വേഗത്തിൽ പണമുണ്ടാക്കണം, പരമാവധി ലാഭം നേടണം. ഇതാണ് ഇന്ന് പലരുടെയും ചിന്ത. ഇത്തരം മാനസികാവസ്ഥയെ ചൂഷണം ചെയ്യാൻ തട്ടിപ്പുകൾ സജീവമായ കാലത്ത് ഇതിൽ വീഴാതിരിക്കാൻ ശ്രദ്ധ വേണം. ഇന്ന് വേഗത്തിൽ ഉയർന്ന തുക ലാഭമുണ്ടാക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളിലൊന്നാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ.വിഗദ്ധരായ പ്രൊഫഷണളുകൾ നിയന്ത്രിക്കുന്നതിനാൽ കുറഞ്ഞ റിസ്കിൽ സാധരണക്കാർക്കും നിക്ഷേപിക്കാവുന്ന സ്കീമുകളാണിത്.
മാസത്തിൽ എസ്ഐപി വഴി നിക്ഷേപിക്കാൻ സാധിക്കുന്നു എന്നതും മ്യൂച്വൽ ഫണ്ടുകളുടെ സാധ്യതയാണ്. മാസത്തിൽ 10,000 രൂപയുടെ എസ്ഐപി ചെയ്തൊരാൾക്ക് 4 വർഷം കൊണ്ട് 8.40 ലക്ഷം രൂപ തിരികെ നൽകിയൊരു മ്യൂച്വൽ ഫണ്ടാണ് ടാറ്റ് സ്മോൾ കാപ് ഫണ്ട്. ഇതിന്റെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ടാറ്റ സ്‌മോള്‍ കാപ് ഫണ്ട്- ആദായം
2018 നവമ്പറിൽ ആരംഭിച്ച ഫണ്ട് നാല് വർഷം പൂർത്തിയാക്കി. നാല് വര്‍ഷത്തെ വാർഷിക ആദായം 30.65 ശതമാനമാണ്. മാസം 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയൊരാൾക്ക് 8.39 ലക്ഷം രൂപയാണ് നേടാനായത്. 4.70 ലക്ഷം രൂപയാണ് വളർന്ന് ഈ നേട്ടം സമ്മാനിച്ചത്.
കഴിഞ്ഞ 1 വർഷം കൊണ്ട് 16.18 ശതമാനത്തിന്റെ പ്രകടനം ഫണ്ട് നടത്തി. 10,000 രൂപയുടെ മാസ എസ്‌ഐപി വഴിയുള്ള 1.20 ലക്ഷത്തിന്റെ നിക്ഷേപം 1.30 ലക്ഷം രൂപയായി. മൂന്ന് വര്ഷത്തിനിടെ 29.75 ശതമാനം ആദായമാണ് ഫണ്ട് നൽകിയത്. 10,000 രൂപയുടെ മാസ എസ്‌ഐപി വഴി നിക്ഷേപിച്ച 3.60 ലക്ഷം രൂപ വളർന്ന് 5.90 ലക്ഷം രൂപയായി.

ടാറ്റ സ്‌മോള്‍ കാപ് ഫണ്ട്
2018 നവംബറിലാണ് ടാറ്റ സ്‌മോള്‍ കാപ് ഫണ്ട് ആരംഭിച്ചത്. 2022 ഒക്ടോബര്‍ 31 നുള്ള കണക്ക് പ്രകാരം 2664.24 രൂപയുടെ ആസ്തിയാണ ഫണ്ട് കൈകാര്യം ചെയ്യുന്നത്. നവംബർ 25 പ്രകാരം ടാറ്റ സ്മോൾ കാപ് ഫണ്ട് റെഗുലർ പ്ലാനിന്റെ നെറ്റ് അസറ്റ് വാല്യു 23.932 രൂപയാണ്. ഡയറക്ട് പ്ലാനിൽ 25.83 രൂപയുമാണ്.

ഡയറക്ട് പ്ലാനിന് 0.29 ശതമാനവും റെഗുലർ പ്ലാനിൽ 2.20 ശതമാനവുമാണ് ചെലവ് അനുപാതം. 5,000 രൂപയാണ് നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക. 500 രൂപ മുതൽ എസ്ഐപി ചെയ്യാൻ സാധിക്കും. നിക്ഷേപം 365 ദിവസത്തിന് മുൻപ് പിൻവലിക്കുകയാണെങ്കിൽ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്.
Also Read: ക്രെഡിറ്റ് കാര്‍ഡ് കയ്യിലുണ്ടോ? നല്ല രീതിയിൽ ഉപയോഗിക്കാൻ ഈ അഞ്ച് ശീലങ്ങള്‍ പിന്തുടരാം

ഫണ്ടിന്റെ നിക്ഷേപം
ക്യാപിറ്റൽ ഗുഡ്‌സ്, സർവീസ്, എഫ്എംസിജി, കെമിക്കൽസ്, ഹെൽത്ത്‌കെയർ, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽസ്, കൺസ്ട്രക്ഷൻ, കൺസ്ട്രക്ഷൻ , ഓയിൽ ഗ്യാസ് തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികളിൽ ഫണ്ടിന് നിക്ഷേപമുണ്ട്. ആൽകാർഗോ ലോജിസ്റ്റിക്സ്, ഐഡിഎഫ്സി ലിമിറ്റഡ്, ഡിസിബി ബാങ്ക്, ബാസ്ഫ് ഇന്ത്യ, കിർലോസ്കർ ന്യൂമാറ്റിക് കമ്പനി, റെഡിംഗ്ടൺ (ഇന്ത്യ), ട്യൂബ് ഇൻവെസ്റ്റ്മെന്റ്സ് ഓഫ് ഇന്ത്യ തുടങ്ങിയവായാണ് നിക്ഷേപമുള്ള കമ്പനികൾ.
ആകെ നിക്ഷേപത്തിന്റെ 94.26 ശതമാനവും സ്മോൾ ക്യാപ് ഓഹരികളിലാണ്. 5.74 ശതമാനമാണ് മിഡ് കാപ് ഫണ്ടുകളിലുള്ളത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.