സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഓപ്ഷനുകളാണ് ഇന്ത്യക്കാരായ നിക്ഷേപകർക്ക് എപ്പോഴും പ്രിയം. പതിറ്റാണ്ടുകളായി, സ്ഥിര നിക്ഷേപങ്ങൾക്ക് നിക്ഷേപകർ വളരെ മുൻഗണന കൊടുക്കാറുണ്ട്. സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് എഫ്ഡിയുടെ അത്ര ഉയർന്നതല്ലെങ്കിലും അവ സുരക്ഷിതമായ നിക്ഷേപ മാർഗം തന്നെയാണ്.

സേവിംഗ്സ് അക്കൗണ്ട്
 

സേവിംഗ്സ് അക്കൗണ്ട്

ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ഉള്ള പലിശ ലഭിക്കുന്ന നിക്ഷേപ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. ഈ അക്കൗണ്ടുകൾ സാധാരണ മിതമായ പലിശനിരക്ക് മാത്രമേ നൽകുന്നുള്ളൂവെങ്കിലും, അവയുടെ സുരക്ഷ, വിശ്വാസ്യത എന്നിവ മികച്ചതാണ്. നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട സേവിംഗ്സ് അക്കൗണ്ടിന്റെ സവിശേഷതകൾ അറിയാം.

പിഎഫ് ഉള്ളവർക്ക് മാത്രം ലഭിക്കുന്ന ചില ആനുകൂല്യങ്ങൾ; തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

സൌകര്യങ്ങൾ

സൌകര്യങ്ങൾ

നിങ്ങൾക്ക് എത്ര തവണ ഫണ്ട് പിൻവലിക്കാം എന്നതിന് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ചില പരിമിതികളുണ്ട്. എന്നിരുന്നാലും, ഈ അക്കൗണ്ടുകൾ സാധാരണയായി അടിയന്തിര ഫണ്ട് സൂക്ഷിക്കുന്നതിനും കാർ വാങ്ങുന്നതിനും അവധിക്കാലം ആഘോഷങ്ങൾ പോലുള്ള ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാം.

ആക്സിസ് ലിബേർട്ടി സേവിംഗ്സ് അക്കൗണ്ട്; യുവാക്കൾക്ക് തുടങ്ങാൻ പറ്റിയ മികച്ച അക്കൌണ്ട്

എളുപ്പത്തിലുള്ള ഇടപാടുകൾ

എളുപ്പത്തിലുള്ള ഇടപാടുകൾ

പേയ്‌മെന്റുകൾ അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാം. നെറ്റ് ബാങ്കിംഗ് വഴിയോ നിങ്ങളുടെ ഡെബിറ്റ്, എടിഎം കാർഡ് വഴിയോ ഇടപാടുകൾ നടത്താൻ കഴിയും.

നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൌണ്ട് വീട്ടിലിരുന്ന് കൈകാര്യം ചെയ്യുന്നത് എങ്ങനെ?

എടി‌എം സേവനം

എടി‌എം സേവനം

നിങ്ങൾക്ക് അടിയന്തിരമായി പണം ആവശ്യമുണ്ടെങ്കിൽ, എടിഎം വഴി നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് എളുപ്പത്തിൽ പണം പിൻവലിക്കാം. നിങ്ങളുടെ എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡ് മാത്രമാണ് ഇതിനായി നിങ്ങൾക്ക് വേണ്ടത്. ഇതുവഴി നിങ്ങളുടെ പണം എളുപ്പത്തിലും വേഗത്തിലും ഉപയോഗിക്കാൻ കഴിയും. എന്നാൽ എഫ്ഡി, ആർ‌ഡി മുതലായ കൂടുതൽ നിയന്ത്രിത സേവിംഗ്സ് നിക്ഷേപങ്ങളേക്കാളും ഇഎൽഎസ്എസ്, മ്യൂച്വൽ ഫണ്ടുകൾ പോലുള്ള മറ്റ് നിക്ഷേപങ്ങളേക്കാളും കുറഞ്ഞ നിരക്ക് മാത്രമേ നിങ്ങൾക്ക് ലഭിക്കൂ.

നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും

നെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും

ഇന്നത്തെ മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൌണ്ടിനൊപ്പം നെറ്റ് ബാങ്കിംഗ് സൗകര്യങ്ങളും നൽകുന്നു. ഇത് അക്കൌണ്ട് ഉടമയ്ക്ക് ഇടപാടുകൾ നടത്തുന്നത് സൗകര്യപ്രദമാക്കുന്നു. ഒരാൾക്ക് അവരുടെ അക്കൗണ്ടിലേക്ക് ഓൺലൈനിൽ ലോഗിൻ ചെയ്തുകൊണ്ട് പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. കൂടാതെ, ബാങ്കിന്റെ ആപ്ലിക്കേഷൻ ഫോണിൽ ഡൌൺലോഡ് ചെയ്യാനും മൊബൈൽ ബാങ്കിംഗ് ഉപയോഗിച്ച് ബാങ്കിംഗ് പ്രവർത്തനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാനും സാധിക്കും.

English summary

Things you definitely need to know about a savings account | സേവിംഗ്സ് അക്കൗണ്ടിനെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

Investment options that offer guaranteed returns have always been a favorite of Indian investors. Read in malayalam.
Story first published: Monday, January 4, 2021, 18:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X