എസ്‌ഐപി തുടങ്ങിയിരുന്നോ? വരുമാനം ഉയർത്താൻ ഈ 5 കാര്യങ്ങൾ മനസിൽ വെയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ നേരിട്ട് ഇറങ്ങാൻ സാധിക്കാത്തവർക്ക് വിപണിയുടെ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്ന നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം ദീർഘകാലത്തേക്ക് ഉയർന്ന ആദായം നേടി തരുന്നവയാണ്. ഈയിടെ ക്യാഷ്ഇ എന്ന ഫിനാൽഷ്യൽ വെൽനെസ് പ്ലാറ്റ്ഫോം നടത്തിയ സർവെയിൽ സമ്പാദിച്ചു തുടങ്ങുന്നവരിൽ 47 ശതമാനവും നിക്ഷേപത്തിന് എസ്‌ഐപി രീതിയാണ് തിരഞ്ഞെടുക്കുന്നത് എന്നാണ് കണ്ടെത്തിയത്.

ഇത് ശരി വെയ്ക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. മ്യുച്വൽ ഫണ്ട് നിക്ഷേപകരിൽ നിന്ന് എസ്‌ഐപി വഴി മാസത്തിൽ 12,000 കോടി രൂപയാണ് ഫണ്ട് ഹൗസുകളിലേക്ക് എത്തുന്നത്. നിക്ഷേപകരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും നിക്ഷേപത്തെ പറ്റി വലിയ ധാരണയില്ലത്ത പ്രശ്നം പലർക്കുമുണ്ട്. തുടക്കകാർക്ക് നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാക്കാനുള്ള വഴിയാണ് ചുവടെ ചേർക്കുന്നത്.  

സാമ്പത്തിക ലക്ഷ്യം അറിഞ്ഞ് നിക്ഷേപിക്കുക

സാമ്പത്തിക ലക്ഷ്യം അറിഞ്ഞ് നിക്ഷേപിക്കുക

ഹ്രസ്വകാലത്തേക്കാണോ അടുത്ത 10-15 വർഷത്തേക്കുള്ള ആവശ്യങ്ങൾക്കാണോ നിങ്ങൾ നിക്ഷേപം നടത്തുന്നത്?. എസ്‌ഐപി ആരംഭിക്കുന്നതിന് മുൻപ് എത്രകാലം നിക്ഷേപം തുടരുമെന്നത് സംബന്ധിച്ച് ധാരണയുണ്ടാകണം. ഇതിനൊപ്പം എന്ത് കാര്യത്തിനാണ് നിക്ഷേപിക്കുന്നത് എന്നതും പ്രധാനമാണ്. ആവശ്യമായ തുക അറിയാതെ എത്ര കാലം നിക്ഷേപിക്കണമെന്ന് അറിയാനും സാധിക്കില്ല.

ഓരോരുത്തരുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ വ്യത്യാസമായിരിക്കും. മൂന്ന് വർഷത്തിന് ശേഷം വിവാഹത്തിന് നിക്ഷേപിക്കുന്നവരും വിരമിക്കൽ കാലത്തേക്കുള്ള ഫണ്ടിനായുള്ള നിക്ഷേപം നടത്തുന്നവരും വാഹനം, വീട് എന്നീ ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നവരുമുണ്ടാകാം. 

Also Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാംAlso Read: വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം

പണപ്പെരുപ്പത്തെ മറികടക്കുക

പണപ്പെരുപ്പത്തെ മറികടക്കുക

കാലം കഴിയുന്തോറും പണത്തിന്റെ മൂല്യം കുറഞ്ഞു വരികയാണ്. ഇതിനാൽ പണപ്പെരുപ്പ നിരക്കിനെ മറികടക്കുന്ന ആദായം നൽകുന്നിടത്ത് നിക്ഷേപിക്കുക എന്നതാണ് പ്രഥമ പരിഗണന നൽകേണ്ട കാര്യം തന്നെയാണ്. ഇതിനൊപ്പം നിക്ഷേപം ഓരോ വർഷവും ഉയർത്താൻ തയ്യാറാകണം. സാധാരണയായി എസ്‌ഐപി തുക വർഷത്തിൽ 10 ശതമാനം ഉയർത്തുന്നതാണ് മികച്ച തീരുമാനം.

നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ തുക ഉയർത്താം. ഇതോടൊപ്പം ലക്ഷ്യം വെയ്ക്കുന്ന തുക നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ പണപ്പെരുപ്പ ഭീഷണി മറികടന്ന് ആവശ്യത്തിന് പര്യാപ്തമാണോയെന്ന് പരിശോധിക്കണം. 

Also Read: ഒരു ലക്ഷം രൂപയിൽ നിന്ന് മാസം 5,000 രൂപ ലഭിക്കാനുള്ള അവസരം; അറിയാം ഈ ആന്യുറ്റി പ്ലാൻAlso Read: ഒരു ലക്ഷം രൂപയിൽ നിന്ന് മാസം 5,000 രൂപ ലഭിക്കാനുള്ള അവസരം; അറിയാം ഈ ആന്യുറ്റി പ്ലാൻ

ഫണ്ടിനെ പറ്റി അറിയുക

ഫണ്ടിനെ പറ്റി അറിയുക

നഷ്ട സാധ്യതയും ആദായവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. അതായത് ഉയർന്ന റിസ്‌കുള്ള ഫണ്ടുകൾ ഉയർന്ന ആദായം നൽകുന്നു. നിക്ഷേപത്തിൽ കൂടുതൽ റിസ്‌കെടുക്കേണ്ടതുണ്ടോ, നഷ്ട സാധ്യതയിലേക്ക് പോകാതെ സുരക്ഷിതമായി നിക്ഷേപം നടത്തണമോയെന്നുള്ള കാര്യങ്ങൾ നിക്ഷേപത്തിന് മുൻപ് തീരുമാനിക്കണം. ഇതിന് അനുസരിച്ചാണ് ഇക്വിറ്റി ഫണ്ട്, ഹൈബ്രിഡ് ഫണ്ട്, ഡെബ്റ്റ് ഫണ്ട് എന്നിവയിൽ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചാർജ് വർഷത്തിൽ ഫണ്ട് ഹൗസുകൾ ഈടാക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന ഫണ്ടിൽ എക്‌സ്‌പെൻസ് നിരക്ക് കൂടുതലാണോ എന്നുള്ള കാര്യം പരിശോധിക്കണം. നിക്ഷേപം പിൻവലിക്കുമ്പോഴുള്ള എക്‌സിറ്റ് ലോഡും നിക്ഷേപിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കണം.

ഇക്വിറ്റി

ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപങ്ങളിലൂടെ റുപ്പീ കോസ് ആവറേജിംഗ് സാധ്യമാകും. ഇതുവഴി ഉയർന്ന നേട്ടം കൊയ്യാൻ സാധിക്കും. ഡെബ്റ്റ് ഫണ്ടുകൾ ഹ്രസ്വകാലത്തേക്കുള്ളവയാണ്. ചെറിയ സമയത്തിനുള്ളിൽ നല്ല ആദായം ലഭിക്കാൻ ഡെബ്റ്റ് ഫണ്ടുകൾ സഹായിക്കും. റിസ്‌കെടുക്കാൻ താൽപര്യമില്ലാത്ത നിക്ഷേപകർക്ക് ഡെബ്റ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. 

Also Read: സമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്‍കേണ്ടി വരും; സാഹചര്യങ്ങളറിയാംAlso Read: സമയത്ത് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരാണോ? ചെറിയ മറവിക്ക് പിഴ നല്‍കേണ്ടി വരും; സാഹചര്യങ്ങളറിയാം

ഫണ്ട് മാനേജർമാർ

ഫണ്ട് മാനേജർമാർ

എല്ലാവരുടെ പണവും നിക്ഷേപിക്കുന്നത് ഒരേ ഓഹരി വിപണിയിലാണ്. പല കമ്പനികളും ഏതാണ്ട് സമാന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിലും ഫണ്ടിൽ നിന്ന് ലഭിക്കുന്ന ആദായം വ്യത്യാസമാണ്. ഇവിടെ വിപണിയിൽ ഫണ്ട് മാനേജരുടെ കഴിവാണ് പ്രധാനം. വ്യത്യസ്ത കമ്പനികൾ വ്യത്യസ്തങ്ങളായ ഫണ്ടുകൾ അനുവദിക്കുമ്പോൾ മികച്ചവ തിരഞ്ഞെടുക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.

കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച ആദായം പൂർണമായും വിശ്വാസത്തിലെടുത്ത് നിക്ഷേപിക്കാൻ സാധിക്കില്ല. കമ്പനിയുടെ ട്രാക്ക് റെക്കോർഡ്, എക്‌സ്‌പെൻസ് നിരക്ക് എന്നിവ കൂടി കഴിഞ്ഞ കാല പ്രകടനത്തിനൊപ്പം പരിഗണിക്കണം.

വൈവിധ്യം

വൈവിധ്യം

നിക്ഷേപത്തെ പറ്റി കാലേകൂട്ടി പ്ലാനിംഗ് നടത്തുന്നുണ്ടെങ്കിൽ ഫണ്ടുകളിലെ വൈവിധ്യവത്കരണം കൂടി മുൻകൂട്ടി നടത്തണം. ഇക്വിറ്റിയിൽ വലിയ തോതിൽ നിക്ഷേപിക്കുന്നത് ചില സമയങ്ങളിൽ വലിയ നഷ്ടം വരുത്തി വെയ്ക്കും. എന്നുകരുതി ഡെബ്റ്റ് ഫണ്ടുകളിൽ മാത്രം നിക്ഷേപിച്ചാൽ ആദായം കുറയുകയും ചെയ്യും. ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മികച്ച നിക്ഷേപമായി പരിഗണിക്കാം. ഇത്തരത്തിൽ വൈവിധ്യവത്കരണം നടത്തുന്നത് റിസ്‌ക് കുറയ്ക്കാൻ സഹായിക്കും.

Read more about: sip mutual fund
English summary

These 5 Points Will Help New Sip Mutual Fund Investors To Get Better Returns

These 6 Points Will Help New Sip Mutual Fund Investors To Get Better Returns
Story first published: Tuesday, August 16, 2022, 19:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X