1,000 രൂപ മാസം മിച്ചം പിടിച്ചാൽ തിരികെ 1.27 കോടി; എവിടെ കിട്ടും ഈ 'ലോട്ടറി'

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസത്തിൽ ആയിരം രൂപ എന്നത് ഇന്നത്തെ കാലത്ത് വലിയ ബുദ്ധിമുട്ടുള്ള തുകയല്ല. ആഴ്ചയിൽ ചെലവുകളെ ഒന്ന് മുറുക്കെ പിടിച്ചാൽ ഈസിയായി മാസത്തിൽ 1,000 രൂപ കയ്യിൽ നിൽക്കും. ഈ തുക മതിയോ ഒരാളെ കോടിപതിയാക്കാൻ. ഇതിനൊത്ത നിക്ഷേപങ്ങൾ ഇന്നുണ്ട്. മ്യൂച്വൽ ഫണ്ടിനെ സമർദ്ധമായി ഉപയോ​ഗിച്ചാൽ ഇത് ദീർഘകാലത്തേക്ക് മികച്ച ആദായം തിരികെ തരും. ഇത്തരത്തിൽ ആയിരം രൂപ മിച്ചം പിടിക്കുന്നയാളെ കോടിപതിയാക്കാനുള്ള സാമ്പത്തിക തന്ത്രം മ്യൂച്വൽ ഫണ്ടിനുണ്ട്. ഇത് എങ്ങനെയാണെന്ന് നോക്കാം. 

എങ്ങനെ തുടങ്ങാം

എങ്ങനെ തുടങ്ങാം

ദീര്‍ഘകാലത്തേക്ക് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ക്ക് അനുയോജ്യമായ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി). 1,000 രൂപ എസ്‌ഐപി വഴി നിക്ഷേപിച്ച് ഒരാൾക്ക് കോടിപതിയാകാം. കരിയറിന്റെ തുടക്കത്തില്‍ എസ്‌ഐപി ചെയ്തു തുടങ്ങുന്നത് വലിയ ആദായം ലഭിക്കാൻ സഹായിക്കും. ഇതോടൊപ്പം വര്‍ഷത്തില്‍ വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് എസ്‌ഐപി തുക ഉയര്‍ത്തുന്നതും മികച്ച തീരുമാനമാണ്. നിലവിലെ എസ്‌ഐപിയുടെ 10-15 ശതമാനം തുക വര്‍ഷത്തില്‍ വര്‍ധിപ്പിക്കുന്നതാണ് സാധാരണയുള്ള രീതി. ഇത് നിക്ഷേപകന്റെ സാമ്പത്തിക സ്ഥികി അനുസരിച്ച് ക്രമീകരിക്കാം. സെബി രജിസ്‌ട്രേഡ് നിക്ഷേപക വിദഗ്ധനായ ജിതേന്ദ്ര സോളങ്കിയുടെ അഭിപ്രായത്തിൽ 1,000 രൂപ മാസം എസ്‌ഐപി വഴി നിക്ഷേപിച്ച് 1 കോടി ലഭിക്കാന്‍ വര്‍ഷത്തില്‍ 10-15 ശതമാനം എസ്ഐപി തുക ഉയര്‍ത്തേണ്ടി വരും. ഇത്തരത്തിൽ 25-30 വര്‍ഷം വരെ നിക്ഷേപം നടത്തേണ്ടി വരും. ഇത്രയും കാലം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേിക്കുന്നൊരാള്‍ക്ക് 15 സതമാനം വാര്‍ഷിക ആദായം പ്രതീക്ഷിക്കാവുന്നതാണ്. 

Also Read: അതാ ഒരു അഡാര്‍ ഐറ്റം; സാധാരണക്കാരനും കോടിപതിയാകാം; തുടങ്ങാം 15,000 രൂപയുടെ നിക്ഷേപംAlso Read: അതാ ഒരു അഡാര്‍ ഐറ്റം; സാധാരണക്കാരനും കോടിപതിയാകാം; തുടങ്ങാം 15,000 രൂപയുടെ നിക്ഷേപം

കോടിപതിയാകുന്നത് എങ്ങനെ

കോടിപതിയാകുന്നത് എങ്ങനെ

30 വര്‍ഷം തുടർച്ചയായി ഇക്വിറ്റി ഫണ്ടിൽ 1,000 രൂപ എസ്‌ഐപി നടത്തിയ നിക്ഷേപകൻ 3.9 ലക്ഷം രൂപയാണ് ആകെ നിക്ഷേപിച്ചത്. 15 ശതമാനം വളർച്ച തരുന്ന ഫണ്ടിൽ ആകെ തുക 63.55 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാകും. എന്നാൽ വർഷത്തിൽ 10 ശതമാനം എസ്ഐപി തുക വർധിച്ചാൽ ,19.73 ലക്ഷം രൂപയുടെ നിക്ഷേപം 1.27 കോടി രൂപയായി ഉയരും. ആദ്യ വർഷം മാസത്തിൽ 1,000 രൂപ നിക്ഷേപിച്ചയാൾ തൊട്ടടുത്ത വർഷം മുതൽ 1,100 രൂപ എസ്ഐപി ചെയ്യണം. ഇതിന്റെ തൊട്ടടുത്ത വർഷം 1,100 ന്റെ 10 ശതമാനം വർധനവ് വരുത്തണം. ഇതേസമയം 15 ശതമാനം എസ്‌ഐപി തുക വർഷത്തിൽ ഉയർത്തിയാൽ 30 വർഷത്തിന് ശേഷം 2.25 കോടി ലഭിക്കും. 

Also Read: ഇത് 260 രൂപയെ 20 ലക്ഷമാക്കി മാറ്റുന്ന 'മാജിക്ക്'; പിന്നണിയിൽ സർക്കാർ; കാഴ്ചക്കാരായി ഇരിക്കല്ലേAlso Read: ഇത് 260 രൂപയെ 20 ലക്ഷമാക്കി മാറ്റുന്ന 'മാജിക്ക്'; പിന്നണിയിൽ സർക്കാർ; കാഴ്ചക്കാരായി ഇരിക്കല്ലേ

മികച്ച ഫണ്ടുകൾ

മികച്ച ഫണ്ടുകൾ

ഇത്തരത്തിൽ നിക്ഷേപിക്കാനിറങ്ങുന്നവർക്ക് പറ്റിയ, 15 ശതമാനത്തിന് മുകളിൽ വാർഷിക ആദായം നൽകുന്ന ഫണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം. ആദിത്യ ബിര്‍ല സണ്‍ ലൈഫ് മിഡ് ഫണ്ട് പ്ലാന്‍ റെഗുലര്‍ ഗ്രോത്ത് അനുയോജ്യമായ ഫണ്ടാണ്. സിഎജിആര്‍ 15.26 % ആണ്. 96.88 ശതമാനവും ഇന്ത്യന്‍ ഓഹരികളിലാണ് ഫണ്ടിന്റെ നിക്ഷേപം. 62.7 ശതമാന മിഡ് കാപിലും 4.58 ശതമാനം ലാര്‍ജ് കാപിലും 8.84 ശതമാനം സ്‌മോള്‍ കാപിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. എച്ച് ഡി എഫ് സി ടോപ്പ് 100 ഫണ്ട് റെഗുലര്‍ ഗ്രോത്ത് നൽകുന്ന സിഎജിആര്‍ 15.38 % ആണ്. 83.2 ശതമാനം ലാര്‍ജ് കാപിലും 5.5 മിഡ് കാപിലുമാണ് നിക്ഷേപിച്ചിട്ടുളളത്. റിലയന്‍സ് , ഐസിഐസിഐ ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളിലാണ് ഫണ്ട് പ്രധാനമായും നിക്ഷേപിച്ചിട്ടുള്ളത്. എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്- റെഗുലര്‍ ഗ്രോത്ത് ഫണ്ടിന്റെ സിഎജിആര്‍-20.66 % ആണ്. 89.46 ശതമാനം നിക്ഷേപവും ഇന്ത്യൻ ഓഹികളിലാണ് ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. 56.76 ശതമാനം സോള്‍ കാപ് ഓഹരികളിലും 7.02 ശതമാനം മിഡ് കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുളളത്. 

Also Read: ഈ തട്ട് താഴ്ന്നു തന്നെ; നിരക്കുയർത്തിയിട്ടും ബാങ്കുകൾക്ക് തൊടാനാകാത്ത പോസ്റ്റ് ഓഫീസ് പലിശ; ഇതാണ് ആ നിക്ഷേപംAlso Read: ഈ തട്ട് താഴ്ന്നു തന്നെ; നിരക്കുയർത്തിയിട്ടും ബാങ്കുകൾക്ക് തൊടാനാകാത്ത പോസ്റ്റ് ഓഫീസ് പലിശ; ഇതാണ് ആ നിക്ഷേപം

Read more about: mutual fund sip invest
English summary

Start SIP 1,000 And Get Above 1 Crore With Annual Setup Of 10%; Details Here

Start SIP 1,000 And Get Above 1 Crore With Annual Setup Of 10%; Details Here
Story first published: Tuesday, June 14, 2022, 20:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X