8.25% പലിശയും നികുതി ഇളവും; ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപങ്ങൾ വേറെ ലെവൽ; 1.50 ലക്ഷത്തിന് വളര്‍ച്ചയെത്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ് ദീർഘകാല നിക്ഷേപങ്ങളുടെ ലക്ഷ്യം. പണം സുരക്ഷിതമാക്കുന്നതിനും നഷ്ട സാധ്യതകളില്ലാത്തതിനാലും കണക്കിലെടുത്ത് ബാങ്ക് നിക്ഷേപങ്ങളെയാണ് പലരും ആശ്രയിക്കുന്നത്.

 

ഇവിടെ ബാങ്കിന്റെ സുരക്ഷിതത്വത്തിനൊപ്പം നികുതി ആനുകൂല്യം കൂടെ ലഭിച്ചാൽ നിക്ഷേപകർക്ക് അധിക നേട്ടമാകും. നികുതി ആനുകൂല്യങ്ങൾ നൽകി സ്ഥിര നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതിയാണ് ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം. ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപത്തിൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളും 1.50 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന പലിശയും നോക്കം.

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം

ടാക്സ് സേവിം​ഗ് സ്ഥിര നിക്ഷേപം

ടാക്‌സ് സേവിംഗ്‌ സ്ഥിര നിക്ഷേപത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും. നിക്ഷേപിക്കുന്ന തുകയ്ക്ക് പരമാവധി 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ജോയിന്റ് അക്കൗണ്ടാണെങ്കില്‍ ആദ്യ ഹോള്‍ഡര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഹിന്ദു അഭിവക്ത കുടുംബത്തിനും വ്യക്തിഗത നിക്ഷേപകര്‍ക്കുമാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപം ഉപയോഗിക്കാനാവുക. അഞ്ച് വര്‍ഷം ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്.

ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ പൊതു വിഭാഗത്തിന് 7.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.25 ശതമാനവനുമാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക്. പൊതു വിഭാഗത്തിന് 1.50 ലക്ഷം നിക്ഷേപിച്ചാല്‍ 2.17 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.26 ലക്ഷം രൂപയും ലഭിക്കും.

ഡിസിബി ബാങ്ക്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസിബി ബാങ്കിലെ ടാക്‌സ് സേവിം്‌സ് അക്കൗണ്ടില്‍ 10,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. സാധാരണ നിക്ഷേപകര്‍ക്ക് 7.25 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനം പലിശയും ലഭിക്കും. പൊതു വിഭാഗത്തിലെ നിക്ഷേപകര്‍ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2.15 ലക്ഷം രൂപ പിന്‍വലിക്കാം.

ഡോയ്‌ചെ ബാങ്ക്

ഡോയ്‌ചെ ബാങ്ക്

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ബാങ്കാണ് ഡോയ്‌ചെ ബാങ്ക്. ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശയാണ് ഡോയ്‌ചെ ബാങ്ക് നല്‍കുന്നത്. സിറ്റി യൂണിയന്‍ ബാങ്കും ഇതേ പലിശ നല്‍കുന്നു. 1.50 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 2.12 ലക്ഷം രൂപ തിരികെ ലഭിക്കും.

Also Read: ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം; ഒഴിവാക്കി വിട്ടാൽ പിഴയും ജയിലും ഉറപ്പ്Also Read: ആദായ നികുതി നോട്ടീസ് ലഭിച്ചാല്‍ എന്തുചെയ്യണം; ഒഴിവാക്കി വിട്ടാൽ പിഴയും ജയിലും ഉറപ്പ്

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ടാക്‌സ് സേവിംഗ്‌സ് എഫ്ഡിക്ക് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 6.95 ശതമാനമാണ്. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ ഉയര്‍ന്ന നിരക്കാണിത്. 1.50 ലക്ഷത്തിന്റെ നിക്ഷേപം കാലാവധിക്ക് ശേഷം 2.12 ലക്ഷം രൂപയായി തിരികെ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.13 ശതമാനം പലിശ ലഭിക്കും. 

Also Read: 100 വയസ് വരെ 36,000 രൂപ പെൻഷൻ നേടാം; ദിവസ അടവ് വരുന്നത് 44 രൂപ; ഈ പദ്ധതി നിങ്ങളറിഞ്ഞോAlso Read: 100 വയസ് വരെ 36,000 രൂപ പെൻഷൻ നേടാം; ദിവസ അടവ് വരുന്നത് 44 രൂപ; ഈ പദ്ധതി നിങ്ങളറിഞ്ഞോ

യെസ് ബാങ്ക്

യെസ് ബാങ്ക്

യെസ് ബാങ്ക്, ഐഡിബിഐ, സൂര്യോദയ് ്സമോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ 6.75 ശതമാനം പലിശ ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നു, 1.50 ലക്ഷം രൂപയുടെ നിക്ഷേപം 2.10 ലക്ഷം രൂപയായി വളരും. യൂണിയന്‍ ബാങ്കില്‍ 6.70 ശതമാനം പലിശയാണ് ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. 1.560 ലക്ഷം രൂപ 2.09 ലക്ഷം രൂപയാകും. 

Also Read: EEE വിഭാഗത്തിലെ നിക്ഷേപങ്ങളെങ്കിൽ ചില്ലികാശ് നികുതി അടയ്ക്കാതെ ലക്ഷങ്ങള്‍ കീശയിലാക്കാം; 5 നിക്ഷേപങ്ങള്‍ ഇതാAlso Read: EEE വിഭാഗത്തിലെ നിക്ഷേപങ്ങളെങ്കിൽ ചില്ലികാശ് നികുതി അടയ്ക്കാതെ ലക്ഷങ്ങള്‍ കീശയിലാക്കാം; 5 നിക്ഷേപങ്ങള്‍ ഇതാ

ടിഡിഎസ് ബാധകമാകും

ടിഡിഎസ് ബാധകമാകും

ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് മാത്രമാണ് നികുതി ഇളവ് ലഭിക്കുക. പലിശ വരുമാനത്തിന് നിലവിലെ ടി.ഡി.എസ്. പ്രകാരം നികുതി ഈടാക്കും. അഞ്ച് വര്‍ഷത്തെ ലോക്-ഇന്‍ പിരിയഡില്‍ ലോണ്‍ സൗകര്യം ലഭിക്കില്ല. നിക്ഷേപകന്റെ മരണത്തോടെ നിയമപരമായ അവകാശിക്ക് പണം പിന്‍വലിക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ നിക്ഷേപം കാലാവധിയോളം തുടരാം. മറ്റു സാഹചര്യങ്ങളില്‍ കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദിക്കില്ല. ഓട്ടോ റീ ഇൻവെസ്റ്റ്മെന്റ് സൗകര്യവും ഈ സ്ഥിര നിക്ഷേപത്തിനില്ല.

Read more about: investment fixed deposit
English summary

Tax Saving FD Attract With 8.25 Percentage Interest With Tax Benefit; How Much Return On 1.50 Lakhs

Tax Saving FD Attract With 8.25 Percentage Interest With Tax Benefit; How Much Return On 1.50 Lakhs, Read In Malayalam
Story first published: Friday, November 25, 2022, 18:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X