മ്യൂച്വൽ ഫണ്ടിൽ തുടക്കകാരാണോ? നിക്ഷേപം പിൻവലിക്കുന്നതിനെ പറ്റിയും അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സങ്കീർണതകളൊന്നുമില്ലാതെ നിക്ഷേപം നടത്താൻ സാധിക്കുമെന്നതതാണ് മ്യൂച്വൽ ഫണ്ടുകളുടെ ​ഗുണം. രേഖകൾ സമർപ്പിച്ചാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് മാസത്തിൽ ഓട്ടോ ഡെബിറ്റായി പണം നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് മ്യൂച്വൽ ഫണ്ട് എസ്ഐപിയിലെ രീതി. നിക്ഷേപത്തെ പോലെ തന്നെ എളുപ്പമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള പിൻവലിക്കലുകളും.

പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക് പണ ലഭ്യത ഉറപ്പു വരുത്തുന്നതില്‍ മുന്നിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍. പണം പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കി 4 ദിവസത്തിനകം പണം നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. പണം പിൻവലിക്കുന്നതിന്റെ നടപടികളും ചാർജുകളും നികുതിയും എന്തൊക്കെയാണെന്ന് നോക്കാം.

പിൻവലിക്കുന്ന സാഹചര്യങ്ങൾ

പിൻവലിക്കുന്ന സാഹചര്യങ്ങൾ

മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപം ദീർഘകാലത്തേക്കാണ് ​ഗുണകരമാവുക. എന്നാൽ ചില സാഹചര്യങ്ങളിൽ പാതിവഴിയിൽ നിക്ഷേപം പിൻവലിക്കേണ്ടതായി വരാറുണ്ട്. പല ലക്ഷ്യങ്ങള്‍ വെച്ചാണ് നിക്ഷേപം ആരംഭിക്കുന്നത്. ലക്ഷ്യത്തിലേക്ക് എത്തുന്ന ആദായം തരുന്ന ഫണ്ടുകളാണ് തുടക്കത്തില്‍ തിരിഞ്ഞെടുക്കുക. നിക്ഷേപത്തിന്റെ വളര്‍ച്ച അനുകൂലമല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപം പിന്‍വലിക്കാറുണ്ട്. ഇതോടൊപ്പം പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കും മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കാറുണ്ട്. എന്നാൽ വിപണിയിലെ ചാഞ്ചാട്ടം കണ്ട് പിൻവലിക്കുന്നത് ബുദ്ധിയല്ല. 

Also Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാംAlso Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം

എപ്പോൾ പിൻവലിക്കാം

എപ്പോൾ പിൻവലിക്കാം

ഓപ്പണ്‍ എന്‍ഡഡ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്പന നടത്താം. ഇത് ഭാഗികമായോ പൂര്‍ണമായോ വിറ്റൊഴിവാക്കാനും സാധിക്കും. ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എല്) മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം 3 വര്‍ഷത്തിന് ശേഷം മാത്രമെ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. 

ഇഎല്‍എസ്എസ് ഫണ്ടിലെ നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപയുടെ നികുതിയളവ് ലഭിക്കും. 2019 മേയില്‍ ഇഎല്‍എസ്എസ് ഫണ്ടില്‍ എസ്‌ഐപി വഴി നിക്ഷേപം ആരംഭിച്ചൊരാള്‍ക്ക് 2022 ജൂണില്‍ മാത്രമാണ് നിക്ഷേപം പിന്‍വലിക്കാനാവുക. 

Also Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാംAlso Read: ഭാഗ്യശാലിക്ക് മാസം 5.70 ലക്ഷം രൂപ നേടാം; ആഘോഷങ്ങൾ കളറാക്കാൻ കെഎസ്എഫ്ഇ മള്‍ട്ടി ഡിവിഷന്‍ ചിട്ടി കൂടാം

എങ്ങനെ പിൻവലിക്കാം

എങ്ങനെ പിൻവലിക്കാം

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കാൻ ഫണ്ട് ഹൗസില്‍ പ്രവൃത്തി ദിവസങ്ങളില്‍ ഒരു അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് അസ്റ്റ് മാനേജ്‌മെന്റ് കമ്പനി വഴിയോ ഡീമാറ്റ് അക്കൗണ്ട് വഴിയോ അപേക്ഷ നൽകാം. ഓഫീസില്‍ നേരിട്ടെത്തിയോ അപേക്ഷ നല്‍കാം. പണം പിന്‍വലിക്കാനുള്ള അപേക്ഷ ഫണ്ട് ഹൗസിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഓഫീസില്‍ സമര്‍പ്പിക്കാം. 

Also Read: എസ്‌ഐപി തുടങ്ങിയിരുന്നോ? വരുമാനം ഉയർത്താൻ ഈ 5 കാര്യങ്ങൾ മനസിൽ വെയ്ക്കാംAlso Read: എസ്‌ഐപി തുടങ്ങിയിരുന്നോ? വരുമാനം ഉയർത്താൻ ഈ 5 കാര്യങ്ങൾ മനസിൽ വെയ്ക്കാം

എത്ര തുക ലഭിക്കും

എത്ര തുക ലഭിക്കും

പണം പിന്‍വലിക്കുന്ന ദിവസത്തെ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യുവും കയ്യിലുള്ള മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഗുണിച്ചാല്‍ എത്ര തുക ലഭിക്കുമെന്ന് അറിയാന്‍ സാധിക്കും. എന്നാല്‍ ചെറിയ സമയത്തിനുള്ളിൽ നിക്ഷേപം പിൻവലിക്കുന്ന സാഹചര്യത്തിൽ എക്സിറ്റ് ലോഡ് എന്ന പേരിൽ ഒരു ചാർജ് ഫണ്ട് ഹൗസുകൾ ഈടാക്കും. എക്‌സിറ്റ് ലോഡുള്ള ഫണ്ടുകളാണെങ്കില്‍ എക്സിറ്റ് ലോഡ് അഡ്ജസ്റ്റ് ചെയ്ത ശേഷമാണ് ആ ദിവസത്തെ നെറ്റ് അസ്റ്റ് വാല്യു പരി​ഗണിക്കുക.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തി 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണെങ്കില്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കാറുണ്ട്. ലിക്വിഡ് ഫണ്ടുകളില്‍ എക്‌സിറ്റ് ലോഡ് ഈടാക്കില്ല. ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിച്ചവരാണെങ്കില്‍ 1 വര്‍ഷത്തിന് ശേഷം പിന്‍വലിക്കുന്നതാണ് ഉചിതം. പണം പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുകയാണ്. ഡെബ്റ്റ് ഫണ്ടുകളില്‍ രണ്ട് ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടിലെത്തും. ഇക്വിറ്റി ഫണ്ടുകളില്‍ നാല് ദിവസമെടുത്താണ് ഇത് പൂര്‍ത്തിയാവുക.

നികുതി

നികുതി

നിക്ഷേപം പിൻവലിക്കുന്ന സമയത്താണ് മ്യൂച്വൽ ഫണ്ടുകളിൽ നികുതി നൽകേണ്ടി വരുന്നത്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഒരു വര്‍ഷത്തിന് ശേഷം പിൻവലിക്കുമ്പോള്‍ 1 ലക്ഷം രൂപവരെയുള്ള മൂലധനനേട്ടത്തിന് നികുതിയില്ല. 1 ലക്ഷം രൂപയ്ക്ക് മുകളിൽ 10 ശതമാനമാണ് നികുതി ബാധകമാകുക.

ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ മൂന്ന് വർഷത്തിന് ശേഷം പിൻവലിക്കുകയാണെങ്കിൽ വിലക്കയറ്റം കുറച്ചശേഷമുള്ള നേട്ടത്തിനാണ് നികുതി നല്‍കേണ്ടത്. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് ബാധകമാകുക. ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപം ആരംഭിച്ച് 3 വർഷത്തിന് മുൻപ് പിന്‍വലിക്കുകയാണെങ്കില്‍ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി നൽകണം.

Read more about: mutual fund investment
English summary

Tax And Charges; All You Need To Know About Redemption Of Mutual Fund Investment

Tax And Charges; All You Need To Know About Redemption Of Mutual Fund Investment
Story first published: Thursday, August 18, 2022, 9:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X