5 ലക്ഷം നിക്ഷേപിക്കുമ്പോൾ 30,000 രൂപ മാസ വരുമാനം; ജീവിതം സുരക്ഷിതമാക്കാൻ നോക്കാം ഈ പെൻഷൻ പ്ലാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിക്കാലത്ത് എന്ന പോലെ സാമ്പത്തിക സുരക്ഷിതത്വം വിരമിക്കൽ കാലത്തും ആവശ്യമാണ്. സർക്കാർ ജീവനക്കാരായിരുന്നവർക്ക് ലഭിക്കുന്ന പെൻഷൻ വിരമിച്ചക്കൽ കാലത്തെ ചെലവുകൾക്ക് ഉപയോ​ഗിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എല്ലാ മേഖലയിലും പെൻഷന്റെ ​ഗുണങ്ങൾ ലഭിക്കണമെന്നില്ല. ഇത്തരക്കാർക്ക് പെൻഷൻ പദ്ധതികളാണ് അനുയോജ്യം. ജോലിക്കാലത്തെ നിക്ഷേപത്തിലൂടെ മാസ വരുമാനം എന്നതാണ് ഈ പദ്ധതികളുടെ ​ഗുണം.

 

നിരവധി പെൻഷൻ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. ഇതിൽ ഓരോരുത്തരുടെയും ചെലവുകൾ തിരിച്ചറിഞ്ഞ് നിക്ഷേപിക്കണം. വിരമിക്കൽ കാലത്തേക്കുള്ള പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ സ്ഥിര വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം ഇത്തരത്തിലുള്ളൊരു പദ്ധതിയാണ് ടാറ്റ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ പ്ലാന്‍.

5 ലക്ഷത്തിന്റെ വാർഷിക പ്രീമിയം അടവിലൂടെ ജീവിത കാലത്തോളം 4 ലക്ഷം രൂപ വാർഷിക വരുമാനമായി ലഭിക്കുന്ന പദ്ധതിയാണിത്. സുരക്ഷിതമായ വിരമിക്കൽ വരുമാനം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പദ്ധതി വിശദാംശങ്ങൾ നോക്കാം.

ടാറ്റ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ പ്ലാന്‍

ടാറ്റ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ പ്ലാന്‍

40-80 വയസ് വരെ പ്രായമുള്ളവർക്ക് ടാറ്റ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗ്യാരണ്ടി പെന്‍ഷന്‍ പ്ലാനിൽ ചേരാൻ സാധിക്കും. ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്ന ഒരു ആന്യുറ്റി പ്ലാനാണിത്. നാല് തരം ആന്യുറ്റി ഓപ്ഷനുകൾ പദ്ധതിയിലുണ്ട്. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാൻ, ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാൻ വിത്ത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ്, ഡിഫേഡ് ലൈഫ് ആന്യുറ്റി (GA-I), ഡിഫേഡ് ലൈഫ് ആന്യുറ്റി (GA-II) എന്നിവയിൽ നിന്ന് പോളിസി ഉടമയക്ക് ആവശ്യമായവ തിരഞ്ഞെടുക്കാം.

പ്രീമിയം

ഒറ്റത്തവണ പ്രീമിയം അടവും റെ​ഗുലർ പ്രീമിയം അടവും സാധിക്കും. സിം​ഗിൽ ലൈഫ് ആന്യുറ്റിയും ജോയിന്റ് ലൈഫ് ആന്യുറ്റി അനുവദിക്കും. ഒരാളുടെ മരണ ശേഷം പങ്കാളിക്ക് തുടർന്നും പെന്‍ഷന്‍ ലഭിക്കുന്നതാണ് ജോയിന്റ് ആന്യുറ്റി. രണ്ടു പേരുടെയും മരണ ശേഷം തുക നോമിനിക്ക് തിരികെ ലഭിക്കും. 5-12 വർഷമാണ് പ്രീമിയം അടവ് വരുന്നത്. 0-5 വർഷം വരെയാണ് ഡിഫർമെന്റ് പിരിയഡ്. 

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

ടാറ്റ എഐഎ ആന്യുറ്റി പ്ലാനില്‍ ഡിഫേഡ് ലൈഫ് ആന്യുറ്റി (GA-I) വിത്ത് റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസ് തിരഞ്ഞെടുത്തരാൾക്ക് എത്ര രൂപ ലഭിക്കുമെന്ന് നോക്കാം. 45 വയസുകാര‌ൻ വര്‍ഷത്തില്‍ 5 ലക്ഷത്തിന്റെ പ്രീമിയം 7 വര്‍ഷം തുടര്‍ച്ചയായി അടച്ചാല്‍ എട്ടാം വര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കും.

വര്‍ഷത്തില്‍ 2,61,030 രൂപയാണ് ലഭിക്കുക. 7.46 ശതമാനം ആന്യുറ്റി നിരക്കാണ് പോളിസി ഉടമയ്ക്ക് ലഭിക്കുന്നത്. പോളിസി ഉടമ മരണപ്പെട്ടാല്‍ പ്രീമിയം അടച്ച തുക മുഴുവനും അവകാശിക്ക് മരണാനുകൂല്യ (ഡെത്ത് ബെനഫിറ്റ്)മായി ലഭിക്കും.

ജോയിന്റ് ലൈഫ് ഓപ്ഷന്‍

ഡിഫേഡ് ലൈഫ് ആന്യുറ്റി (GA-II) ആന്‍ഡ് വിത്ത് റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസ് പ്രകാരം 50 വയസുകാരന്‍ 5 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് പ്രീമിയം അടച്ചാല്‍ 60ാം വയസിൽ വിരമിക്കല്‍ കാലം തൊട്ട് വര്‍ഷത്തിൽ 4,06,100 രൂപ ലഭിക്കും. മാസത്തില്‍ ഇത് 33,841 രൂപ ലഭിക്കും.

പോളിസി ഉടമയുടെ മരണ ശേഷം അടച്ച പ്രീമിയം നോമിനിക്ക് തിരികെ ലഭിക്കുകയും ചെയ്യും. ജോയിന്റ് ലൈഫ് ഓപ്ഷന്‍ പ്രകാരം 48 കാരനായ ഭര്‍ത്താവും 45 കാരനായ ഭാര്യയും ചേര്‍ന്ന് വര്‍ഷത്തില്‍ 2 ലക്ഷം രൂപ 12 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ വര്‍ഷത്തിൽ 2,12040 രൂപ ലഭിക്കും. മരണ ശേഷം നോമിനിക്ക് 24 ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്യും.

Read more about: pension
English summary

TATA AIA Pension Plan; Get Monthly Pension Rs 30,000 By Paying 5 Lakh Rs Annual Premium

TATA AIA Pension Plan; Get Monthly Pension Rs 30,000 By Paying 5 Lakh Rs Annual Premium
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X