നിക്ഷേപമായും വായ്പയായും പരിഗണിക്കാവുന്നവയാണ് കെഎസ്എഫ്ഇ ചിട്ടികൾ. സുരക്ഷിതമായി ചിട്ടിയിൽ നിക്ഷേപിക്കാനും ബാങ്കിന്റെ കർശന വ്യവസ്ഥകളില്ലാതെ വായ്പയെടുക്കാനും ചിട്ടിയിൽ നിന്ന് സാധിക്കും. കേരള സർക്കാർ സ്ഥാപമാനമായ കെഎസ്എഫ്ഇ നടത്തുന്നതിനാലാണ് ചിട്ടികൾ സുരക്ഷിത മാർഗമാകുന്നത്. ബാങ്ക് വായ്പകളിൽ നിന്നുള്ള പലിശ ഭാരമില്ലാതെ ലാഭത്തിൽ വിളിച്ചെടുത്താൽ ആവശ്യ കാര്യങ്ങളും ചിട്ടി വഴി നടക്കും. സമീപ ഭാവിയിൽ വലിയ തുക ആവശ്യമായി വരുന്നവർക്ക് ചേരാൻ പറ്റുന്നൊരു 50 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയുടെ വിശദാംശങ്ങളാണ് ചുവടെ.
50 ലക്ഷത്തിന്റെ ചിട്ടി വിശദാംശങ്ങൾ
കെഎസ്എഫ്ഇ കൊല്ലം അഞ്ചൽ ശാഖയിലാണ് 50 ലക്ഷം രൂപയുടെ ചിട്ടി ആരംഭിക്കുന്നത്. മാസം 50,000 രൂപയുടെ അടവുള്ള 100 മാസം കാലാവധിയുള്ള സാധാരണ ചിട്ടിയാണിത്. ആദ്യ മാസം 50,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 37,500 രൂപയും അടയ്ക്കേണ്ടി വരും.
പരമാവധി താഴ്ത്തി വിളിക്കാവുന്നത് 30 ശതമാനമാണ്. ഇതുപ്രകാരം മാസത്തിൽ പരമാവധി 50,000 രൂപയ്ക്കും 37,500 രൂപയ്ക്കും ഇടയിലുള്ള തുകയാണ് മാസ അടവായി വരിക. ദിവസ അടവിന് തയ്യാറെടുക്കുന്നവർക്ക് 2,000ത്തിനും 1,500 രൂപയ്ക്കും ഇടയിലുള്ള തുക അടയ്ക്കണം.
ലാഭ വിഹിതം
100 മാസ ചിട്ടിയായതിനാൽ വിളിച്ചെടുക്കാൻ പരമാവധി പേരുണ്ടാകുമ്പോൾ ഉയർന്ന ലാഭം നേടാവുന്ന ചിട്ടിയാണിത്. 100 മാസം കൊണ്ട് 7-8 ലക്ഷം രൂപയുടെ ലാഭ വിഹിതമാണ് ചിട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതായത് ചിട്ടി കാലയളവിൽ ആകെ അടയ്ക്കേണ്ടത് 42- 43 ലക്ഷം രൂപയാണ്.
ചിട്ടി അവസാനം വരെ ചേരുന്നൊരാൾക്ക് 47.50 ലക്ഷം രൂപ ചിട്ടിയിൽ നിന്ന് ലഭിക്കും. ചിട്ടി പരമാവധി കിഴിവായ 30 ശതമാനത്തിൽ വിളിക്കുന്നവർക്ക് 35 ലക്ഷം രൂപയും ലഭിക്കും. ചരക്കുസേവന നികുതിയും മറ്റു ചാർജുകളും പരിഗണിക്കാതെയുള്ള തുകയാണിത്.
ചിട്ടി സ്ഥിര നിക്ഷേപം
ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാലും ലാഭകരമാണ്. സ്ഥിര നിക്ഷേപം വളരാനുള്ള സമയം ചിട്ടിയിലുണ്ട്. 35 ലക്ഷം രൂപയ്ക്ക് ചിട്ടി ലഭിച്ചൊരാൾ കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമിട്ടാൽ 6.5 ശതമാനം പലിശ നിരക്കിൽ 2,27,500 രൂപ വർഷത്തിൽ പലിശ ലഭിക്കും. ഇത് മാസത്തിൽ 19,000 രൂപയ്ക്കടുത്ത വരും.
ചിട്ടിയുടെ മാസ അടവിനുള്ള തുക പകുതി പലിശയിൽ നിന്ന് ലഭിക്കും. പലിശ ഉപയോഗിക്കാതെ ചിട്ടി തുടരാൻ സാധിക്കുമെങ്കിൽ ഈ പലിശയ്ക്ക് ചേരാൻ സാധിക്കുന്ന ചിട്ടിയിൽ ചേർന്നാൽ 1 ചിട്ടി അടവ് കൊണ്ട് 2 ചിട്ടിയുടെ നേട്ടം സ്വന്തമാക്കാം.
ചിട്ടി ലേലം
ചിട്ടിയിൽ ചേരുന്നതും മാസ അടവുകളും കെഎസ്എഫ്ഇ ശാഖയിലെത്താതെ നടത്താമെങ്കിലും ചിട്ടിയിൽ പങ്കെടുക്കണമെങ്കിൽ നേരിട്ടെത്തണം. നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ലേലം വിളിച്ചെടുക്കാൻ മറ്റൊരാളെ പ്രോക്സിയായി ചുതലപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ മനേജർക്ക് കത്ത് നൽകണം. പ്രോക്സിയായി ശാഖാ മാനേജരെയോ മറ്റോരാളെയോ തിരഞ്ഞെടുക്കാം.
ജാമ്യം
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടി തുക കൈപറ്റാൻ ജാമ്യങ്ങൾ നൽകണം. ശമ്പള സർട്ടിഫിക്കറ്റ്, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപ രസീതുകൾ, വിളിക്കാത്ത ചിട്ടി പാസ്ബുക്കുകൾ, എൽഐസി പോളിസി, സ്വർണം, ഭൂസ്വത്ത് തുടങ്ങിയവ ജാമ്യങ്ങളായി കെഎസ്എഫ്ഇ സ്വീകരിക്കും. എന്നാൽ 50 ലക്ഷത്തിന്റെ വലിയ തുകയുടെ ചിട്ടിയായതിനാൽ ഭൂസ്വത്ത്, സ്വർണം പോലുള്ള ജാമ്യങ്ങൾ ആവശ്യമായി വന്നേക്കാം.
ചിട്ടിയിൽ ചേരുന്നതിന് മുൻപ് ജാമ്യം സംബന്ധിച്ച് തീരുമാനമുണ്ടാക്കണം. ഭൂസ്വത്താണ് ജാമ്യം നൽകുന്നതെങ്കിൽ ആദ്യം ശാഖ മാനേജരെ കാണിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ചിട്ടിയിൽ ചേരുന്നത് ഗുണകരമാകും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications