ഓഹരി വിപണിയിൽ ട്രേഡിംഗിന് പകരം നിക്ഷേപത്തിനായി സമീപിക്കുമ്പോൾ അല്പ നാളത്തെ കാത്തിരിപ്പ് നല്ല ലാഭമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കാറുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ 11 ശതമാനം പേർക്ക് മാത്രമെ ഇൻട്രാ ഡേ ട്രെഡിംഗിൽ നിന്ന് ലാഭമുണ്ടാക്കാൻ സാധിച്ചിട്ടുള്ളൂ എന്നാണ് സെബിയുടെ ഡാറ്റ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ ഓഹരികൾ വാങ്ങി കാത്തിരിക്കുന്ന നിക്ഷേപകരാണ് വിജയിച്ചതെന്നർഥം. ഇത്തരത്തിൽ നിക്ഷേപകർക്ക് കൈ നിറയെ ലാഭം നൽകിയ ഒരു മൾട്ടിബാഗർ ഓഹരിയെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
കെപിആർ മിൽ
ദീർഘകാലടിസ്ഥാനത്തിൽ നിക്ഷേപകരെ സന്തോഷിപ്പിച്ചൊരു മൾട്ടിബാഗർ ഓഹരിയാണ് കെപിആർ മിൽ. ടെക്സൈറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന കെപിആർ മിൽ ലിമിറ്റഡിന്റെ വിപണി മൂല്യം 18,145 കോടി രൂപയാണ്. 2022 സെപ്റ്റബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 1,240.51 കോടി രൂപയുടെ മൊത്ത വരുമാനം റിപ്പോർട്ട് ചേയ്തിട്ടുണ്ട്.
ഇത് 2021 ലെ രണ്ടാം പാദത്തിലെ വരുമാനത്തേക്കാൾ 22.71 ശതമാനം കുറവാണ്. കഴിഞ്ഞ പാദത്തിലെ നികുതിക്ക് ശേഷമുള്ള അറ്റാദായം 203.29 കോടി രൂപയാണ്. മൂന്നാം പാദ ഫലവും ഡിവിഡന്റും പ്രഖ്യാപിക്കുന്നതിനായി കമ്പനിയുടെ ബോർഡ് യോഗം ഫെബ്രുവരി ആറിന് ചേരും.
74.78 ശതമനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് 3.08 ശതമാനം ഓഹരികളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 13.87 ശതമാനവും നിക്ഷേപമുണ്ട്. ദീർഘകാല നിക്ഷേപത്തിലൂടെ ലഭിക്കുന്ന ഓഹരി ബൈബാക്ക്, ഡിവിഡന്റ്, ബോണസ് ഷെയർ, ഓഹരി വിഭജനം എന്നിവ നിക്ഷേപകർക്ക് അധിക നേട്ടമാണ് നൽകുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ കമ്പനി പ്രഖ്യാപിച്ച 2 ഓഹരി വിഭജനത്തിലൂടെ കെപിആർ മിൽ ലിമിറ്റഡിൽ നിക്ഷേപിച്ച 1 ലക്ഷം രൂപ 11 വർഷത്തിനിടെ 6 കോടിയായി മാറി.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു വർഷമായി കെപിഎൽ മിൽ ഓഹരിയിൽ വിറ്റഴിക്കൽ കാണുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിൽ ഈ മൾട്ടിബാഗർ ഓഹരി 270 ശതമാനത്തിന്റെ ആദായം നൽകി. കഴിഞ്ഞ 11 വർഷത്തിനിടെ പെന്നി ഓഹരിയിൽ നിന്നാണ് കെപിഎൽ മിൽ മൾട്ടിബാഗർ പട്ടം നേടിയത്. 2012 ഫെബ്രുവരി മൂന്നിന് ബിഎസ്ഇയിൽ 8.85 രൂപ നിലവരാത്തിലാണ് കെപിഎൽ മിൽ വ്യാപാരം അവസാനിപ്പിച്ചത്.
2023 ഫെബ്രുവരി മൂന്നിന് 533.45 രൂപയിലാണ് ബിഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. 11 വർഷത്തിനിടെ നിക്ഷേപകർക്ക് 5,900 ശതമാനം ആദായം ഓഹരി നൽകി.
ഓഹരി വിഭജനം ചരിത്രം
11 വർഷത്തിനിടെ 2 തവണയാണ് കെപിആർ മില്ലിൽ ഓഹരി വിഭജനം നടന്നത്. 2016 നവംബർ 29ന് നടന്ന ആദ്യ ഓഹരി വിഭജനം 1:2 എന്ന അനുപാതത്തിലായിരുന്നു. 10 രൂപ മുഖവിലയുള്ള കെപിആർ മിൽ ഓഹരികൾ 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി മാറി.
ശേഷം 2021 സെപ്റ്റംബർ 24-നാണ് രണ്ടാമത്തെ ഓഹരി വിഭജനം. ഇത്തവണ 1:5 എന്ന അനുപാതത്തിലാണ് ഓഹരികൾ വിഭജിക്കപ്പെട്ടത്. ഇതോടെ ഓഹരികൾ 5 മടങ്ങായി വർധിച്ചു.
11 വർഷം മുൻപ് നിക്ഷേപിച്ച ദീർഘകാല നിക്ഷേപകന്റെ കയ്യിലുള്ള കെപിഎൽ മിൽ ഓഹരികൾ 10 മടങ്ങ് വർധിക്കും. 11 വർഷം മുൻപ് 8.85 രൂപ നിലവാരത്തിലുള്ള കെപിഎൽ മിൽ ഓഹരയിൽ 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് ഏകദേശം 11,300 ഓഹരികൾ ലഭിക്കുമായിരുന്നു. ഇതിന് ശേഷം നടന്ന 1:2, 1:5 ഓഹരി വിഭജനത്തിലൂടെ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരികൾ 1.13 ലക്ഷമായി മാറുമായിരുന്നു.
6 കോടിയാകുന്നത് എങ്ങനെ
2023 ഫെബ്രുവരി മൂന്നിന് വ്യാപാരം അവസാനിക്കുമ്പോൾ 533.45 രൂപയാണ് ബിഎസ്ഇയിൽ കെപിആർ മില്ലിന്റെ വില. 11 വർഷം മുൻപ് ഈ ഓഹരിയിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് ഇന്ന് 6 കോടി രൂപ (₹533.45 x 1,13,000) നേടാൻ സാധിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications