുണ്ട്. ഇതാണ് ഇവിടങ്ങളിലേക്ക് നിക്ഷേപിക്കാൻ മുതിർന്നവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ നഷ്ടങ്ങളൊന്നും പേടിക്കാതെ സർക്കാർ സുരക്ഷിതത്വത്തിൽ മുതിർന്നവർക്ക് മാത്രമായുള്ള നിക്ഷേപങ്ങളും ഇന്നുണ്ട്. തപാൽ വകുപ്പ് അവതരിപ്പിച്ച സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീം മികച്ച പലിശ നൽകുന്നൊരു സ്‌കീമാണ്. 60 വയസിന് മുകളിൽ പ്രാമയമുള്ളവർക്കാണ് ഈ പദ്ധതിയിൽ ചേരാവാനുക.

ചേരുന്നതെങ്ങനെ

ചേരുന്നതെങ്ങനെ

60 വസയസ് കഴിഞ്ഞ പൗരന്മാർക്ക് മാത്രമാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീമിൽ അവസരം. വ്യക്തിഗതമായും ജോയിന്റ് അക്കൗണ്ടായും പദ്ധതിയിൽ ചേരാം. ഭാര്യ ഭർത്താക്കന്മാർക്ക് മാത്രമാണ് ജോയിന്റ് അക്കൗണ്ടിൽ അംഗങ്ങളാവാൻ സാധിക്കുക. ആദ്യ അക്കൗണ്ട് ഹോൾഡർക്കാണ് മുഴുവൻ തുകയ്ക്കും അവകാശമുണ്ടായിരിക്കുക. അഞ്ച് വർഷമാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീമിന്റെ കാലാവധി. കാലാവധിക്ക് ശേഷം മൂന്ന് വർഷത്തേക്ക് അക്കൗണ്ട് നീട്ടാനും അവസരമുണ്ട്.

Also Read: ഉറപ്പാണ് കേരളം; സർക്കാറിന്റെ ​ഗ്യാരണ്ടിയിൽ സ്ഥിര നിക്ഷേപം നടത്താം; ഉയർന്ന പലിശയും; നോക്കുന്നോAlso Read: ഉറപ്പാണ് കേരളം; സർക്കാറിന്റെ ​ഗ്യാരണ്ടിയിൽ സ്ഥിര നിക്ഷേപം നടത്താം; ഉയർന്ന പലിശയും; നോക്കുന്നോ

ചുരുങ്ങിയ നിക്ഷേപം

മറ്റ് പോസ്റ്റ് ഓഫീസ് നിക്ഷേപത്തെ പോലെ സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീലും ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. ഈ നിക്ഷേപത്തിന് ഉയർന്ന പരിധിയുണ്ട്. 15 ലക്ഷത്തിൽ കൂടുതൽ തുകയ്ക്ക് ആനുകൂല്യം ലഭിക്കില്ല. അക്കൗണ്ടിൽ അധികതുക നിക്ഷേപിച്ചാൽ ഉടമയക്ക് തിരിച്ചു നൽകും. തിരിച്ചുനൽകുന്നത് വരെ പോസ്റ്റ് ഓഫീ്‌സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ് അനുവദിക്കുക. ഈ പദ്ധതിയിൽ ചേരുന്നത് വഴി 60 വയസ് കഴിഞ്ഞവർക്ക് ആദായ നികുതി ഇളവ് നേടാൻ സാധിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീമിലെ നിക്ഷേപത്തിന് 1.5 ലക്ഷം രൂപ ഇളവ് ലഭിക്കും. എന്നാൽ നിക്ഷേപത്തിൽ നിന്നുള്ള പലിശ 50,000 രൂപയക്ക് മുകളിലായാൽ ഈ തുകയ്ക്ക് ആദായ നികുതി ഉണ്ടാകും.

Also Read: പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേAlso Read: പെൻഷൻ ഉറപ്പിച്ചോളൂ; മാസം 5,000 അക്കൗണ്ടിലെത്തും; 210 രൂപ അടക്കാൻ തയ്യാറല്ലേ

പലിശ നിരക്ക്

പലിശ നിരക്ക്

സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീമിന്റെ പ്രധാന ആകർഷണം ഉയർന്ന പലിശ നിരക്കാണ്. നിലവിൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നതിനെക്കാൾ ഉയർന്ന പലിശ നിരക്കാണ്. 7.4 ശതമാനമാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീമിലെ പലിശ നിരക്ക്. മൂന്ന് മാസം കുടുമ്പോഴാണ് പലിശ നൽകുക. മാർച്ച് 31, ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31 ഇടവേളകളിലാണ് പലിശ ലഭിക്കുക. അക്കൗണ്ട് ഉടമയുടെ മരണത്തിന് ശേഷം സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുക. എപ്പോൾ വേണമെങ്കിലും സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീൽ നിന്ന് വിടുതൽ വാങ്ങാം. എന്നാൽ ചില പിഴകളുണ്ട്. ഒരു വർഷത്തിന് മുൻപ് സീനിയർ സിറ്റസൺ സേവിംഗ്‌സ സ്‌കീം അവസാനിപ്പിച്ചാൽ പലിശ ലഭിക്കില്ല. നേരത്തെ നൽകിയ പലിശയുണ്ടെങ്കിൽ അത് കുറച്ച് തുകയാണ് പിൻവലിക്കാൻ സാധിക്കുക. ഒരു വർഷത്തിന് ശേഷം, രണ്ട് വർഷം പൂർത്തിയാകുന്നതിന് മുൻപ് അവസാനിപ്പിച്ചാൽ നിക്ഷേപിച്ച തുകയുടെ 1.5 ശതമാനം കുറവ് വരുത്തിയാണ് പിൻവലിക്കാൻ അനുവദിക്കുക.

Also Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാAlso Read: മൂന്ന് വർഷം കാത്തിരിക്കൂ; 10,000 നിക്ഷേപിച്ച് 5 ലക്ഷമാക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടിതാ

English summary

Senior Citizen Savings Scheme Provides Highest Interest Rate For Investment At 5 Year Maturity

Senior Citizen Savings Scheme Provides Highest Interest Rate For Investment At 5 Year Maturity
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X