9 ലക്ഷം രൂപ 5 വർഷത്തേക്ക് ലാഭകരമായി നിക്ഷേപിക്കാം; ഇതാ റിസ്കില്ലാത്ത 3 വഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല സാഹചര്യങ്ങൾ വഴി നല്ലൊരു സംഖ്യ കയ്യിൽ എത്തിയാൽ അത് എങ്ങനെ നിക്ഷേപിക്കണമെന്ന് ലർക്കും അറിയില്ല. മുഴുവനായും ഒരിടത്ത് നിക്ഷേപിക്കുന്നതാകും ചിലരുടെ ശീലം. ഓരോരുത്തരുടെയും റിസ്കെടുക്കാനുള്ള ശേഷി അനുസരിച്ച് വിവിധ പദ്ധതികളിൽ വേർതിരിച്ച് നിക്ഷേപിക്കുന്നവരുമുണ്ട്.

നഷ്ട സാധ്യത കണക്കിലെടുത്ത് കോമ്പിനേഷന്‍ സാധ്യതകള്‍ ഉപയോ​ഗപ്പെടുത്തിയാൽ കൂടുതല്‍ ആദായം ലഭിക്കും. കയ്യില്‍ പണമുണ്ടെങ്കിലും റിസ്‌കെടുക്കാനുള്ള സാധ്യത കുറവായിരിക്കും. ഇത്തരത്തിൽ നഷ്ട സാധ്യത ഇല്ലാത്തതും ഇടത്തരം റിസ്കുള്ളതും ഉയർന്ന നഷ്ട സാധ്യതയുള്ളതുമായ നിക്ഷേപ കോമ്പിനേഷനുകൾ നോക്കാം.

ഓപ്ഷൻ-1

ഓപ്ഷൻ-1

കയ്യിൽ 9 ലക്ഷം രൂപ ഉള്ളൊരാൾക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ സാധിക്കുന്നൊരു കോമ്പിനേഷനാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം + പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. മന്ത്ലി ഇൻകം സ്കീമിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ച് 9 ലക്ഷം നിക്ഷേപിക്കാം. 6.7 ശതമാനമാണ് ഇപ്പോഴത്തെ പലിശ നിരക്ക്.

ഇതുപ്രകാരം മാസത്തിൽ 5,025 രൂപ 5 വർഷത്തേക്ക് ലഭിക്കും. ഈ കൈപ്പറ്റാതിരുന്നാലും അദിക വരുമാനമൊന്നും ലഭിക്കില്ല. ഇതിനാൽ തൊട്ടടുത്ത മാസം മുതൽ പോസ്റ്റ് ഓഫീസിൽ തന്നെ ആവർത്തന നിക്ഷേപം ആരംഭിക്കാം. 

പോസ്റ്റ് ഓഫീസ് ആർഡി

5,025 രൂപ പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ടിൽ നിക്ഷേപിച്ചാൽ 5.8 ശതമാനം പലിശ ലഭിക്കും. 3.01500 രൂപയുടെ നിക്ഷേപത്തിൽ നിന്ന് 48,725 രൂപ പലിശയായി ലഭിക്കും. അഞ്ച് വർഷത്തിന് ശേഷം 3,50,225 രൂപ കൈപ്പറ്റാം. ഇതോടൊപ്പം നിക്ഷേപിച്ച 9 ലക്ഷം രൂപയും ലഭിക്കും. യാതൊരു നഷ്ട സാധ്യതയുമില്ലാതെ ചെയ്യാവുന്നൊരു നിക്ഷേപമാണിത്. 

Also Read: പൊതുമേഖലാ ബാങ്കുകളേക്കാളും മുന്നിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ; നിരക്കുയർത്തി; ആദായം എത്ര ഉയരുമെന്ന് നോക്കാംAlso Read: പൊതുമേഖലാ ബാങ്കുകളേക്കാളും മുന്നിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ; നിരക്കുയർത്തി; ആദായം എത്ര ഉയരുമെന്ന് നോക്കാം

ഓപ്ഷന്‍- 2

ഓപ്ഷന്‍- 2

മുതലിനെ സുരക്ഷിതമാക്കി ചെറിയ റിസ്കെടുത്ത് കൊണ്ട് വലിയ ആദായം നേടാവുന്നൊരു സാധ്യതയാണ് ഇവിടെ പ്രയോ​ഗിക്കുന്നത്. സുരക്ഷിതമായി 9 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിക്ഷേപിക്കാം. ഇതിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന വരുമാനമായ 5,025 രൂപ സിസ്റ്റമാറ്റിക്ക് ഇൻവസെറ്റ്മെന്റ് പ്ലാൻ വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. 

Also Read: ചിട്ടിയായ നിക്ഷേപം ശീലമാക്കാം; മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാൻ ഇതാ ഒരു​ഗ്രൻ വഴിAlso Read: ചിട്ടിയായ നിക്ഷേപം ശീലമാക്കാം; മൂന്ന് വർഷം കൊണ്ട് 6 ലക്ഷം രൂപ നേടാൻ ഇതാ ഒരു​ഗ്രൻ വഴി

 പ്രതിമാസ എസ്ഐപി

12 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 5,025 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 1,12,994 രൂപ ലാഭമുണ്ടാക്കാം കാലാവധിയിൽ 4,14,494 രൂപ ലഭിക്കും. 15 ശതമാനം ആദായം ലഭിച്ചാല്‍ 1,49,150 രൂപ ലാഭവും 4,50,650 രൂപയായി നിക്ഷേപം വളരുകയും ചെയ്യും. സാധാരണ ​ഗതിയിൽ 5 വർഷത്തേക്ക് 20 മുകളില്‍ ആദായം മ്യൂച്വൽ ഫണ്ടുകൾ നൽകുന്നുണ്ട്. ഇവിടെ മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം ഓഹരിയധിഷ്ഠിതമായതിനാൽ വിപണിയുടെ റിസ്ക് ഉണ്ട്.

ഓപ്ഷൻ-3

ഓപ്ഷൻ-3

റിസ്ക് കൂടിയ നിക്ഷേപമാണ് മൂന്നാമതായി പരി​ഗണിക്കുന്നത്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഇതിനായി തിരഞ്ഞെടുക്കാം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ളൊരു മാര്‍ഗമാണിത്. ഇതിനായി ആദ്യം റിസ്ക് കുറഞ്ഞ ഡെബ്റ്റ് മ്യൂച്വല്‍ തുക മുഴുവനായി നിക്ഷേപിക്കണം. ഇവിടെ നിന്ന് സിസ്റ്റമാറ്റിക്ക് ട്രാൻസഫർ പ്ലാൻ വഴി ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപം നടത്താം.

ഡെബ്റ്റ് മ്യചൂല്‍ ഫണ്ടില്‍ 9 ലക്ഷം നി‌ക്ഷേപിച്ചാൽ. ഇവിടെ നിന്ന് 15,000 രൂപ വീതം 5 വർഷത്തേക്ക് എസ്ടിപി വഴി ഇക്വിറ്റിയിലേക്ക് മാറ്റാനാകും.ഡെബ്റ്റ് ഫണ്ടിൽ 7-9 ശതമാനം ആദായം ലഭിക്കും. ഓരോ മാസവും ബാക്കിയുള്ള തുകയ്ക്കാണ് ഡെബ്റ്റ് ഫണ്ടിൽ ആദായം ലഭിക്കുന്നത്.

Also Read: 'വിചാരിക്കുന്നതിലും സേഫാണ് നിങ്ങൾ; കയ്യിലിരിക്കുന്നത് ലക്ഷങ്ങളുടെ 5 സൗജന്യ ഇൻഷൂറൻസുകൾ; അറിയുന്നുണ്ടോ ഇക്കാര്യംAlso Read: 'വിചാരിക്കുന്നതിലും സേഫാണ് നിങ്ങൾ; കയ്യിലിരിക്കുന്നത് ലക്ഷങ്ങളുടെ 5 സൗജന്യ ഇൻഷൂറൻസുകൾ; അറിയുന്നുണ്ടോ ഇക്കാര്യം

ആദായം

ഡെബ്റ്റ് ഫണ്ടിൽ 7 ശതമാനം ആദായം ലഭിച്ചാല്‍ 1,97,705 രൂപ ലാഭം നേടാം. 15,000 രൂപയുടെ മാസ എസ്‌ഐപി ചെയ്യുന്ന ഇക്വിറ്റി ഫണ്ടിൽ 5 വർഷത്തെ നിക്ഷേപത്തിന് 12 ശതമാനം ആദായം ലഭിച്ചാല്‍ 3,37,295 രൂപയും 15 ശതമാനം ആദായം ലഭിച്ചാൽ 4,45,225 രൂപ ലഭിക്കും. 9 ലക്ഷം എസ്ടിപി ആയി ചെയ്താല്‍ 5,33,000 രൂപ ലഭിക്കും. 

Read more about: investment
English summary

Three Lump Sum Investment Combination For Five Years With High Return; Here's Details | അഞ്ച് വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താൻ പറ്റിയ മൂന്ന് നിക്ഷേപ കോമ്പിനേഷനുകൾ

Three Lump Sum Investment Combination For Five Years With High Return; Here's Details, Read In Malayalam
Story first published: Monday, October 3, 2022, 8:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X