വിരമിക്കുമ്പോൾ നല്ലൊരു സമ്പാദ്യം കൈയിൽ കിട്ടിയാൽ സന്തോഷമല്ലേ! അതിന് എവിടെ നിക്ഷേപിക്കണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധ്വാനിക്കുന്ന കാലത്തോളം നന്നായി ജീവിക്കാം, അതിന് ശേഷമോ?. ജോലി ചെയ്യാൻ കഴിയുന്ന സമയത്ത് മികച്ച നിക്ഷേപങ്ങൾ നടത്തിയാലല്ലെ വിരമിക്കലിന് ശേഷവും സന്തോഷമുള്ള ജീവിതം നയിക്കാനാവൂ. ആവശ്യത്തിന് സമ്പാദ്യമില്ലാത്തവരും അധിക വരുമാനം കണ്ടെത്താനാകാത്തവരും വിരമിക്കൽ കാലത്തെ ആശങ്കയോടെയാണ് നോക്കുന്നത്. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അവസാനിക്കുന്നതല്ല ജീവിതം. വിരമിച്ച ശേഷമാണ് സ്വന്തം ജീവിതത്തിന് കൂടുതൽ സംരക്ഷണവും കരുതലും സ്വയം നൽകേണ്ടത്. ഇതിന് നാളേക്ക് വേണ്ടി നിക്ഷേപിച്ചു തുടങ്ങുകയെന്നത് മാത്രമാണ് ആകെയുള്ള ഉപായം.

 

എവിടെ നിക്ഷേപിക്കാം

നിക്ഷേപിക്കാനിറങ്ങുമ്പോൾ എവിടെ എന്നതാകും അടുത്ത ചോദ്യം. കുറഞ്ഞ നഷ്ട സാധ്യത, ലഭിക്കുന്ന പലിശ നിരക്ക് എന്നിവ നോക്കിയാണ് പലരും എവിടെ നിക്ഷേപമെന്ന് തിരഞ്ഞെടുക്കുന്നത്. ഓഹരി വിപണിയിൽ റിസ്‌ക് ഉണ്ടെങ്കിലും വിദഗ്ധ ഉപദേശം സ്വീകരിച്ചും വിപണിയെ പറ്റി പഠിച്ചും മികച്ച നേട്ടം സ്വന്തമാക്കാം. ചില സർക്കാർ സ്കീമുകൾ നഷ്ട സാധ്യതയില്ലെങ്കിലും ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. ഇവയിൽ ശ്രദ്ധയോടെയുള്ള നിക്ഷേപം വാർധക്യ കാലത്തെ നന്നായി മുന്നോട്ട് കൊണ്ടു പോകാൻ സഹായിക്കും. 

ഓഹരി വിപണി

വിരമിക്കൽ കാലത്തേക്കുള്ള നിക്ഷേപമായി ഓഹരി വിപണിയെ തിരഞ്ഞെടുക്കുകയാണെങ്കിൽ സൂക്ഷ്മതയും കരുതലും വെച്ച് വേണം നിക്ഷേപം നടത്താൻ. ഓഹരി വിപണിയിൽ നിന്ന് ലഭിക്കുന്ന ആദായത്തെ മറികടക്കുന്ന മറ്റൊരു നിക്ഷേപ മാർഗമില്ലെന്നത് ശരിയാണ്. എന്നാൽ അതിനൊത്ത നഷ്ട സാധ്യത വിപണിയിലുണ്ട്. ഇത് മുന്നിൽ കണ്ട് വേണം നിക്ഷേപത്തിനിറങ്ങാൻ. എത്ര ആദായം തരുമെന്ന് മുൻകൂട്ടി പറയാൻ സാധിക്കുകയില്ലെന്നതാണ് ഓഹരി വിപണിയുടെ പ്രശ്‌നം. മുഴുവൻ തുകയും ഒന്നിച്ച് നിക്ഷേപിക്കാതെ പോർട്ട്‌ഫോളിയോ ആവശ്യത്തിന് സമയമെടുത്ത് വലുതാക്കുകയാണ് മികച്ച തന്ത്രം. മികച്ച ലാഭ വിഹിതം പങ്കുവെയ്ക്കുന്ന കമ്പനികളെ തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുന്നത് വിരമിക്കൽ കാലത്ത് മികച്ച വരുമാനം ഉറപ്പാക്കും. കൃത്യമായി വിവിധ കമ്പനികളിൽ നിക്ഷേപം നടത്തിയാൽ മാസന്തോറും നല്ലൊരു തുക ലാഭ വിഹിതമായി അക്കൗണ്ടിലെത്തിക്കാൻ പറ്റും.

Also Read: കൂടുന്ന ശമ്പളം നികുതിക്ക് വിട്ടുകൊടുക്കല്ലെ; നികുതിയിളവ് നേടാം ഈ വഴികളില്‍

എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട്

ജോലിക്കാലത്ത് നിക്ഷേപിക്കുകയാണെങ്കിൽ മികച്ച ആദായം നൽകുന്നൊരു നിക്ഷേപ മാർ​ഗമാണ് എംപ്ലോയിമെന്റ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്). സ്വകാര്യ കമ്പനികളിലെ തൊഴിലാളികൾക്കാണ് ഇതിന്റെ നേട്ടം. നിലവിൽ വർഷത്തിൽ 8.10 ശതമാനം പലിശ ഇപിഎഫ് അനുവദിക്കുന്നുണ്ട്. 1961 ലെ ആദായ നികുതി നിയമം പ്രകാരം നികുതിയിളവ് ഇപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കും. 1.5 ലക്ഷം വരെ നികുതിയിളവാണ് ലഭിക്കുക. നിക്ഷേപത്തിന് നൽകുന്ന പലിശ അടിസ്ഥാനമാക്കിയാൽ രണ്ടാമത് വരുന്നത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) ആണ്. ദീർഘകാല നിക്ഷേപവും മികച്ച പലിശയും പിപിഎഫിൽ നിന്നും ലഭിക്കുന്നു. പിപിഎഫ് നിക്ഷേപവും പലിശയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിപിഎഫ് അക്കൗണ്ട് തുറന്ന് നിക്ഷേപം നടത്താം. ചുരുങ്ങിയത് 500 രൂപയും ഉയർന്ന നിക്ഷേപമായി 1.5 ലക്ഷവും നിജപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ നിക്ഷേപം നടത്തേണ്ടതുണ്ട്. നിലവിൽ 7.10 ശതമാനമാണ് പിപിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശ. എല്ലാ പാദത്തിലും പിപിഎഫ് പലിശ പുറത്തുവിടും.  

Also Read: എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം

എൻപിഎസ്

പ്രായവും താൽപര്യവും അനുസരിച്ച് നാഷണൽ പെൻ്‍ഷൻ സിസ്റ്റത്തിൽ (എൻപിഎസ്) അംഗമാകാവുന്നതാണ്. വിരമിച്ച ശേഷം പെൻഷൻ തേടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്. 18 മുതൽ 70 വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. കുറഞ്ഞത് ആയിരം രൂപയുടെ നിക്ഷേപം എൻപിഎസ് അക്കൗണ്ടിൽ നിക്ഷേപിക്കണം. വിരമിക്കൽ വരെ നിക്ഷേപം തുടരണം. കാലാവധി പൂർത്തിയായാൽ 60 ശതമാനം തുക പിൻവലിക്കാം. ബാക്കി തുക പെൻഷനായി നിക്ഷേപകന് ലഭിക്കും. എൻപിഎസ് നിക്ഷേപങ്ങൾക്ക് 1.5 ലക്ഷം രൂപ ആദായ നികുതി ഇളവ് ലഭിക്കും.

Read more about: nps epf ppf stock market investment
English summary

Stock Market, Nps, Epf, Ppf; Best Investment Options For Retirement Life

Stock Market, Nps, Epf, Ppf; Best Investment Options For Retirement Life
Story first published: Friday, May 20, 2022, 18:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X