ഒരു വർഷം കൊണ്ട് 15% വരെ ആദായം; 10,000 രൂപയുടെ എസ്ഐപിയിൽ നിന്ന് 10,000 രൂപ ലാഭം; നോക്കുന്നോ ഈ ഫണ്ടുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മികച്ച ആദായത്തിനൊപ്പം നികുതി ഇളവും തേടുന്നവരാണെങ്കിൽ മ്യൂച്വല്‍ ഫണ്ടിലെ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകൾ (ഇഎൽഎസ്എസ്) തിരഞ്ഞെടുക്കാവുന്നതാണ്. നിക്ഷേപിക്കുന്ന തുകയില്‍ നിന്ന് 1.50 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കുന്നു എന്നതാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമുകളുടെ പ്രത്യേകത. നികുതി ഇളവ് ലഭിക്കുന്ന മറ്റു നിക്ഷേപങ്ങളായ പിപിഎഫ്, സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയേക്കാളും ആദായം ഇഎല്‍എസ്എസ് നല്‍കുന്നുണ്ട്.

മൂന്ന് വര്‍ഷ ലോക്്ഇന്‍ പിരിയഡുള്ള ഇഎല്‍എസ്എസ് ഫണ്ടുകള്‍ വൈവിധ്യവത്കൃത ഇക്വിറ്റി ഫണ്ടുകളാണ്. നികുതി കിഴിവ് ലഭിക്കുന്ന ഫ്‌ലെക്‌സി കാപ് ഫണ്ടുകളായും കണക്കാക്കാം. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് ലാര്‍ജ് കാപ്, മിഡ് കാപ്, സ്മോള്‍ കാപ് എന്നിവയിലുടനീളം ഇഎല്‍എസ്എസ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നു.

ഏതൊരു ഇക്വിറ്റി ഫണ്ടിലും നിക്ഷേപിക്കുന്നത് പോലെ, ഇഎല്‍എസ്എസ് ഫണ്ടില്‍ എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെ ഗുണവും ലഭിക്കുന്നുണ്ട്. പുതിയ വർഷത്തിൽ ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നൊരാൾക്ക് പറ്റിയ ഫണ്ടുകൾ നോക്കാം. 

പരി​ഗണിക്കേണ്ട ഘടകങ്ങൾ

പരി​ഗണിക്കേണ്ട ഘടകങ്ങൾ

നികുതി ഇളവ് നൽകുന്ന മറ്റ് നിക്ഷേപങ്ങളെയും നാണ്യപ്പെരുപ്പത്തെ മറികടക്കുന്ന ആദായം എന്നതാണ് ഇഎൽഎസ്എസ് പദ്ധതികളുടെ നേട്ടം. വിപണിയില്‍ 24 ലധികം ഇഎൽഎസ്എസ് ഫണ്ടുകളുണ്ട്. എന്നാല്‍ നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഒരു ഫണ്ട് തിരഞ്ഞെടുക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലയളവ്, റിസ്‌കെടുക്കാനുള്ള ശേഷി, ബെഞ്ച്മാർക്കിനിതെരയുള്ള പ്രകടനം, മറ്റു ഫണ്ടുകളുമായുള്ള പ്രകടനം, പ്രകടനത്തിന്റെ സ്ഥിരത, ഫണ്ട് മാനേജർ, ഫണ്ട് കമ്പനിയുടെ പ്രവർത്തനം, ചെലവ് അനുപാതം, എക്‌സിറ്റ് ലോഡ്, നെറ്റ് അസറ്റ് തുടങ്ങിയ പ്രധാന ഘടകങ്ങളാണ്. 2022-ൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇക്വിറ്റി ലിങ്ക്ഡ് സേവിം​ഗ്സ് സ്കീം ഫണ്ടുകളെ നോക്കാം.

മികച്ച പ്രകടനം നടത്തിയവ

മികച്ച പ്രകടനം നടത്തിയവ

1 വര്‍ഷത്തെ ആദായം കണക്കാക്കുമ്പോൾ ക്വാണ്ട് ടാക്‌സ് പ്ലാന്‍, എച്ച്ഡിഎഫ്സി ടാക്‌സ് സേവര്‍ ഫണ്ട്, എസ്ബിഐ ടാക്‌സ് അഡ്വാന്റേജ് ഫണ്ട്, കൊട്ടക് ടാക്‌സ് സേവര്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ ടാക്‌സ് സേവര്‍ ഫണ്ട് എന്നിവയാണ് 2022 ലെ മികച്ച 5 ഇഎല്‍എസ്എസ് ഫണ്ടുകള്‍. ഇവ യഥാക്രമം 14.38%, 13.38%, 10.84%, 9.84%, 9.37% എന്നിങ്ങനെയാണ്. ഇഎൽഎസ്എസ് ഫണ്ടിന്റെ 1 വര്‍ഷത്തെ കാറ്റഗറി ശരാശരി വെറും 4.34 ശതമാനം മാത്രമാണ്.

ഈ ഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ക്വാണ്ട് ടാക്‌സ് പ്ലാനും എച്ച്ഡിഎഫ്സി ടാക്‌സ് സേവര്‍ ഫണ്ടും മാത്രമാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്ഥിരതയുള്ള പ്രകടനം നടത്തിയ ഫണ്ടുകൾ. 

Also Read: എടിഎം ഉപയോ​ഗിക്കുന്നതിന് ചാർജ് ഈടാക്കുന്നോ? അധിക ചാർജുകൾ ഒഴിവാക്കാൻ 4 വഴികൾAlso Read: എടിഎം ഉപയോ​ഗിക്കുന്നതിന് ചാർജ് ഈടാക്കുന്നോ? അധിക ചാർജുകൾ ഒഴിവാക്കാൻ 4 വഴികൾ

നിക്ഷേപം

നിക്ഷേപം

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ വിവരങ്ങള്‍ അനുസരിച്ച്, ഇഎൽഎസ്എസ് ഫണ്ടുകളിൽ നവംബർ മാസത്തിൽ നെഗറ്റീവ് ഔട്ട്ഫ്‌ലോ -253.88 കോടിയാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മാസത്തില്‍ 385.95 കോടിയുടെ നിക്ഷേപമാണ് ഇൽഎസ്എസ് ഫണ്ടുകളിലേക്ക് എത്തിയത്. 

Also Read: 4 ലക്ഷം സ്വന്തമാക്കാൻ 10,000 രൂപ മാസ അടവുള്ള 1 ചിട്ടിയോ 5,000 രൂപ അടവ് വരുന്ന 2 ചിട്ടികളോ? ഏതാണ് ലാഭകരംAlso Read: 4 ലക്ഷം സ്വന്തമാക്കാൻ 10,000 രൂപ മാസ അടവുള്ള 1 ചിട്ടിയോ 5,000 രൂപ അടവ് വരുന്ന 2 ചിട്ടികളോ? ഏതാണ് ലാഭകരം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: investment mutual fund
English summary

These ELSS Mutual Funds Gives Up To 15 Percentage Return Over One Year; Details Here

These ELSS Mutual Funds Gives Up To 15 Percentage Return Over One Year; Details Here, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X