ഈ സമയത്ത് നിങ്ങൾ സ്വർണം വാങ്ങാൻ കാശ് ചെലവാക്കുമോ? സ്വ‍‍‍‍‍ർണ നിക്ഷേപത്തിന് തിളക്കം കൂടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കാരണം ലോകമെമ്പാടുമുള്ള നിക്ഷേപകർ, ഓഹരികൾ പോലുള്ള അപകടസാധ്യതയുള്ള അസറ്റ് ക്ലാസുകളിലെ നിക്ഷേപം സർക്കാർ ബോണ്ടുകൾ, സ്വർണം മുതലായ അപകടസാധ്യതയില്ലാത്ത ആസ്തികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. മാത്രമല്ല പരമ്പരാഗതമായി, ഇന്ത്യയിൽ ആളുകൾ സ്വർണം ആഭരണങ്ങളായും നാണയങ്ങളായും മറ്റും നിക്ഷേപം നടത്താറുമുണ്ട്.

പൊതുവായ ചില സംശയങ്ങൾ

പൊതുവായ ചില സംശയങ്ങൾ

സ്വർണ വില 10 ഗ്രാമിന് 43000-47000 എന്ന പരിധിയിൽ വ്യാപാരം നടത്തുമ്പോൾ, എല്ലാവരുടെയും മനസ്സിലുള്ള ചോദ്യം ഇപ്പോൾ മഞ്ഞ ലോഹത്തിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ എന്നാകും? ഈ വർഷം ഇതിനകം സ്വർണ വില 16% ഉയർന്നു. അതുകൊണ്ട് തന്നെ വിലയേറിയ ലോഹത്തിൽ ഇപ്പോൾ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ? സ്വർണം വാങ്ങുന്നതിനുള്ള ന്യായമായ വിലയും പ്രതീക്ഷിക്കാവുന്ന നേട്ടവും എന്താണ്? നിലവിലെ സാഹചര്യത്തിൽ നിക്ഷേപിക്കാനുള്ള ശരിയായ മാർഗം എന്താണ്? ഈ ചോദ്യങ്ങൾ‌ക്കുള്ള ചില ഉത്തരങ്ങൾ ഇതാ..

നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുമോ?

നിങ്ങൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുമോ?

നിങ്ങൾ ഒരു ദീർഘകാല നിക്ഷേപകനാണെങ്കിൽ ദീർഘകാലത്തേക്കുള്ള സമ്പാദ്യമാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിലവിലെ വില സ്വർണം വാങ്ങാനുള്ള നിങ്ങളുടെ തീരുമാനത്തെ ബാധിക്കരുത്. കാരണം ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ ഗവേഷണ പ്രകാരം, പണപ്പെരുപ്പ കാലഘട്ടത്തിൽ സ്വർണം കൈയിലുള്ളത് ഉചിതമായ തീരുമാനമാണ്. പലിശനിരക്ക് കുറയുകയും ഉപഭോഗം കുറയുകയും സമ്പദ്‌വ്യവസ്ഥയിൽ സാമ്പത്തിക സമ്മർദ്ദമുണ്ടാകുകയും ചെയ്യുന്ന കാലഘട്ടമാണ് പണപ്പെരുപ്പം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങൾ ഇനി സ്വർണം വാങ്ങുമോ? ചരിത്രം നൽകുന്ന പാഠം ഇങ്ങനെനിങ്ങൾ ഇനി സ്വർണം വാങ്ങുമോ? ചരിത്രം നൽകുന്ന പാഠം ഇങ്ങനെ

ആഗോള സാമ്പത്തിക പ്രതിസന്ധി

ആഗോള സാമ്പത്തിക പ്രതിസന്ധി

2000ലെയും 2008ലെയും ആഗോള സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും മറ്റും സ്വർണം വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കൊറോണ വൈറസ് മൂലമുള്ള നിലവിലെ സ്ഥിതി മുമ്പത്തെ ആഗോള സാമ്പത്തിക പ്രതിസന്ധികളേക്കാൾ കഠിനമാണ്. ഇതിന്റെ ചില സൂചനകളാണ് ദലാൽ സ്ട്രീറ്റിലെ ഓഹരികളുടെ കുത്തനെയുള്ള വീഴ്ചയിലൂടെയും മറ്റും നാം കണ്ടത്. ക്രൂഡ് ഓയിൽ വിലയും കുത്തനെ ഇടിഞ്ഞിരുന്നു.

ഡിമാൻ‍ഡ് കൂടും

ഡിമാൻ‍ഡ് കൂടും

ആഗോള റേറ്റിംഗ് ഏജൻസികളും അന്താരാഷ്ട്ര നാണയ നിധിയും (ഐ‌എം‌എഫ്) ആഗോള ജിഡിപി നിരക്ക് കുറയുമെന്ന് പ്രവചിച്ചതോടെ ഓഹരികളെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. ഇതോടെ പല നിക്ഷേപകരും നിക്ഷേപം ഓഹരിയിൽ നിന്ന് സ്വ‍‍ർണത്തിലേയ്ക്കും മറ്റും മാറ്റാൻ തുടങ്ങി. ലളിതമായി പറഞ്ഞാൽ, വരും ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതിലേക്ക് ഈ ഘടകങ്ങൾ വിരൽ ചൂണ്ടുന്നു.

നിങ്ങളുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിത നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കണോ?നിങ്ങളുടെ വരുമാനത്തിന്റെ 18 ശതമാനം നിർബന്ധിത നിക്ഷേപ പദ്ധതിയിൽ നിക്ഷേപിക്കണോ?

സ്വർണം കൂടുതൽ തിളങ്ങുമോ?

സ്വർണം കൂടുതൽ തിളങ്ങുമോ?

2020 മാർച്ച് 24 ന് പുറത്തിറക്കിയ വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1973 മുതലുള്ള കണക്കനുസരിച്ച് സ്വർണത്തിൽ നിന്നുള്ള വരുമാനം ശരാശരി 14.10 ശതമാനം ആണ്. 2020 ഏപ്രിൽ 21 ന് രൂപയുടെ മൂല്യം തുടർച്ചയായി കുറയുകയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 77 രൂപയിലെത്തുകയും ചെയ്തു. ഇത് സ്വർണ്ണ വിലയ്ക്ക് ഗുണകരമായി. പകർച്ചവ്യാധി മൂലം ലോകത്തിലെ ധാരാളം സ്വർണ്ണ ഖനികൾ താൽക്കാലികമായി ബിസിനസ്സ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇത് കുറഞ്ഞ വിതരണത്തിനും ഉയർന്ന ഡിമാൻഡിനും കാരണമാകുകയും ഇതുമൂലം സ്വർണ്ണ വില ഉയരാൻ കാരണമാകുകയും ചെയ്യും.

വില കൂടുതൽ ഉയരങ്ങളിലേയ്ക്ക്

വില കൂടുതൽ ഉയരങ്ങളിലേയ്ക്ക്

2019 ഡിസംബറിൽ പകർച്ചവ്യാധിയുടെ ഭീഷണി ഇല്ലാതിരുന്നപ്പോൾ പോലും സ്വർണം 25% വരുമാനം നൽകി. നടപ്പ് വർഷത്തിൽ, സ്വർണം ഇതിനകം 16% വരുമാനം നൽകിയിട്ടുണ്ട്. ഇപ്പോൾ കൊവിഡ് വളരെ വേഗത്തിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഇത് വരും ദിവസങ്ങളിൽ ഓഹരികളിൽ സമ്മർദ്ദം ചെലുത്തും. അതുകൊണ്ട് തന്നെ സ്വർണ്ണ വില ഇനിയും ഉയരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ചുരുക്കത്തിൽ, വരും ദിവസങ്ങളിൽ വില മുകളിലേക്ക് ഉയരാനാണ് സാധ്യത.

നികുതി ലാഭിക്കാൻ ഓണ്‍ലൈന്‍ വഴി നടത്താവുന്ന നിക്ഷേപ മാർഗങ്ങൾ ഇതാനികുതി ലാഭിക്കാൻ ഓണ്‍ലൈന്‍ വഴി നടത്താവുന്ന നിക്ഷേപ മാർഗങ്ങൾ ഇതാ

ശരിയായ നിക്ഷേപ  മാർഗം

ശരിയായ നിക്ഷേപ മാർഗം

നിലവിലെ സാഹചര്യത്തിൽ സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗം സർക്കാരിന്റെ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫ് അല്ലെങ്കിൽ ഗോൾഡ് സോവറിൻ ബോണ്ടുകൾ തിരഞ്ഞെടുക്കുക എന്നതാണ്. ഗോൾഡ് സോവറിൻ ബോണ്ടുകൾക്ക് കീഴിൽ, നിക്ഷേപകർക്ക് ബോണ്ടിന്റെ വിലയിലെ മൂല്യനിർണ്ണയത്തിന് പുറമെ പലിശ രൂപത്തിൽ സ്ഥിര വരുമാനം ലഭിക്കും. കൂടാതെ, കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചിരിക്കുന്ന സ്വർണ്ണ സോവറിൻ ബോണ്ടിന്റെ വിൽപ്പന മൂലധന നേട്ടവും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് ഇവ വിൽക്കുകയാണെങ്കിൽ, മൂലധന നേട്ടത്തിന് നികുതി നൽകേണ്ടി വരും.

നിക്ഷേപം നടത്താം

നിക്ഷേപം നടത്താം

സ്വർണ്ണ വിലയിലുണ്ടായ വർദ്ധനവ് കാരണം, ഡിമാൻഡ് കുറവായതിനാൽ ഭൌതിക സ്വർണ്ണ വിപണിയിൽ ചില പണലഭ്യത പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചേക്കാം, അതിനാൽ ഇടിഎഫ്, സോവറിൻ ബോണ്ടുകൾ എന്നിവയിലൂടെയുള്ള നിക്ഷേപമാണ് മികച്ച ഓപ്ഷൻ. ഇവ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യാവുന്നവയാണ്. ബോണ്ടുകൾ വാങ്ങുന്നതിന് ടി‌സിഎസോ മറ്റ് നികുതികളോ ഇല്ല. സ്വർണം ആഭരണമായി വാങ്ങുന്ന സമയത്ത് ഞങ്ങൾക്ക് പണം നൽകേണ്ടതുണ്ട്. അതിനാൽ, നിക്ഷേപ ആവശ്യത്തിനായി, ഇടിഎഫുകളും സോവറിൻ സ്വർണ്ണ ബോണ്ടുകളും തിരഞ്ഞെടുക്കാവുന്നതാണ്.

English summary

Things To Know Before Making Gold Investment During Lockdown | ഈ സമയത്ത് നിങ്ങൾ സ്വർണം വാങ്ങാൻ കാശ് ചെലവാക്കുമോ? സ്വ‍‍‍‍‍ർണ നിക്ഷേപത്തിന് തിളക്കം കൂടുന്നു

Due to the uncertainty in the global financial system caused by the coronavirus pandemic, investors around the world are shifting their investments in risky asset classes, such as equities, to non risky assets such as government bonds and gold. Read in malayalam.
Story first published: Thursday, May 21, 2020, 13:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X