ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിച്ച ശേഷമുള്ള പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് പെൻഷൻ. മറ്റു വരുമാന മാർ​ഗങ്ങളില്ലാത്തവർക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പെൻഷൻ പദ്ധതികളാണ് ഉപകരിക്കുന്നത്. സർക്കാർ തലത്തിൽ വിവിധ വാർധക്യകാല പെൻഷൻ പദ്ധതിതികൾ നടപ്പിലാക്കുന്നുണ്ട്. വിഹിതം അടയ്ക്കാതെ പെൻഷൻ ലഭിക്കുന്ന പദ്ധതികളിലൊന്നാണ് ഇന്ദിരാ​ഗാന്ധി വാർധക്യകാല പെൻഷൻ പദ്ധതി.

കേരളത്തിൽ ഈ പെൻഷൻ പദ്ധതിയിൽ നിന്ന് മാസത്തിൽ 1,600 രൂപ പെൻഷൻ ലഭിക്കുന്നുണ്ട്. മാസത്തിൽ 5,000 രൂപ വരെ പെൻഷൻ നേടാൻ സാധിക്കുന്നൊരു കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. ഇതിന്റെ വിശദാംശങ്ങളും എങ്ങനെ പദ്ധതിയിൽ ചേരാം എന്നുമാണ് ഈ ലേഖനത്തിൽ. 

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

അസംഘടിത മേഖലയിലുള്ളവര്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ അടല്‍ പെന്‍ഷന്‍ യോജന ആരംഭിച്ചത്. നികുതിദായകരല്ലാത്തവര്‍ക്ക് ഉറപ്പുള്ള പെന്‍ഷന്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യക്കാരായ നികുതിദായകര്‍ക്ക് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ സാധിക്കില്ല. നേരത്തെ അക്കൗണ്ട് ആരംഭിച്ച നികുതിദായകരുടെ അക്കൗണ്ട് റദ്ദാക്കി പണം തിരികെ നല്‍കും.

നികുതിദായകരാണെങ്കില്‍ നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ സാധിക്കും. 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജനയിൽ നിന്ന് ലഭിക്കുന്ന മാസ പെൻഷൻ. 

Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

പ്രായ പരിധി

പ്രായ പരിധി

60 വയസിന് ശേഷമാണ് അടല്‍ പെന്‍ഷന്‍ യോജനയിൽ നിന്ന് പെൻഷൻ ലഭിക്കുക. 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാന്‍ സാധിക്കുക. ​ഗുണഭോക്താവിനോടൊപ്പം സർക്കാറും വിഹിതം അടയ്ക്കുന്നു.

ഒരാൾക്ക് ഒരു അക്കൗണ്ട് മാത്രമാണ് അടൽ പെൻഷൻ യോജനയിൽ ആരംഭിക്കാൻ സാധിക്കുക. മാസത്തിൽ അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചാണ് പെൻഷൻ തുക കണക്കാക്കുന്നത്. സേവിം​ഗ്സ് അക്കൗണ്ടുള്ളവർക്ക് മാത്രമെ അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പെൻഷൻ ​ഗുണഭോക്താവിന്റെ മരണ ശേഷം പങ്കാളിക്ക് പെൻഷൻ ലഭിക്കും. 

Also Read: ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാAlso Read: ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ

മാസ വിഹിതവും പെൻഷനും

മാസ വിഹിതവും പെൻഷനും

അടൽ പെൻഷൻ യോജനയിൽ ചേരുന്നയാളുടെ പ്രായം പരി​ഗണിച്ചാണ് മാസ വിഹിതം കണക്കാക്കുന്നത്. 42 രൂപ മുതൽ 1,318 രൂപ വരെ വ്യത്യസ്ത മാസ അടവുകൾ അടൽ പെൻഷൻ യോജനയിലുണ്ട്. 18 വയസില്‍ ചേരുന്നയാള്‍ മാസം 1,000 രൂപ പെൻഷൻ തിരഞ്ഞെടുത്താൽ 42 രൂപയാണ് 20 വർഷം അടയ്ക്കേണ്ടത്. 39-ാം വയസില്‍ ചേരുന്നയാള്‍ക്ക് മാസം 5,000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ 1,318 രൂപ മാസം അടയ്ക്കണം. 

Also Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാംAlso Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം

5,000 രൂപ പെൻഷൻ

18 വയസില്‍ ചേരുന്നയാള്‍ മാസം 210 രൂപ അടച്ചാല്‍ 60 വയസിന് ശേഷം മാസം 5,000 രൂപ പൻഷൻ ലഭിക്കും. 30 വയസുകാരന് മാസം 116 രൂപ അടച്ചാല്‍ 1,000 രൂപ പെൻഷൻ ലഭിക്കും. 5,000 രൂപ ലഭിക്കാൻ മാസത്തിൽ 577 രൂപ അടക്കണം. 

Also Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാംAlso Read: 2 ലക്ഷത്തിന്റെ കുറവുണ്ടോ? വേ​ഗത്തിൽ പണം കണ്ടെത്താൻ മുടക്ക ചിട്ടികൾ സഹായിക്കും; എങ്ങനെ എന്നറിയാം

എങ്ങനെ അക്കൗണ്ട് എടുക്കാം

എങ്ങനെ അക്കൗണ്ട് എടുക്കാം

2 തരത്തിലാണ് അടല്‍ പെന്‍ഷന്‍ യോജനയില്‍ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. ബാങ്ക് ശാഖകളിലൂടെയോ പോസ്റ്റ് ഓഫീസ് വഴിയോ നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് വെബ്‌സൈറ്റ് വഴിയോ അക്കൗണ്ട് ആരംഭിക്കാം. ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കുന്നതിന് മുന്‍പ് ഏത് ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാണ് അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് തുറക്കുന്നതെന്ന് വ്യക്തമാക്കണം.

നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ ഇ എന്‍പിഎസ് എപിവൈ വെബ്‌സൈറ്റ് പ്രകാരം 18 ബാങ്കുകള്‍ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് അനുവദിക്കുന്നുണ്ട്.

കെവൈസി

രജിസ്‌ട്രേഷനായി https://enps.nsdl.com/eNPS/ApySubRegistration.html എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഇതില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, ഇ-മെയില്‍ ഐഡി, ആധാര്‍ നമ്പര്‍ എന്നിവ നല്‍കണം. ഇതോടൊപ്പം ആധാര്‍ കെവൈസി വഴി കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണം. ആധാര്‍ ഒടിപി വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ രക്ഷിതാക്കളുടെ വിവരം, പെന്‍ഷന്‍ തുക, ഗുണഭോക്താവിന്റെ വിഹിതം അടയ്ക്കുന്ന രീതി എന്നിവ തിരഞ്ഞെടുക്കണം. മാസത്തിലോ പാദത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ ഗുണഭോക്താവിന്റെ വിഹിതം അടയ്ക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അടല്‍ പെന്‍ഷന്‍ യോജനയില്‍ രജിസ്റ്റര്‍ ചെയ്താലുടന്‍ ബാങ്ക് തുക ഈടാക്കില്ല. ഇതിന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകണം. വെരിഫിക്കേഷന് ശേഷം പോര്‍ട്ടബിള്‍ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കും. ഇതിന് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് ഗുണഭോക്തൃ വിഹിതം ഈടാക്കുക. ഇതിനാല്‍ അക്കൗണ്ടില്‍ പണം ഉണ്ടെന്ന് ഉറപ്പു വരുത്തുക.

അക്കൗണ്ടിൽ പണമില്ലാതെ മാസ വിഹിതം മുടങ്ങിയാൽ പിഴ ഈടാക്കും. ഇത് 1 രൂപ മുതല്‍ 10 രൂപ വരെയായിരിക്കും. വിഹിതം അടയ്ക്കാതിരുന്നാല്‍ 6 മാസത്തേക്ക് അടൽ പെൻഷൻ യോജന അക്കൗണ്ട് മരവിപ്പിക്കും. 12 മാസത്തിന് ശേഷം അക്കൗണ്ട് അവസാനിപ്പിക്കും.

Read more about: investment pension
English summary

This Central Government Pension Scheme Gives Rs 5,000 Monthly Pension; How To Enroll; Details Here

This Central Government Pension Scheme Gives Rs 5,000 Monthly Pension; How To Enroll; Details Here, Read In Malayalam
Story first published: Thursday, January 26, 2023, 9:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X