60 വയസ് കഴിഞ്ഞ വ്യക്തികളെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. വിരമിക്കൽ കാലത്തേക്ക് പ്രവേശിക്കുന്ന സമയമായതിനാൽ പല തരത്തിലുള്ള ആനുകൂല്യങ്ങൾ ഈ പ്രായക്കാർക്ക് ലഭിക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്ന ഉയർന്ന പലിശ നിരക്കാണ് പൊതുവെ അറിയപ്പെടുന്ന ആനുകൂല്യം. ഇത് കൂടാതെ നികുതി അടവിലും ഇൻഷൂറൻസ്, മറ്റ് ബാങ്കിംഗ് സേവനങ്ങൾ എന്നിവയിലും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ ലഭിക്കുന്നുണ്ട്. ഇനി അറിയാത്തതിന്റെ പേരിൽ ഇളവുകൾ നഷ്ടപ്പെടേണ്ട. അറിവുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്കിംഗ് രംഗത്തെ ഇളവുകൾ
* മുതിർന്ന പൗരന്മാർക്കായി എല്ലാ ബാങ്കുകളും പ്രത്യേക കൗണ്ടർ തുറക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശമുണ്ട്. ബാങ്കുകളിൽ നിന്ന് സൗജന്യ ചെക്ക് ബുക്ക് സൗകര്യം മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നുണ്ട്. പരിധിയില്ലാത്ത എടിഎം ഇടപാട്, ലോക്കര്‍ ചാര്‍ജില്‍ ഇളവ് തുടങ്ങിയവ ലഭിക്കും.
* മുതിർന്ന പൗരന്മാർക്ക് എല്ലാ ബാങ്കുകളും ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശയേക്കാൾ 0.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളും ബാങ്കുകൾ നൽകുന്നുണ്ട്.
* ഉദാഹരണമായി, 5 വർഷത്തേക്ക് സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശ നൽകുന്നുണ്ട്. 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ വീകെയർ പദ്ധതിയുടെ ഭാഗമായി 0.30 ശതമാനം അധിക നിരക്ക് ലഭിക്കും. ഇതുപ്രകാരം 7.25 ശതമാനം പലിശ മുതിർന്ന പൗരന്മാർക്ക് ലഭിക്കും.
നിക്ഷേപ പദ്ധതികൾ
കേന്ദ്ര സർക്കാർ അവതരിപ്പിച്ച ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. 60 വയസ് കഴിഞ്ഞവർക്കാണ് പദ്ധതിയിൽ ചേരാനുള്ള അവസരം. വിആർഎസ് എടുത്തവർക്കും സൈന്യത്തിൽ നിന്ന് വിരമിച്ചവർക്കും 50 വയസ് മതിയാകും. അഞ്ച് വർഷ കാലാവധിയുള്ള ഈ പദ്ധതിക്ക് ഇന്ന് 8 ശതമാനം പലിശ ലഭിക്കുന്നുണ്ട്. 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മൂന്ന് മാസത്തിൽ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിൽ പലിശ വരുമാനം എത്തും.
ഇന്‍ഷൂറന്‍സ്
വിവിധ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി കോംപ്ലിമെന്ററി ഇൻഷൂറൻസ് സൗകര്യം നൽകുന്നുണ്ട്. സേവിംഗ്‌സ് അക്കൗണ്ടിനോടൊപ്പം വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. മിക്കതും സൗജന്യ ഇൻഷൂറൻസുകളോ ചെറിയ പ്രീമിയം അടവ് വരുന്നതോ ആണ്. പ്രായം കൂടുന്നതിന് അനുസരിച്ച് പൊതുവെ ഇന്‍ഷൂറന്‍സ് പ്രീമിയം തുകയും കൂടും. ഇതിന് പരിഹാരമായി ഇത്തരം ഇന്‍ഷൂറന്‍സുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കും.
നികുതി ഇളവുകൾ
* മുതിർന്ന പൗരന്മാരാണെങ്കിൽ പലിശ വരുമാനത്തിന് നികുതി ഈടാക്കുന്ന പരിധിയിൽ ഇളവുണ്ട്. സാധാരണ നിക്ഷേപകർക്ക് 40,000 രൂപയിൽ കൂടുതൽ തുക പലിശ വരുമാനം ലഭിക്കുമ്പോൾ സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. മുതിർന്ന പൗരന്മാർക്ക് പരിധി 50,000 രൂപയാണ്.
* സാമ്പത്തിക വർഷത്തിൽ വരുമാനം 2.50 ലക്ഷത്തിൽ കൂടുതലുള്ള മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങളിൽ നിന്ന് ടിഡിഎസ് ഈടാക്കാതിരിക്കാൻ ഫോം 15എച്ച് സമർപ്പിച്ചാൽ മതിയാകും.
* 75 വയസിൽ കൂടുതൽ പ്രായമുള്ള വ്യക്തികൾക്ക് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ഇളവുണ്ട്. പെൻഷനും പലിശയും മാത്രമാണ് വരുമാന മാർഗമെങ്കിൽ അസസ്മെന്റ് വർഷത്തിൽ 75 വയസിനേക്കാൾ പ്രായമുള്ള വ്യക്തികൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നത് ഒഴിവാക്കാം. ഇതിനായി പലിശ, പെൻഷൻ വിവരങ്ങൾ ഉൾകൊള്ളുന്ന 12ബിബിഎ ഫോം ബാങ്കില്‍ സമര്‍പ്പിക്കണം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications